കൊച്ചി:നടൻ ജയസൂര്യയുടെ വ്യാജ പരാമര്‍ശത്തെ വിമര്‍ശിച്ച് നിര്‍മാതാവും സംവിധായകനുമായ എം എ നിഷാദ് രംഗത്ത്. പേട്ട ജയൻ്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക എന്ന് എം എ നിഷാദ് പറഞ്ഞു.
ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തളളുന്ന ഒരു തളള് അത്ര തന്നെയെന്നും, അയാളുടെ പ്രസംഗത്തില്‍ ഒരാത്മ സുഹൃത്തിന്റ്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ ആ മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്നിട്ട് വേദിയില്‍ ചര്‍ദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നിഷാദ് വ്യക്തമാക്കി.
ആത്മ മിത്രം കൃഷ്ണപ്രസാദ് അവര്‍കള്‍
മാസങ്ങള്‍ക്ക് മുൻപ് നെല്ലിന്റെ പൈസ
വാങ്ങിയതിന്റെ രസീത് ദാ..താഴെ കൊടുക്കുന്നു.
പേട്ട ജയൻ നീ കുറച്ചും കൂടി മൂക്കാനുണ്ട്
ധ്വജ പ്രണാമം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.