പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ വീണ് മരിച്ച സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.പാലക്കാട് ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
കോട്ടോപ്പാടം അക്കരവീട്ടില്‍ റഷീദിന്റെ മക്കളായ റമീഷ, നാഷിദാ, റിൻഷി എന്നിവര്‍ ഇന്നലെയാണ് ഭീമനാടുള്ള പെരുങ്കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ഓണാവധിക്കായി കോട്ടോപ്പാടത്തെ വീട്ടിലേക്ക് എത്തിയതായിരുന്നു ഇവർ.
കൂട്ടത്തില്‍ ഒരാള്‍ കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി. മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.മ