KeralaNEWS

ഓണം ബമ്പർ 10 ടിക്കറ്റുകൾ വാങ്ങി പരപ്പനങ്ങാടിയിലെ ഹരിതസേന അംഗങ്ങൾ

മലപ്പുറം: വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ് മണ്‍സൂണ്‍ ബംബര്‍ ജേതാക്കളായ പരപ്പനങ്ങാടിയിലെ ഹരിതസേന അംഗങ്ങൾ.

മണ്‍സൂണ്‍ ബംബര്‍ 10 കോടി നേടിയ ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കുന്നതിന് ഇടയിലാണ് സംഘത്തിലെ ടിക്കറ്റ് സൂക്ഷിപ്പുക്കാരി രാധ ഓണം ബംബറിന്റെ ടിക്കറ്റുകളും മറക്കാതെ വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 11 പേര്‍ ചേര്‍ന്നായിരുന്നു ടിക്കറ്റ് എടുത്തത്. രാധ തന്നെയായിരുന്നു ടിക്കറ്റ് എടുക്കാൻ മുൻകൈ എടുത്തതും. എന്നാല്‍ ഇത്തവണ സമ്മാനം 25 കോടി ആയതിനാല്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

5000 രൂപയ്ക്ക് ആകെ 10 ടിക്കറ്റുകള്‍ പാലക്കാട് ഏജൻസിയില്‍ നിന്നാണ് വാങ്ങിയത്. അതിന് പിന്നാലെ നാലമ്ബലം ചുറ്റാൻ പോയപ്പോള്‍ തൃപ്രയാറില്‍ നിന്ന് വീണ്ടുമൊരു ടിക്കറ്റ് വാങ്ങി. ഇത്തവണയും ഭാഗ്യം തുണയ്ക്കണേയെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

Signature-ad

10 കോടി അടിച്ചതോടെ ജീവിതം മാറിയെന്നും ഇവര്‍ പറയുന്നു. മുൻവര്‍ഷങ്ങളില്‍ ഓണം അടുക്കുമ്ബോള്‍ ഓണസദ്യ ഒരുക്കാനും ഓണക്കോടി വാങ്ങാനും പെടാപ്പാടായിരുന്നു. ഇത്തവണ പക്ഷേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഓണമാണെന്ന് എല്ലാവരും പറഞ്ഞു. വീട് പണി തുടങ്ങാനും കടം വീട്ടാനും ഒക്കെയായുള്ള ഓട്ടത്തിലാണ് പലരും. എന്തായാലും ആവലാതി ഇല്ലാതെ ഒരു ഓണം കടന്ന് പോയതിന്റെ സന്തോഷം ആരും മറച്ചുവെക്കുന്നില്ല.

അതേസമയം തിരുവോണം ബംബര്‍ വില്‍പന പൊടിപൊടിക്കുകയാണ്. സമ്മാനങ്ങള്‍ ഉയര്‍ത്തിയതോടെ ടിക്കറ്റ് വാങ്ങാൻ ആളുകളുടെ കൂട്ടയിടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇതുവരെ 36 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്.

ജുലൈ 27 നായിരുന്നു ഓണം ബംബര്‍ വില്‍പ്പന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. ഉത്രാട ദിവസം വിറ്റത് 1,96,865 ടിക്കറ്റുകളാണ്.കഴിഞ്ഞ വര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ ടിക്കറ്റ് അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു.

125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നല്‍കുന്നത്. ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കാണ് ലഭിക്കും. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 നമ്ബറുകള്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്.

Back to top button
error: