Month: August 2023

  • Kerala

    കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ; ധൂർത്തെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ. ടെണ്ടർ ലഭിച്ച ചിപ്സൺ ഏവിയേഷനുമായുള്ള തർക്കം തീർന്നതിനാൽ, അടുത്തയാഴ്ച അന്തിമ കരാർ ഒപ്പുവയ്ക്കും. മൂന്നു വർഷത്തേക്കാണ് കരാർ. ഇത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വിമ‍ർശിച്ചു. ഒന്നാം പിണറായി സർക്കാർ പവൻഹാൻസ് കമ്പനിയിൽ 22 കോടിക്ക് ഹെലികോപ്റ്റർ വാടക്കെടുത്തിരുന്നു. എന്നാൽ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങൾക്കുമായി വീണ്ടും ഹെലികോപ്റ്റർ വാടക്കെടുക്കുന്നതിരെ കടുത്ത വിമ‍ർശനങ്ങൾ ഉയർന്നുവെങ്കിലും കഴിഞ്ഞ മാർച്ച് രണ്ടിന് ചിപ്സൺ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനം വന്നുവെങ്കിലും നിയമക്കുരുകൾ നിരവധിയായിരുന്നു. ടെണ്ടർ കാലാവധി കാലാവധി കഴിഞ്ഞ് മാസങ്ങൾക്കു ശേഷമാണ് മന്ത്രിസഭ അനുമതി നൽകിയത്. നിയമവകുപ്പ് കരാറുമായി മുന്നോട്ടുപോകാൻ പച്ചകൊടി കാണിച്ചുവെങ്കിലും പിന്നെയും തർക്കമുണ്ടായി. ഹെലികോപ്റ്റർ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് ചിപ്സൺ ഏവിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ തിരുവനന്തപുരത്ത് തന്നെ വേണമെന്നായി പൊലിസിന്റെ ആവശ്യം. വീണ്ടും…

    Read More »
  • Crime

    ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം, യുവാവിനെ വെടിവച്ചു കൊന്നു; രണ്ട് പേര്‍ പിടിയില്‍

    ഭജന്‍പൂര്‍: ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആമസോണിലെ സീനിയര്‍ മാനേജറും 36കാരനുമായ ഹര്‍പ്രീത് ഗില്ലിനെയും ബന്ധുവിനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ ഹര്‍പ്രീത് കൊല്ലപ്പെട്ടിരുന്നു. ബന്ധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൊഹമ്മദ് സമീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മായ കൂട്ടാശി ബിലാല്‍ ഗാനി എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് പൊലീസ് വിശദമാക്കി. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബിലാല്‍ ഗാനി അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. സുഭാഷ് വിഹാറിലെ ഭജന്‍പുര മേഖലയില്‍ വച്ചാണ് ഹര്‍പ്രീത് ഗില്ലിനും ബന്ധു ഗോവിന്ദ് സിംഗിനും വെടിയേറ്റത്. 23 കാരനായ സൊഹൈല്‍, മുഹമ്മദ് ജുനൈദ്, 19കാരനായ അദ്നാന്‍ എന്നിവരാണ് കൊലപാതകത്തില്‍ സംശയിക്കുന്ന മറ്റ് പ്രതികള്‍, ഇവർക്കായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബിലാല്‍ ഗാനിയുടെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച നടന്ന പാര്‍ട്ടിക്ക് ശേഷം പത്തരയോടെ സംഘം…

    Read More »
  • Kerala

    ഭരണഘടനയിലും, ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്ന് മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനം

    തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണേ്ഠ്യന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച്‌ ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

    Read More »
  • Kerala

    എത്രതവണ പിടിച്ചാലും ഈ ‘ബാലന്’ ഒരു മാറ്റവുമില്ല, 21 ലിറ്റര്‍ കുപ്പി മദ്യവുമായി 57കാരന്‍ പിടിയില്‍

    സുൽത്താൻബത്തേരി: ഓണത്തിന് കൂടിയ നിരക്കിൽ ആവശ്യക്കാർക്ക് എത്തിക്കാൻ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മധ്യവയസ്കനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുത്തങ്ങക്കടുത്ത കല്ലൂർ അറുപത്തിയേഴ് സ്വദേശി കാഞ്ഞിരക്കാട്ട് വീട്ടിൽ സി. ബാലനാണ് ബീനാച്ചിയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടെ അറസ്റ്റിലായത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയായിരുന്നു ഇത്. 21 കുപ്പികളിലായി 21 ലിറ്റർ മദ്യമാണ് ബാലനിൽ നിന്ന് കണ്ടെടുക്കാനായത്. സ്ഥിരം ലഹരി വിൽപ്പനക്കാരനാണ് പ്രതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി അബ്കാരി കേസുകളിൽ നിലവിൽ ബാലൻ പ്രതിയാണ്. പ്രതിയെ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എം.എ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ.പി പി. ഷെഫീഖ് എം.ബി, ബാബു ആർ സി എന്നിവരും ഉണ്ടായിരുന്നു. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു. ആര്യനാട് എക്‌സൈസ് വിവിധ സ്ഥലങ്ങളിൽ…

    Read More »
  • Kerala

    സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കിണറ്റില്‍ മരിച്ച നിലയില്‍ 

    തൃശൂർ:മൂസ്പെറ്റ് സര്‍വീസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കിണറ്റില്‍ മരിച്ച നിലയില്‍. നെല്ലിക്കുന്ന് ഐശ്വര്യ നഗര്‍ ചേല്യക്കര വീട്ടിൽ സി.എസ്.റോയ് (56) ആണ് മരിച്ചത്. തിരുവോണപ്പുലര്‍ച്ചെ ഒന്നിന് വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 2013-2018 കാലത്ത് ഭരണസമിതി അംഗമായിരുന്ന റോയിക്കെതിരേ സഹകരണ വകുപ്പ് റവന്യൂ റിക്കവറി നടപടി സ്വീകരിച്ചിരുന്നു. ബാങ്കില്‍ 35.56 കോടിയുടെ ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. 73,46,211 രൂപയുടെ റവന്യു റിക്കവറിയാണ് റോയി നേരിട്ടിരുന്നത്. ഭാര്യ: വിൻസി. മക്കള്‍: സുജിത്ത്, സുജീഷ്, സജിത്ത്.

    Read More »
  • Kerala

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, നാളെ ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം രണ്ട്, മൂന്ന്, നാല് തിയതികളിൽ ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ലെന്നും അറിയിപ്പ് പറയുന്നു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 02.09.2023: തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കു- പടിഞ്ഞാറൻ…

    Read More »
  • Kerala

    ഞാൻ വിറ്റ നെല്ലിന് പണം കിട്ടി, മറ്റുകര്‍ഷകര്‍ക്ക് കിട്ടാൻ വേണ്ടിയാണ് സമരം ചെയ്തത് : കൃഷ്ണപ്രസാദ്

    കോട്ടയം:ജയസൂര്യയെ തള്ളി സുഹൃത്ത് കൃഷ്ണപ്രസാദ്; ‘ഞാൻ വിറ്റ നെല്ലിന് പണം കിട്ടി, മറ്റുകര്‍ഷകര്‍ക്ക് കിട്ടാൻ വേണ്ടിയാണ് സമരം ചെയ്തതെന്ന് ജയസൂര്യയുടെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് പറഞ്ഞു. ‘സപ്ലൈക്കോക്ക് നെല്ല് കൊടുത്ത എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന കാര്‍ഷകോത്സവത്തില്‍ മന്ത്രി അടക്കമുള്ളവർ ഇരിക്കുമ്പോഴായിരുന്നു ജയസൂര്യ ഇത് പറഞ്ഞത്.എന്നാൽ ഇത് തള്ളിയാണ് കൃഷ്ണപ്രസാദ് രംഗത്തെത്തിയത്.തനിക്ക് പണം കിട്ടാത്തതിനല്ല, പണം കിട്ടാനുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമരം ചെയ്തത്’ -എന്നായിരുന്നു കൃഷ്ണപ്രസാദ് പറഞ്ഞു. കൃഷ്ണപ്രസാദ് കോട്ടയം പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലാത്ത് ചാത്തന്‍കേരി പാടശേഖരത്തെ 1.87 ഏക്കര്‍ ഭൂമിയില്‍ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. അതിന്റെ വില 1.57 ലക്ഷം രൂപ ജൂലൈയില്‍ എസ്.ബി.ഐ വഴി നൽകിയിരുന്നെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് തനിക്ക് പണം ലഭിച്ചതായി…

    Read More »
  • India

    അടിയന്തര ചികിത്സയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ട്രെയിനിൽ മൂന്ന് വയസുകാരി മരിച്ചു

    ലഖ്‌നൗ : ബിഹാറില്‍ നിന്നും അടിയന്തര ചികിത്സയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോയ മൂന്ന് വയസുകാരി ട്രെയിനില്‍ വച്ച്‌ മരിച്ചു ജാര്‍ഖണ്ഡ് ഗിരിദിന്‍ സ്വദേശിയായ പവന്‍ കുമാര്‍ ഗുപ്‌തയുടെ മകള്‍ കൃഷ്‌ണ കാര്‍ത്തികയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്നു കൃഷ്‌ണ.ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ബുധനാഴ്‌ച തേജസ് എക്‌സ്‌പ്രസ് ട്രെയിനില്‍ വച്ച്‌ മരണം സംഭവിച്ചത്.ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വെച്ചായിരുന്നു സംഭവം. ബിഹാറില്‍ നിന്നുള്ള ഡോക്‌ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘം കൃഷ്‌ണയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ട്രെയിന്‍ ഫിറോസാബാദിലെ തുണ്ട്‌ല റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. കൃഷ്‌ണയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. മെഡിക്കല്‍ സംഘത്തിനൊപ്പം കൃഷ്‌ണയുടെ പിതാവ് പവന്‍ കുമാര്‍ ഗുപ്‌ത മാതാവ് നീലു ദേവി എന്നിവരാണ് ഉണ്ടായിരുന്നത്. അതേസമയം ട്രെയിനില്‍ വച്ച്‌ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ കുടുംബം മെഡിക്കല്‍ സംഘത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി. ആരോഗ്യ സ്ഥിതി വഷളായ മകള്‍ക്കായി മെഡിക്കല്‍ സംഘം…

    Read More »
  • Kerala

    ഓണക്കാലത്ത് പത്തു ദിവസം കൊണ്ട് സംസ്ഥാനത്ത് വിറ്റത് 759 കോടി രൂപയുടെ മദ്യം; കൂടുതൽ വിറ്റത് മലപ്പുറത്ത്

    തിരുവനന്തപുരം:ഓണക്കാലത്ത് പത്തു ദിവസം കൊണ്ട് സംസ്ഥാനത്ത് വിറ്റത് 759 കോടി രൂപയുടെ മദ്യം.ആകെ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത് മലപ്പുറം തിരൂര്‍ ഔട്​ലെറ്റാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് സര്‍ക്കാരിന്‍റെ സ്വന്തം മദ്യമായ ജവാന്‍ ബ്രാന്‍ഡാണ്.ആറു ലക്ഷത്തി മുപ്പതിനായിരം ലീറ്റര്‍ ജവാനാണ് ഇക്കാലയളവിൽ വിറ്റത്. അവിട്ടം ദിനത്തില്‍ 91 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഉത്രാട ദിനത്തില്‍ വിററത് 116 കോടി രൂപയുടെ മദ്യമായിരുന്നു.ഇരിങ്ങാലക്കുട ഔട്ലെറ്റ് വില്‍പനയില്‍ ഒന്നാം സ്ഥാനത്തും ആശ്രാമം(കൊല്ലം) ഔട്​ലെറ്റ് രണ്ടാം സ്ഥാനത്തും എത്തി.പത്തുദിവസം കൊണ്ട് സര്‍ക്കാരിനു നികുതിയായി മാത്രം കിട്ടിയത് 675 കോടി രൂപയാണ്.

    Read More »
  • Kerala

    ഡ്രൈവര്‍ പള്ളിയില്‍ കയറിയ തക്കത്തിന് ഓട്ടോയുമായി കടന്നു; കൂട്ടുകാരെകൂട്ടി ‘കോയിക്കോട്ട്’ അതിഥിതൊഴിലാളിയുടെ കറക്കം

    കോഴിക്കോട്: പുതിയപാലത്ത് പട്ടാപ്പകല്‍ ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ അതിഥിതൊഴിലാളി പിടിയില്‍. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാറിനെ പോലീസ് പിടികൂടിയത്. പുതിയപാലം പള്ളിക്ക് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി ഹനീഫ പള്ളിയില്‍ നമസ്‌കരിക്കാനായി പോയ സമയത്താണ് മറുനാടന്‍ തൊഴിലാളി വാഹനവുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെയും ഓട്ടോറിക്ഷയില്‍ കയറ്റി നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വാഹനം വഴിയരികില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഓട്ടോറിക്ഷ വഴിയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എടുത്തുകൊണ്ടുപോകണമെന്ന് തോന്നിയെന്നും അതിനാലാണ് ഓട്ടോയുമായി കടന്നുകളഞ്ഞതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.      

    Read More »
Back to top button
error: