Month: August 2023

  • LIFE

    കട്ടിയുള്ള പുരികം വളരാനായി ഈ മൂന്ന് പൊടിക്കൈകള്‍…

    ചിലര്‍ക്ക് ജന്മനാ തീരെ കട്ടിയില്ലാത്തതും ഘടനയില്ലാത്തതുമായ പുരികം ആയിരിക്കാം. ചിലർക്ക് പുരികം കൊഴിഞ്ഞ് പോകുന്നതാണ് പ്രശ്നം.  പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിക്കാം. എണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് ഇത്. രണ്ട്… ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലീവ് എണ്ണയിൽ ലേശം തേനും ചേർത്ത് പുരട്ടുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. മൂന്ന്… പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി ഒരു സവാള…

    Read More »
  • Crime

    തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു; മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാരും പിടിയിൽ

    കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി-  ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസ്സിന്റെ ഗ്ലാസാണ് തകർത്തത്. രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് കല്ലെറിഞ്ഞത്. എന്നാൽ പ്രകോപനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. കല്ലേറ് ഉണ്ടായതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. കല്ലെറിഞ്ഞവരെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • India

    കുടുംബവഴക്കിനിടെ, ഗര്‍ഭിണിയായ ഭാര്യയോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഗംഗാ നദിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി, ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

        കുടുംബവഴക്കിനിടെ, ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഗംഗാ നദിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയില്‍ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോർട്ടു ചെയ്തു. ഭാര്യയെയും വാഹനവും കണ്ടെത്താനായില്ല എന്ന് അംറോഹ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. വിദഗ്ധരായ മുങ്ങല്‍ വിദഗ്ദരെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച 24 കാരനായ ഷാന്‍ ആലം കുടുംബവുമായി വഴക്കിട്ടതാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് ദേഷ്യത്തില്‍ ഭാര്യയെ കൂട്ടി കാറെടുത്തിറങ്ങിയ യുവാവ് തടയാനെത്തിയ പിതാവിനെയും സഹോദരിയെയും കാർ ഇടിപ്പിച്ചു. അതിനുശേഷം നേരെ നിറഞ്ഞൊഴുകുന്ന നദിയിലേക്ക് വാഹനം ഇടിച്ചുകയറ്റി. പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുശേഷമാണ് ഷാന്‍ ഭാര്യയുമായി പോയത്. സംഭവമറിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയേയും വാഹനവും കണ്ടെത്താനായി തിരച്ചില്‍ നടത്തുകയാണ്.

    Read More »
  • Kerala

    കൊല്ലത്ത് ബിജെപി ഭരിച്ചിരുന്ന ഏക പഞ്ചായത്തും നഷ്ടമായി

    കൊല്ലം: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ഭരണത്തിലിരുന്ന ബി.ജെ.പിക്കെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ.പി ഭരണത്തില്‍ നിന്ന് പുറത്തായി. ഇതോടെ കൊല്ലം ജില്ലയില്‍ ഭരണത്തിലുണ്ടായിരുന്ന ഏക പഞ്ചായത്തും ബി.ജെ.പിക്ക് നഷ്ടപ്പെട്ടു.23 അംഗങ്ങളുളള പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഒന്‍പതും യു.ഡി.എഫിന് എട്ടും, എല്‍.ഡി.എഫിന് ആറും അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റായ ബി.ജെ.പിയുടെ എസ്.സുദീപക്കെതിരെ കോണ്‍ഗ്രസ് അംഗം പ്രതീഷ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് എല്‍.ഡി.എഫ് പിന്താങ്ങിയത്. ഇതോടെ ഒന്‍പതിനെതിരെ 14 വോട്ടിന് അവിശ്വാസ പ്രമേയം പാസായി. തുടര്‍ന്ന് വൈസ് പ്രസിഡന്റായ സത്യപാലനെതിരെയും ഇരുമുന്നണികളും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കി.കൊല്ലത്ത് തുടര്‍ച്ചയായ 20 കൊല്ലം എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി പിടിച്ചെടുത്തത്.

    Read More »
  • Kerala

    കേരളത്തിൽ ജൂണിൽ മാത്രം വോഡഫോണിനെ ഉപേക്ഷിച്ചത് 42,202 വരിക്കാർ

    ന്യൂഡൽഹി:രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍- ഐഡിയ വീണ്ടും പ്രതിസന്ധിയില്‍. വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് കമ്പനി വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, കേരളത്തിലെ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. ജൂണില്‍ 42,202 വരിക്കാരാണ് വോഡഫോണിനെ ഉപേക്ഷിച്ചത്. ഇതോടെ, വോഡഫോണിന്റെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം 1420366ആയി ചുരുങ്ങി. അതേസമയം കൂടുതല്‍ വരിക്കാരെ നേടി കേരളത്തിലും ഇന്ത്യയിലും ഒന്നാമതെത്തിയിരിക്കുന്നത് ജിയോയാണ്. കേരളത്തിലെ കണക്കനുസരിച്ച്‌, ജൂണില്‍ മാത്രം 71,204 പുതിയ വരിക്കാരെ നേടാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. 47,022 വരിക്കാരുമായി ഭാരതി എയര്‍ടെല്‍ രണ്ടാം സ്ഥാനത്താണ്. 10,079 വരിക്കാരെ മാത്രമാണ് ബിഎസ്‌എൻഎല്ലിന് നേടാൻ സാധിച്ചത്.

    Read More »
  • NEWS

    അബുദാബിയിൽ 1000 പേരൊരുക്കിയ കൂറ്റന്‍ പൂക്കളം, 30 രാജ്യക്കാര്‍ അണിനിരന്ന ഓണക്കളികൾ

    അബുദാബി:യുഎഇയിലെ ഓണാഘോഷങ്ങള്‍ക്ക് പൂവിളിയുയർത്തി 1000 പേരൊരുക്കിയ കൂറ്റന്‍ അത്തപ്പൂക്കളം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൗതുകമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒരുമിച്ചാണ് മലയാളികളുടെ അന്തര്‍ദേശീയോത്സവത്തിന്  ‘കൂറ്റൻ’ ആഘോഷ രൂപമേകിയത്. 15 മണിക്കൂറെടുത്താണ് പൂക്കളം തയ്യാറാക്കിയത്.  ഓണക്കളികള്‍, കേരള കലാ രൂപങ്ങള്‍ എന്നിവയ്‌ക്കൊപ്പം തനത് നൃത്ത സംഗീതാവതരണങ്ങളും ആഘോഷത്തിന് മിഴിവേകി. മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കലാ അവതരണങ്ങളിലും പൂക്കളമൊരുക്കാനും പങ്കെടുത്തത്. അറബ് പാര്‍ലമെന്റ് ഡെപ്യൂട്ടി പ്രസിഡന്റും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറൻസ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാൻ എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യത്യസ്തമായ ഓണാഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം പങ്കെടുക്കാനായത് പുതിയ അനുഭവമാണെന്നും സുസ്ഥിരതയ്ക്കായി കൈകോര്‍ക്കാനുള്ള മികച്ച അവസരമാണിതെന്നും അല്‍ യമാഹി പറഞ്ഞു. പരമ്ബരാഗത ഓണസദ്യയോടെയും ഓണക്കളികളോടെയുമാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.

    Read More »
  • Kerala

    സംസ്ഥാനത്ത് താപനില ഉയരുന്നു; 8 ജില്ലകളില്‍ മുന്നറിയിപ്പ്

    തിരുവനന്തപുരം:സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി 8 ജില്ലകളില്‍ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മഴ ലഭിക്കാതെ വരള്‍ച്ചാഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് ചൂട് ഉയരുന്നത് പ്രശ്നമാണ്. ഒമ്ബത് ജില്ലകളില്‍ ഇത്തവണ 63 ശതമാനം മുതല്‍ 41 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിപോലും ഇപ്പോഴില്ല. അടുത്ത രണ്ടാഴ്ചയും നിലവിലുള്ള വരണ്ട കാലാവസ്ഥ തുടരുമെന്നാണ്  കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയെങ്കിൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്താകും ഇത്.

    Read More »
  • India

    ആ കുഞ്ഞിനെ ക്രൂരമായി തല്ലിയത് അവര്‍ അറിഞ്ഞില്ല;വകുപ്പുമന്ത്രി മാഡം സ്മൃതി ഇറാനി ഉറക്കത്തിലാണ്

    ലക്നൗ:‍ ഉത്തർ പ്രദേശിലെ മുസഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളില്‍ മുസ്‍ലിം കുട്ടിയെ സഹപാഠികളായ ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിച്ച അധ്യാപികയുടെ ഹീനകൃത്യത്തിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധമുയര്‍ന്നിട്ടും അതിനെതിരെ കേവല പ്രസ്താവന പോലും നടത്താൻ തയ്യാറാകാതെ ബന്ധപ്പെട്ട വകുപ്പു കൈയാളുന്ന മന്ത്രി സ്മൃതി ഇറാനി. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നതുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെൻഡിങ് ആയിട്ടും വിഷയത്തില്‍ ഒരു ട്വീറ്റുപോലും മന്ത്രിയുടെ വകയായി ഇതുവരെയില്ല.പ്രധാനമന്ത്രിയുടെ ഐ.എസ്.ആര്‍.ഒ സന്ദര്‍ശനത്തിന്റെയും അമേത്തിയിലെ വികസന പ്രവര്‍ത്തനങ്ങളുടെയും മോദിക്ക് ഗ്രീക്ക് പുരസ്കാരം ലഭിച്ചതിന്റെയുമൊക്കെ ട്വീറ്റുകള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തരാതരം പോലെ സ്മൃതി തന്റെ ട്വിറ്റര്‍ ഹാൻഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ആ എട്ടുവയസ്സുകാരനെ തല്ലാൻ സഹപാഠികള്‍ക്ക് നിര്‍ദേശം നല്‍കുകയും അതു കണ്ട് രസിക്കുകയും ചെയ്യുന്ന തൃപ്ത ത്യാഗി എന്ന അധാപികയുടെ ക്രൂര ചെയ്തിയെക്കുറിച്ച്‌ സ്മൃതി ഇറാനി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുയരുകയാണ്. സ്മൃതി ഇറാനിക്കെതിരെ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നു.യു.പിയിലെ…

    Read More »
  • Kerala

    ആഗസ്റ്റ് 29, 31 തീയതികളില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല; സർക്കാർ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസം അവധി

    തിരുവനന്തപുരം:ആഗസ്റ്റ് 29, 31 തീയതികളില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.തിരുവോണം, ചതയം ദിനങ്ങളിലാണ് മദ്യശാലകള്‍ അടച്ചിടുന്നത്. അതേസമയം ‍ സർക്കാർ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസമാണ് അവധി.ഞായറാഴ്ച തുടങ്ങുന്ന അവധി വ്യാഴാഴ്ച വരെ തുടരും. 27, 28, 29, 30, 31 തീയതികളിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത്. ഇന്നു മുതല്‍ നാല് ദിവസത്തേക്ക് തുടര്‍ച്ചയായി ബാങ്ക് അവധിയുമാണ്.30ന് ബാങ്ക് പ്രവര്‍ത്തിക്കും. എന്നാല്‍ 31ന് വീണ്ടും അവധിയാണ്.ഓണം പ്രമാണിച്ച്‌ റേഷൻ കടകള്‍ ഞായറാഴ്ച തുറക്കും. പകരമായി 30 ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകള്‍ എല്ലാം ഇന്നലെയോടെ (വെള്ളിയാഴ്ച്ച) അടച്ചു.ഓണം അവധിക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിനാണ് ഇനി വിദ്യാലയങ്ങള്‍ തുറക്കുക.

    Read More »
  • India

    യുപിയിൽ മുസ്ലിം കുട്ടിയെ സഹപാഠികളായ ഹിന്ദുക്കളെ കൊണ്ട്  മുഖത്തടിപ്പിട്ട് ആസ്വദിക്കുന്ന അധ്യാപക

    ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന എർണാ പെട്രി തെരുവിൽ ആറു കുട്ടികളെ കണ്ടു. നാലും അഞ്ചും വയസ്സുങ്ങൾ കുഞ്ഞുങ്ങൾ. അവരുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് കുട്ടികളുടെ മുഖം കാണുമ്പോൾ വ്യക്തം. നിങ്ങൾക്ക് അവരെ കാണുമ്പോൾ എന്താണ് തോന്നുക..? വാത്സല്യം കാരുണ്യം, അനുകമ്പ !! എർണാ പെട്രി കാർ നിർത്തി അവരുടെ അടുക്കലേക്ക് പോയി. നിസ്സാഹരായി നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ തന്നെ ജൂതന്മാരാണെന്ന് എർണാ പെട്രിക്ക് മനസ്സിലായി. ആറ് കുട്ടികളെയും അവർ കാറിൽ ഇരുത്തി. വാഹനം നേരെ ഗ്രോസറിയിലേക്ക് തിരിച്ചു. അവർക്ക് ആവശ്യമായ ഭക്ഷണം വാങ്ങി. പാലും രുചിയേറിയ പഴങ്ങളും സ്വാദിഷ്‌ടമായ സ്നാക്സും എർണാ പെട്രി സഞ്ചിയിലാക്കി . കാറ് നേരെ അവരുടെ വീട്ടിലേക്കാണ് പോയത്. ആറ് കുട്ടികളെയും എർണാ പെട്രി വീടിനകത്തേക്ക് കൂട്ടി. കസേരയിൽ ഇരുത്തി. അവരുടെ മുന്നിൽ ഭക്ഷണം വിളമ്പി. ഭയന്നിരുന്ന കുട്ടികൾ അവരുടെ വാത്സല്യം കണ്ട് ആഹ്ലാദിച്ചിരിക്കണം. ഒരു രക്ഷകനെ കിട്ടിയെന്ന് സന്തോഷിച്ചിരിക്കണം.…

    Read More »
Back to top button
error: