
തൃശൂര്‍: വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയില്‍ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാന്‍ ചെന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.