പാലക്കാട്:രാജ്യത്തെ 31 -ാമത് വന്ദേ ഭാരത് തീവണ്ടി കേരളത്തിന് സ്വന്തം.ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ട്രെയിനാണ് കേരളത്തിന് ലഭിക്കുക.
പുരതിയ നിറമുള്ള വന്ദേ ഭാരതാണ് എത്തുന്നത്.
ഓറഞ്ച്, ചാരനിറം, വെള്ള എന്നിവയുടെ സംയോജനത്തോടെയുള്ള കളറിൽ എട്ട് റേക്കുള്ള ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്.നിലവില്‍ കേരളത്തിലോടുന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിന് നീലയും വെള്ളയുമാണ് നിറം. തിരുവനന്തപുരം ഡിവിഷന്റെ 16 റേക്ക് വണ്ടിയാണിത്.
പുതിയ ട്രെയിൻ മംഗളുരുവിൽ നിന്നും ഒരാഴ്ചക്കുള്ളില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.പാലക്കാട്- കോയമ്പത്തൂർ റൂട്ടിലോ, ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കോ ആകും സർവീസ്.