Month: August 2023
-
India
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയില്‍ സമയക്രമം പറയാനാവില്ല; തെരഞ്ഞെടുപ്പു നടത്താന്‍ തയാറെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പു നടത്താന്‍ തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പു കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തെരഞ്ഞെടുപ്പു നടത്തുന്നതില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്ര കമ്മിഷനുമാണ് തീരുമാനമെടുക്കേണ്ടത്. ആദ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പും രണ്ടാമതായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പും അവസാനം നിയമസഭാ തെരഞ്ഞെടുപ്പുമാണ് നടക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന് എപ്പോള്‍ പൂര്‍ണ സംസ്ഥാന പദവി തിരിച്ചുകിട്ടും എന്നതില്‍ സമയക്രമം അറിയിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. പൂര്‍ണ സംസ്ഥാന പദവിയിലേക്കുള്ള നടപടികള്‍ പൂരോഗമിക്കുകയാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. പൂര്‍ണ സംസ്ഥാന പദവി തിരിച്ചുനല്‍കുന്നതു സംബന്ധിച്ച് വിശദമായ നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ജമ്മു കശ്മീരിന്റെ കേന്ദ്ര ഭരണ പ്രദേശ പദവി സ്ഥിരമായുള്ളതല്ലെന്ന് നേരത്തെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
Read More » -
Crime
കുമ്പളയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണം: എസ്‌ഐയുടെ കുടുംബത്തിന് വധഭീഷണി
കാസര്‍കോട്: കുമ്പളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍, ആരോപണ വിധേയനായ എസ്‌ഐയുടെ കുടുംബത്തിന് ഭീഷണി. എസ്‌ഐ: രഞ്ജിത്തിന്റെ ക്വാര്‍ട്ടേഴ്സിന് പുറത്തുനിന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രഞ്ജിത്തിന്റെ പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രഞ്ജിത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. കുമ്പളയിലെ വാടക ക്വാര്‍ട്ടേഴ്‌സിന് പുറത്ത് നിന്ന് രണ്ടുപേര്‍ സ്‌കൂട്ടറിലെത്തി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പേരാലിലെ മുഹമ്മദ് ഫര്‍ഹാസ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. പോലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ആരോപണ വിധേയരായ കുമ്പള സ്റ്റേഷനിലെ എസ്ഐ: രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത്…
Read More » -
Kerala
പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പിലേക്ക്; അരയും തലയും മുറുക്കി മുന്നണികള്‍
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്ബോള്‍ മുന്നണികളെല്ലാം അരയും തലയും മുറുക്കി മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.സൈബറിടങ്ങളിലും പ്രചാരണം കൊട്ടിക്കയറുകയാണ്. പുതുപ്പള്ളിയില്‍ ഇന്ന് ചതയദിന ആഘോഷങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. മീനടം, വാകത്താനം പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ്റെ പരിപാടികള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ് പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളില്‍ എത്തും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ ഭവനസന്ദര്‍ശനം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും പ്രചാരണത്തിനെത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ രണ്ടാം വരവോടെ പുതുപ്പള്ളിയിലെ ഇടത് ആവേശം ആകാശത്തോളം ഉയർന്നിട്ടുണ്ട്.മറുവശത്ത്, ചാണ്ടി ഉമ്മനു വേണ്ടി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തന്നെ പ്രചാരണത്തിനിറങ്ങി. പാമ്ബാടിയില്‍ മഹിളാ കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയില്‍ 2000ഓളം പേരാണു പങ്കെടുത്തത്. ജെബി മേത്തര്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു സ്ത്രീ വോട്ടര്‍മാരെ പിടിക്കാനുള്ള പ്രചാരണം നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പരിപാടിയില്‍ പങ്കെടുത്തു.
Read More » -
Kerala
തൃശൂരില്‍ വളര്‍ത്തുപോത്തിന്റെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു
തൃശൂര്‍: വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയില്‍ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാന്‍ ചെന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
രാജ്യത്തെ 31 -ാമത് വന്ദേ ഭാരത് തീവണ്ടി കേരളത്തിന് സ്വന്തം
പാലക്കാട്:രാജ്യത്തെ 31 -ാമത് വന്ദേ ഭാരത് തീവണ്ടി കേരളത്തിന് സ്വന്തം.ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ട്രെയിനാണ് കേരളത്തിന് ലഭിക്കുക. പുരതിയ നിറമുള്ള വന്ദേ ഭാരതാണ് എത്തുന്നത്. ഓറഞ്ച്, ചാരനിറം, വെള്ള എന്നിവയുടെ സംയോജനത്തോടെയുള്ള കളറിൽ എട്ട് റേക്കുള്ള ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്.നിലവില്‍ കേരളത്തിലോടുന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിന് നീലയും വെള്ളയുമാണ് നിറം. തിരുവനന്തപുരം ഡിവിഷന്റെ 16 റേക്ക് വണ്ടിയാണിത്. പുതിയ ട്രെയിൻ മംഗളുരുവിൽ നിന്നും ഒരാഴ്ചക്കുള്ളില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.പാലക്കാട്- കോയമ്പത്തൂർ റൂട്ടിലോ, ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കോ ആകും സർവീസ്.
Read More » -
Kerala
മണ്ണാര്‍ക്കാട് കുളത്തില്‍ വീണ് മരിച്ച സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും
പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ വീണ് മരിച്ച സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.പാലക്കാട് ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കോട്ടോപ്പാടം അക്കരവീട്ടില്‍ റഷീദിന്റെ മക്കളായ റമീഷ, നാഷിദാ, റിൻഷി എന്നിവര്‍ ഇന്നലെയാണ് ഭീമനാടുള്ള പെരുങ്കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ഓണാവധിക്കായി കോട്ടോപ്പാടത്തെ വീട്ടിലേക്ക് എത്തിയതായിരുന്നു ഇവർ. കൂട്ടത്തില്‍ ഒരാള്‍ കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി. മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയില്‍ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read More » -
Kerala
പേട്ട ജയൻ്റെ ഷോ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക:ജയസൂര്യക്കെതിരെ സംവിധായകൻ എം എ നിഷാദ്
കൊച്ചി:നടൻ ജയസൂര്യയുടെ വ്യാജ പരാമര്‍ശത്തെ വിമര്‍ശിച്ച് നിര്‍മാതാവും സംവിധായകനുമായ എം എ നിഷാദ് രംഗത്ത്. പേട്ട ജയൻ്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക എന്ന് എം എ നിഷാദ് പറഞ്ഞു. ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തളളുന്ന ഒരു തളള് അത്ര തന്നെയെന്നും, അയാളുടെ പ്രസംഗത്തില്‍ ഒരാത്മ സുഹൃത്തിന്റ്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ ആ മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്നിട്ട് വേദിയില്‍ ചര്‍ദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നിഷാദ് വ്യക്തമാക്കി. ആത്മ മിത്രം കൃഷ്ണപ്രസാദ് അവര്‍കള്‍ മാസങ്ങള്‍ക്ക് മുൻപ് നെല്ലിന്റെ പൈസ വാങ്ങിയതിന്റെ രസീത് ദാ..താഴെ കൊടുക്കുന്നു. പേട്ട ജയൻ നീ കുറച്ചും കൂടി മൂക്കാനുണ്ട് ധ്വജ പ്രണാമം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Read More » -
Kerala
ഓണം ബമ്പർ 10 ടിക്കറ്റുകൾ വാങ്ങി പരപ്പനങ്ങാടിയിലെ ഹരിതസേന അംഗങ്ങൾ
മലപ്പുറം: വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ് മണ്‍സൂണ്‍ ബംബര്‍ ജേതാക്കളായ പരപ്പനങ്ങാടിയിലെ ഹരിതസേന അംഗങ്ങൾ. മണ്‍സൂണ്‍ ബംബര്‍ 10 കോടി നേടിയ ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കുന്നതിന് ഇടയിലാണ് സംഘത്തിലെ ടിക്കറ്റ് സൂക്ഷിപ്പുക്കാരി രാധ ഓണം ബംബറിന്റെ ടിക്കറ്റുകളും മറക്കാതെ വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 11 പേര്‍ ചേര്‍ന്നായിരുന്നു ടിക്കറ്റ് എടുത്തത്. രാധ തന്നെയായിരുന്നു ടിക്കറ്റ് എടുക്കാൻ മുൻകൈ എടുത്തതും. എന്നാല്‍ ഇത്തവണ സമ്മാനം 25 കോടി ആയതിനാല്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 5000 രൂപയ്ക്ക് ആകെ 10 ടിക്കറ്റുകള്‍ പാലക്കാട് ഏജൻസിയില്‍ നിന്നാണ് വാങ്ങിയത്. അതിന് പിന്നാലെ നാലമ്ബലം ചുറ്റാൻ പോയപ്പോള്‍ തൃപ്രയാറില്‍ നിന്ന് വീണ്ടുമൊരു ടിക്കറ്റ് വാങ്ങി. ഇത്തവണയും ഭാഗ്യം തുണയ്ക്കണേയെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. 10 കോടി അടിച്ചതോടെ ജീവിതം മാറിയെന്നും ഇവര്‍ പറയുന്നു. മുൻവര്‍ഷങ്ങളില്‍ ഓണം അടുക്കുമ്ബോള്‍ ഓണസദ്യ ഒരുക്കാനും ഓണക്കോടി വാങ്ങാനും പെടാപ്പാടായിരുന്നു. ഇത്തവണ പക്ഷേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഓണമാണെന്ന്…
Read More » -
Kerala
നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു
തൃശൂർ:നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ആളൂര്‍ കല്ലറയ്ക്കല്‍ നിക്‌സന്‍റെ മകന്‍ ഹാരോണാണ് മരിച്ചത്.തിരുവോണ ദിവസമായിരുന്നു സംഭവം. ആനന്ദപുരം എടയാറ്റുമുറി ഞാറ്റുവെട്ടി അമ്ബലത്തിനുസമീപമുള്ള ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഹാരോണ്‍.കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതെയുള്ള അന്വേഷണത്തിനിടെയാണ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്.ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Read More » -
Kerala
തുലാവര്‍ഷത്തിലും പ്രതീക്ഷ വേണ്ട; കേരളം കടുത്ത വരൾച്ചയിലേക്ക്
തിരുവനന്തപുരം:കേരളം നീങ്ങുന്നതുകൊടും വരള്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്.തുലാവര്‍ഷത്തിലും പ്രതീക്ഷ വയ്‌ക്കേണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായം. നദികളിലും ഡാമുകളിലും ജലനിരപ്പു വളരെ താഴ്ന്ന നിലയിലാണ്. ഈ കുറവിനെക്കാള്‍ ആശങ്കയുളവാക്കുന്നത് വരാനിരിക്കുന്ന നാളുകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ കുറവായിരിക്കും മഴ എന്ന സൂചനയാണ്. വരും മാസങ്ങളില്‍ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വരള്‍ച്ചയിലേക്കാണ് കേരളം നീങ്ങുന്നതെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) മുന്നറിയിപ്പു നല്‍കുന്നു. ദുരന്ത സാഹചര്യത്തെ നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യക്തികളും യോജിച്ച നടപടികളിലേക്ക് കടക്കണമെന്നും സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പു നല്‍കുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരള്‍ച്ചയുടെ പിടിയിലാകും. ആറ് ജില്ലകളില്‍ തീവ്ര വരള്‍ച്ചയും എട്ട് ജില്ലകളില്‍ കഠിന വരള്‍ച്ചയുമായിരിക്കും ഉണ്ടാവുക. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള മൂന്നു മാസത്തെ കണക്കനുസരിച്ച് കേരളത്തില്‍ 48 ശതമാനം മഴയുടെ കുറവുണ്ട്. 3 മാസംകൊണ്ട് 1735.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 909.5 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കി,…
Read More »