Month: August 2023

  • Kerala

    ലോക റെക്കോഡിലേക്ക് തൃശൂരിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാതിരുവാതിര

    തൃശൂർ:ലോക റെക്കോഡിലേക്ക് ചുവടുവെച്ച്‌ തൃശൂരിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാതിരുവാതിര. 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുവെച്ച തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ടാലന്റ് റെക്കോഡ് ബുക്ക് എന്നിവയില്‍ ഇടം നേടി. 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരയുടെ റെക്കോഡാണ് കുടുംബശ്രീ നര്‍ത്തകിമാര്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്. ടൂറിസം വകുപ്പും തൃശൂര്‍ ഡി.ടി.പി.സിയും ജില്ല ഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ ഭാഗമായി കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടിലാണ് തിരുവാതിര അരങ്ങേറിയത്.

    Read More »
  • Kerala

    ”എനിക്ക് രാഷ്ട്രീയമില്ല; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, നെല്ലിന് ആറുമാസമായിട്ടും പണം നല്‍കാത്തത് അനീതി”

    കൊച്ചി: നെല്ല് സംഭരണ വിഷയത്തില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. താന്‍ കര്‍ഷക പക്ഷത്താണ്. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിച്ചു. കളമശ്ശേരിയിലെ വേദിയില്‍ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്നും മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജയസൂര്യ കുറിച്ചു. ”ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ഞാന്‍ കൃഷിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞാണ് ഞാനറിയുന്നത്. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കണമെന്ന് കൃഷ്ണപ്രസാദ് പറയുമായിരുന്നു. കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവിറക്കി കൊടുത്ത നെല്ല് സംഭരിച്ച ശേഷം ആറുമാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി…

    Read More »
  • Kerala

    പ്രസംഗത്തിനിടെ ബഹളംവെച്ചയാളെ അന്വേഷിച്ച് മുഖ്യമന്ത്രി

    കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മീനടം മാളികപ്പടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ തന്റെ പ്രസംഗത്തിനിടെ ബഹളംവെച്ചയാളെ തിരഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗം കഴിഞ്ഞ് സ്റ്റേജില്‍നിന്ന് റാമ്പിലേക്കിറങ്ങിയ മുഖ്യമന്ത്രി, വേദിയുടെ മുമ്പില്‍ നിന്നിരുന്ന ഫോട്ടോഗ്രാഫറെ സമീപത്തേക്ക് വിളിച്ചുവരുത്തി. ‘താങ്കളുടെ കൂടെയുള്ളയാളാണോ ബഹളംവെച്ചത്’ എന്ന് ചോദിച്ചു. ഫോട്ടോഗ്രാഫര്‍ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി ചോദ്യം ആവര്‍ത്തിച്ചു. ‘എനിക്ക് അറിയില്ല, കൂടെയുള്ളയാളല്ല’ എന്ന് ഫോട്ടോഗ്രാഫര്‍ മറുപടി നല്‍കി. ഇതോടെ ചിരിച്ചുകൊണ്ട്, പിണറായി വിജയനും മന്ത്രി വാസവനും മണര്‍കാട്ടെ വേദിയിലേക്ക് പോയി. അതേസമയം, വര്‍ഗീയതയെ ദുര്‍ബലപ്പെടുത്തുന്നതുപോലെ അതിനോട് സമരസപ്പെടുന്നവരെയും പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ വിജയത്തിനായി മണര്‍കാട് ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകായയിരുന്നു അദ്ദേഹം. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനില്‍ക്കേണ്ട കാലമാണിത്. വര്‍ഗീയതയോട് സമരസപ്പെടുന്നവര്‍ക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല. കിടങ്ങൂരില്‍ ബിജെപി -യുഡിഎഫ് സഖ്യം ആദ്യത്തേതും ഒറ്റപ്പെട്ടതുമല്ല. ഇനിയും ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നവരാണ് അണിയറയില്‍. ഏറ്റുമാനൂരിലും കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് ഒരുനിലപാട് സ്വീകരിച്ചു.…

    Read More »
  • Crime

    കുമ്മാട്ടിക്കിടെ നൃത്തത്തെച്ചൊല്ലി തര്‍ക്കം; അഖിലിന്റെ കൊലപാതകത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍

    തൃശൂര്‍: കുമ്മാട്ടി ആഘോഷത്തിനിടെ, മൂര്‍ക്കനിക്കരയില്‍ മുളയം സ്വദേശി അഖില്‍ എന്ന യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കൊഴുക്കുളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതികളായ ഇരട്ട സഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്‌മജിത്തും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരാണെന്ന് പോലീസ് സൂചിപ്പിച്ചു. അഖില്‍ കുത്തേറ്റു വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന്റെ കഴുത്തിനാണ് കുത്തേറ്റത്. മുളയം സ്വദേശി ജിതിന്‍ എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.    

    Read More »
  • Kerala

    അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ നടി നവ്യ നായരെ കാണാൻ കൊച്ചിയിലെത്തിയത് 10 തവണ; ഇഡി കുറ്റപത്രം

    കൊച്ചി:കള്ളം പണം വെള്ളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടി നവ്യ നായര്‍ക്ക് അടുത്ത ബന്ധമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സച്ചിൻ സാവന്തിനെതിരെ ഇഡി പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടിയും ഐആര്‍എസ് ഉദ്യോഗസ്ഥനും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നത്. ജൂണില്‍ ഇഡി അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നവ്യ നായരുമായി സച്ചിൻ സാവന്ത് നിരവധി പണമിടപാട് നടത്തിയതായി കണ്ടെത്തി. ഇത് സംബന്ധിച്ചുള്ള രേഖകള്‍ ഇഡി കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു.വില കൂടിയ ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ സാവന്ത് നടിക്ക് നല്‍കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. നടിയും അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു (ഡേറ്റിങ്) എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. നവ്യ നായരെ കാണുന്നതിനായി ഐആര്‍എസ് ഉദ്യോഗസ്ഥൻ പത്ത് തവണ കൊച്ചിയിലെത്തിയിരുന്നുയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നവ്യ നായരെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം സാവന്തുമായിട്ട് മറ്റ് ബന്ധമൊന്നുമില്ലെന്നും…

    Read More »
  • Crime

    ഫേസ്ബുക്കിലെ അപകീര്‍ത്തി ചോദ്യംചെയ്തു; പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ തലതല്ലിപ്പൊട്ടിച്ചു

    കാസര്‍ഗോട്: കുടുംബത്തെ കുറിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ചോദിച്ചതിനുള്ള വിരോധത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലാണ് സംഭവം. സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആസിഫി (36 )നു നേരെയാണ് അക്രമം നടന്നത്. തലയ്ക്കും കഴുത്തിനും കയ്യിലും പരിക്കേറ്റ ആസിഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ അബ്ദുല്ല കടവത്തും സഹോദരന്‍ ഷംസുദീനും വളരെ മോശമായി തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നും ആസിഫ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്ല കടവത്ത് ഒരു വര്‍ഷം മുന്‍പ് ബൈക്കില്‍ സഞ്ചരിക്കവെ കൈകോട്ടുകടവ് ജമാഅത് സെക്രട്ടറിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റര്‍ നിര്‍മ്മിച്ച് സമൂഹ മാധ്യമത്തില്‍ താറടിച്ചു കാണിച്ചതിനും പല തവണ ഇദ്ദേഹത്തിനെതിരെ ചന്തേര പോലീസിലും…

    Read More »
  • Kerala

    കാമുകനെത്തിയുമില്ല, ഭർത്താവ് വിവരം അറിയുകയും ചെയ്തു;യുവതി ബസ് വെയിറ്റിം​ഗ് ഷെഡിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    ഇടുക്കി : സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനായി ഏറെ നേരം കാത്തു നിന്നിട്ടും വാരതിരുന്നതിനെ തുടർന്ന് യുവതി ബസ് വെയിറ്റിം​ഗ് ഷെഡിൽ ജീവനൊടുക്കാൻ ശ്രമിച്ചു. കട്ടപ്പനയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആൺസുഹൃത്തിനെ കാണാനാണ് പെൺകുട്ടി കഴിഞ്ഞ ദിവസം വെയിറ്റിം​ഗ് ഷെഡിൽ എത്തിയത്. എന്നാൽ സുഹൃത്ത് എത്തിയില്ല. ഇതിന്റെ മനോവിഷമത്തിൽ യുവതി ബസ് സ്റ്റാൻഡിൽവെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ആയിരുന്നു വൈകുന്നേരം മൂന്നു മണിയോടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.   കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഭർത്താവിനൊപ്പം എറണാകുളത്ത് താമസിച്ചു വരികയായിരുന്നു യുവതി.എന്നാൽ ഇതിനിടെ സാമൂഹ്യമാദ്ധ്യമത്തിലൂടെ യുവാവുമായി അടുപ്പത്തിലാകുകയും ഇയാളെ കാണുന്നതിനുവേണ്ടി എറണാകുളത്ത് നിന്നും കട്ടപ്പനയിൽ എത്തുകയുമായിരുന്നു. ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല. സമയം വൈകിയതിനാൽ ബന്ധുക്കളും ഭർത്താവും കാര്യങ്ങൾ അറിയുകയും ചെയ്തു.   പിന്നാലെ ബ്ലേഡുകൊണ്ട് കൈ ഞരമ്പ് മുറിച്ച് യുവതി…

    Read More »
  • Crime

    അമ്മായിഅച്ഛന്റെ വളര്‍ത്തുപുത്രന്‍ ഭാര്യയെ ശല്യംചെയ്തു; കൊന്ന് കൊത്തിയരിഞ്ഞ് ‘ഷെഫീഖിന്റെ പ്രതികാരം’

    മുംബൈ: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് പതിനേഴുകാരനെ കൊലപ്പെടുത്തി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. ഈശ്വര്‍ പുത്രന്‍(17) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, പ്രതി ഷഫീഖ് അഹമ്മദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ് അഹമ്മദിന്റെ ഭാര്യാപിതാവിന്റെ വളര്‍ത്തുമകനാണ് ഈശ്വര്‍ എന്ന് പോലീസ് അറിയിച്ചു. ഷഫീഖിന്റെ ഭാര്യ, ഈശ്വറിനെ സഹോദരനായാണ് കണ്ടിരുന്നത്. എന്നാല്‍, ഈശ്വര്‍ യുവതിയെ പലവട്ടം ശല്യപ്പെടുത്തിയെന്നാണ് ആരോപണം. ഷഫീഖ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈശ്വര്‍ പിന്മാറിയില്ല. ഇതോടെയാണ് ക്രൂരകൃത്യം നടപ്പിലാക്കാന്‍ ഷഫീഖ് തീരുമാനിക്കുന്നത്. തുടര്‍ന്ന്, ഷഫീഖ് ഈശ്വറിനെ കൊലപ്പെടുത്തിയ ശേഷം മൃദേഹം വെട്ടിനുറുക്കുകയായിരുന്നു. പല കഷ്ണങ്ങളായി മുറിച്ച മൃതദേഹം പിന്നീട് പ്രതി വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചു. ഈശ്വറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഷഫീഖിന്റെ ഭാര്യാപിതാവ് പോലീസിനെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. പിന്നീട്, ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം നടത്തിയതായി സമ്മതിക്കുകയായിരുന്നു.  

    Read More »
  • Crime

    തൃശൂര്‍ കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതം; ‘കരുണാമയന്‍’ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

    തൃശൂര്‍: ഓണനാളുകളിലെ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നെടുപുഴയിലെ കരുണാമയന്‍ (വിഷ്ണു-25) കൊലപാതകക്കേസില്‍ രണ്ടുപേരെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഗുണ്ടാ തലവനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ വിഷ്ണുവിനെ കണിമംഗലം മങ്കുഴി പാലത്തിന് സമീപമാണ് കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ഹൃദയത്തിന്റെ ഭാഗത്താണ് കുത്തേറ്റത്. അപകടത്തില്‍പ്പെട്ട് പരിക്കേറ്റതാണെന്നാണ് വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുത്തേറ്റതാണെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വിഷ്ണുവിനെ നേരത്തെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. കുമ്മാട്ടി ആഘോഷത്തിനിടെ, മൂര്‍ക്കനിക്കരയില്‍ സ്‌കൂളിന് സമീപം വെച്ചാണ് മുളയം സ്വദേശി അഖില്‍ എന്ന യുവാവ് കുത്തേറ്റു മരിച്ചത്. ഈ കേസില്‍ വിശ്വജിത്ത്, ബ്രഹ്‌മജിത്ത് എന്നീ ഇരട്ട സഹോദരങ്ങളെ പോലീസ് തിരയുകയാണ്.  

    Read More »
  • Kerala

    സിനിമാ കാണാനെത്തിയ ദമ്ബതികള്‍ക്ക് നേരെ ആക്രമണം; 3 യുവാക്കള്‍ അറസ്റ്റില്‍

    ആലപ്പുഴ:ചേര്‍ത്തലയില്‍ സിനിമാ കാണാനെത്തിയ ദമ്ബതികളെ ആക്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് പരിധിയിലെ റെനീഷ് (കണ്ണന്‍ 31 ), മിഥുന്‍ രാജ് (മഹേഷ് 31), വിജില്‍ വി നായര്‍ (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30 മണിക്കായിരുന്നു സംഭവം. സിനിമ കാണാനെത്തിയ യുവതിയോട് മൂവരും മോശമായി സംസാരിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. വിവരം അറിഞ്ഞെത്തിയ ചേര്‍ത്തല പൊലീസ് സ്ഥലത്തുനിന്ന് റെനീഷിനെയും മിഥുനെയും പിടികൂടുകായിരുന്നു. ഓടി രക്ഷപ്പെട്ട വിജിലിനെ ചൊവാഴ്ചയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: