KeralaNEWS

മഴ മുന്നറിയിപ്പ് മാറി; 9 ജില്ലകളിൽ താപനില മുന്നറിയിപ്പ് 

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്.മഴ മുന്നറിയിപ്പ് നൽകേണ്ട മാസത്തിൽ നിലവിൽ താപനില മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.9 ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഇന്നും നാളെയും തിരുവനന്തപുരത്തും കൊല്ലത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. ഇത് സാധാരണയെക്കാള്‍ 3 – 5 ഡിഗ്രി വരെ കൂടുതലാണിത്.ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാള്‍ 3 – 5 വരെ കൂടുതല്‍.

എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 – 4 ഡിഗ്രി കൂടുതലാണ് ഇത്.ശരീരത്തില്‍ നേരിട്ട് ചൂടേല്‍ക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയത്.

Signature-ad

പൊതുജനങ്ങള്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കൂടാതെ ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്ബോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക എന്നീ നിർദ്ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.അതേസമയം സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിൽ വീണ്ടും മഴ സജീവമാകുമെന്നാണ് റിപ്പോർട്ട്.

Back to top button
error: