Month: August 2023
-
India
ചന്ദ്രയാൻ 3 : ഇത് ചരിത്ര നിമിഷം; അഭിമാനത്തോടെ കേരളം
139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് ചന്ദ്രന്‍റെ മണ്ണില്‍ കാലുകുത്തി.ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീര്‍ണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ. 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. അതേസമയം ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാൻ 3 പുതിയ ചരിത്രം രചിക്കുമ്പോൾ, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തിൽ പങ്കാളികളാകുകയാണ്. കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന…
Read More » -
Kerala
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരിച്ചു
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരികെ പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ തന്റെ നിഗമനങ്ങൾ അറിയിക്കുന്നതാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും സിറിൽ വാസിൽ അറിയിച്ചു. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിലിന് നേർക്കുണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സിറോ മലബാർസഭ അറിയിച്ചിരുന്നു. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്നും സിറോ മലബാർ സഭ വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു. ക്രൈസ്തവരുടെ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽ…
Read More » -
LIFE
“അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ”; സിഐഡി മൂസ ഫാൻസിനെ ഞെട്ടിച്ച് സലിം കുമാറിന്റെ പ്രഖ്യാപനം
എന്നും ഓർത്തുവയ്ക്കാൻ ഉതകുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അഭിനയം കൊണ്ടും കഥ കൊണ്ടും സംവിധാന മികവ് കൊണ്ടുമെല്ലാം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയവ ആയിരിക്കും ആ സിനിമകൾ. വീണ്ടും പല ആവർത്തി ഇത്തരം ചിത്രങ്ങൽ കണ്ടാലും കാണികൾക്ക് എന്നും പുതുമ തന്നെ. അത്തരമൊരു സിനിമയാണ് സിഐഡി മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ അനൗൺസ്മെന്റ് ഉടൻ ഉണ്ടാകുമെന്നും ജോണി ആന്റണി പറഞ്ഞിരുന്നു. ഈ അവസരത്തിൽ ഒന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയ സലിം കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താനെന്നാണ് സലിം കുമാർ പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകി. അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “രണ്ടാം ഭാഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ.…
Read More » -
Crime
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: കമ്പനിയുടെ എംഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീഗ് മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ എന്നിവരുടെ സ്വത്തുകൾ കണ്ടു കെട്ടി
തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ട് കെട്ടി സർക്കാർ ഉത്തരവ്. ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ കമ്പനിയുടെ എം ഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീഗ് മുൻ എംഎൽഎയുമായ എം സി കമറുദ്ദിൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദന്റെ റിപ്പോർട്ടിലാണ് നടപടി. പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഫാഷൻ ഓർണമെൻസ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ ഒരേക്കർ ഭൂമി, ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കു വേണ്ടി കാസറഗോഡ് ടൗണിൽ വാങ്ങിയ ഭൂമി, ടികെ പൂക്കോയ തങ്ങളുടെ പേരിലുളള മാണിയാട്ടെ സ്ഥലം, എം സി കമറുദ്ദീന്റെ പേരിൽ ഉദിനൂരിലുള്ള 17 സെന്റ് സ്ഥലം, എം.സി.കമറുദ്ദീന്റെ ഭാര്യയുടെ പേരിലുളള 23 സെന്റ് സ്ഥലം…
Read More » -
Business
നികുതിദായകർ ആദായ നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടത് എപ്പോഴാണ്? എല്ലാ നികുതിദായകരും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ആവശ്യകതയുണ്ടോ?
പിഴയില്ലാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയ്യതിയായിരുന്നു ജൂലൈ 31. ഫയൽ ചെയ്യാത്ത വ്യക്തികൾക്ക് പിഴയൊടു കൂടി ഡിസംബർ 31 വരെ അപേക്ഷിക്കാൻ സാധിക്കും. നികുതിദായകർ ആദായ നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടത് എപ്പോഴാണ്? എല്ലാ നികുതിദായകരും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ആവശ്യകതയുണ്ടോ? 1961-ലെ ആദായനികുതി നിയമം അനുസരിച്ച് ചില നികുതിദായകർ നിർബന്ധമായും അവരുടെ അക്കൗണ്ടുകളുടെ ആദായനികുതി ഓഡിറ്റ് നടത്തേണ്ടതുണ്ട്. ഒരു ബിസിനസ് സ്ഥാപനത്തിന്റെയോ പ്രൊഫഷണലിന്റെയോ അക്കൗണ്ട് ബുക്കുകളുടെ സമഗ്രമായ പരിശോധനയാണ് ആദായ നികുതി ഓഡിറ്റ്. ഒരു നിശ്ചിത വരുമാന പരിധി കടക്കുന്ന ബിസിനസുകാർക്കും പ്രൊഫഷണലുകൾക്കും ആദായ നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഒന്നാമതായി, ഇത് സാമ്പത്തിക രേഖകളുടെയും ഐടിആറുകളുടെയും കൃത്യത ഉറപ്പാക്കുന്നു, റിപ്പോർട്ടുചെയ്‌ത വരുമാനവും ചെലവുകളും യഥാർത്ഥ സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് പരിശോധിക്കാൻ കഴിയും. രണ്ടാമതായി, ഓഡിറ്റുകൾ നികുതിവെട്ടിപ്പിനെ തടയും. വരുമാനത്തെ തെറ്റായി കാണിക്കാൻ സാധിക്കില്ല എന്നത് തന്നെയാണ് പ്രത്യേകത. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?…
Read More » -
Kerala
ആ പിശാചിന് നന്ദി; ഗണപതി പരാമര്‍ശം ഹിന്ദുവിനെ ഉണര്‍ത്തി: സുരേഷ് ഗോപി
ഷൊർണൂർ: സ്പീക്കർ എഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശം ഹിന്ദുവിനെ ഉണര്‍ത്തിയെന്നും ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്നുും മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. ഷൊര്‍ണൂര്‍ മണ്ഡലം ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് അദേഹം ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി, കൂട്ടത്തില്‍ ഞാനും ഉണര്‍ന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.ആറേഴ് വര്‍ഷത്തോളമായി ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ വിളിക്കാറുണ്ടെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൊക്കില്‍ ജീവനുള്ള കാലത്തോളം, നടുനിവര്‍ത്തി രണ്ടുകാലില്‍ നടക്കാന്‍ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളില്‍ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചതായും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം. ഞാന്‍ ആ പിശാചിനോടു നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Read More » -
Business
ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാർ
ദുബൈ: ദുബൈ വിമാനത്താവളം വഴി ഈ വർഷവും ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാർ. 60 ലക്ഷം ഇന്ത്യൻ യാത്രികരാണ് 6 മാസത്തിനുള്ളിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 41.6 ദശലക്ഷം യാത്രക്കാർ ഈ വർഷം ഇതുവരെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു. ദുബായ് വിമാനത്താവളം പുറത്തുവിട്ട 2023ലെ ആദ്യ പകുതിയുടെ കണക്കാണിത്. ജനുവരി മുതൽ ജൂൺ വരെയുളള കാലയളവിൽ യാത്ര ചെയ്ത ഇന്ത്യക്കാർ 6 ദശലക്ഷം. രണ്ടാം സ്ഥാനത്ത് സൗദി. ഇന്ത്യയിലേക്കുള്ള നേർ പകുതി യാത്രക്കാർ. 3.1 ദശലക്ഷം. 2.8 ദശലക്ഷം യാത്രക്കാരുമായി യു.കെയും രണ്ട് ദശലക്ഷം യാത്രക്കാരുമായി പാകിസ്ഥാനുമാണ് തൊട്ട് പിന്നിൽ. നഗരങ്ങളുടെ പട്ടികയിൽ ലണ്ടനാണ് ഒന്നാം സ്ഥാനത്ത്. ലണ്ടനിൽ നിന്നുള്ള 1.7 ദശലക്ഷം യാത്രക്കാരാണ് ദുബൈയിൽ എത്തിയത്. 1.2 ദശലക്ഷം യാത്രക്കാരുമായി മുംബൈയും റിയാദുമാണ് രണ്ടാം സ്ഥാനത്ത്. ആകെ 41.6 ദശലക്ഷം യാത്രക്കാരാണ് ഈ വർഷത്തിന്റെ ആദ്യ പതുതിയിൽ ദുബൈ വിമാനത്താവളം വഴി…
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: അഡ്വ. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമെന്ന്; അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്. തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇതിനെ എതിർത്ത് ദിലീപ് ഹർജി നൽകി. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. തുടർന്ന് കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ രഞ്ജിത്ത് മാറാറെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ടെന്നും ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ചോർത്തിയ പ്രതികൾ…
Read More » -
India
അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ
മധുര: തമിഴ്നാട് മധുരയിൽ അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000 രൂപ നൽകണമെന്ന് ജൂലൈയിൽ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആർഡിഒ ശിക്ഷ വിധിച്ചത്. തിരുച്ചെന്തൂർ റെവന്യൂ ഡിവിഷണൽ ഓഫീസർ എം ഗുരുചന്ദ്രനാണ് എറാൾ താലൂക്കിലെ വാഴവല്ലൻ സ്വദേശിയായ ഇ മലൈയമ്മാൾ പരാതി നൽകിയത്. മകനായ ഇ മുത്തുകുമാർ സംരക്ഷിക്കുന്നില്ലെന്നും ശ്രുശ്രൂഷിക്കുന്നില്ലെന്നും വിശദമാക്കിയായിരുന്നു പരാതി. പരാതിയിൽ അന്വേഷണം നടത്തിയാണ് ആർഡിഒ മുത്തുക്കുമാറിനോട് മാസം തോറും അമ്മയ്ക്ക് 5000 രൂപ നൽകാനും അമ്മയെ സംരക്ഷിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ മകൻ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും സഹായധനം നൽകുന്നില്ലെന്നും വ്യക്തമാക്കി ജൂലൈ 31നാ കളക്ടർക്ക് പരാതി നൽകിയത്. ഇതോടെയാണ് ശക്തമായ നടപടി എടുക്കാൻ കളക്ടർ ആർഡിഒയ്ക്ക് നിർദേശം നൽകിയത്. മാതാപിതാക്കളുടേയും മുതിർന്ന പൌരന്മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മുത്തുകുമാറിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് പേരൂറാണി സബ് ജയിലിലേക്ക് മാറ്റി.
Read More »
