Breaking NewsCrimeLead NewsNEWS
ലോൺ ആപ്പ് ഭീഷണി, തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ഫോട്ടോകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിച്ചു!! 21 കാരൻ ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ലോൺ ആപ്പ് വഴി എടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുണ്ടായ ഭീഷണിയിൽ 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിച്ചു. ഇതിൽ മനംനൊന്ത് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്.
ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കുടുംബം പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. ആനന്ദിന് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പ്രതികരിച്ചു.






