Month: August 2023

  • Kerala

    ഗർഭിണിയായ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ യുവാവിന്  ദാരുണാന്ത്യം 

    തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ യുവാവിന്  ദാരുണാന്ത്യം.ആലംകോട് കടവിളയിലാണ് സംഭവം .നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആലംകോട് കിളിമാനൂർ റോഡിൽ കടവിളയിലാണ് സംഭവം. കിളിമാനൂർ ഭാഗത്തേക്ക്‌ പോയ ഷിബിൻ ബസ്സിൽ നിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്.ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. കടവിള വളവിൽ വെച്ച് ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ദേവരാജന്റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കാൻ ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച്‌ കൊന്നു

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച്‌ കൊന്നു.ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുദൌനിലാണ് സംഭവം. 43കാരനായ തേജേന്ദ്ര സിങ്ങിനെയാണ് ഭാര്യ മിത്‌ലേഷ് ദേവി കൊലപ്പെടുത്തിയത്. വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് തേജേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയത്. ആദ്യം അജ്ഞാതനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബം മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി മിത്‌ലേഷ് ദേവിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലെ പൊരുത്തക്കേടുകളാണ് പൊലീസിന് സംശയം വർധിപ്പിച്ചത് ‍ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റസമ്മതം നടത്തിയത്. നാലുമക്കളുടെ അമ്മയാണ് മിത്‌ലേഷ് ദേവി.മരുമകളെ തന്റെ ഒപ്പം കിടക്കാന്‍ പ്രേരിപ്പിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് മിത്‌ലേഷ് ദേവി മൊഴി നല്‍കി.സംഭവദിവസം മദ്യപിച്ച്‌ വീട്ടിലെത്തിയ ഭര്‍ത്താവ്, വീടിന് വെളിയില്‍ കിടന്നുറങ്ങുമ്ബോഴാണ് കൊലപാതകം നടത്തിയത്. അരിവാള്‍ ഉപയോഗിച്ച്‌ ഭര്‍ത്താവിന്റെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. മരുമകളെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് കൃത്യം നിര്‍വഹിച്ചതെന്നും മിത്‌ലേഷ് ദേവി മൊഴി നല്‍കി.ഇവർക്കെതിരെ കൊലപാതക…

    Read More »
  • Kerala

    ഇതൊക്കെ ബോണസ് ആണ് ഷാജാ,ഓണം ബോണസ്:പി വി അൻവർ എംഎൽഎ

    മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് രജിസ്ട്രാര്‍ ഓഫ് കമ്ബനീസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ പി വി അന്‍വര്‍ എംഎല്‍എ. ‘കള്ളക്കേസാണ്, ഞാന്‍ അറിയാത്ത കാര്യമാണ്’എന്ന് പറയുന്ന ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഡോക്യുമെന്റാണിതെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘കള്ളക്കേസാണ്,ഞാന്‍ അറിയാത്ത കാര്യമാണ്’എന്ന് പറഞ്ഞിട്ട് പോയ ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഒരു ഡോക്യുമെന്റാണിത്. വ്യാജരേഖ നിര്‍മ്മിച്ച്‌,അതിന്റെ പിന്‍ബലത്തില്‍ രൂപീകരിച്ച കമ്ബനിയുടെ പേരില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി,രാവിലെ മുതല്‍ രാത്രി വരെ നാട്ടുകാര്‍ക്ക് ക്ലാസെടുത്ത് നടന്നിരുന്ന ഷാജന്‍ സ്‌കറിയയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ‘രജിസ്ട്രാര്‍ ഓഫ് കമ്ബനീസ്’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസാണിത്.ഇത് കൈപറ്റിയ ശേഷമാണ് എനിക്കൊന്നുമറിയില്ലെന്ന് തള്ളുന്നത്. വ്യാജരേഖ സമര്‍പ്പിച്ച്‌ കമ്ബനി രജിസ്റ്റര്‍ ചെയ്‌തെന്ന് പരാതിയുണ്ടെന്നും,അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ മതിയായ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. പട്ടത്തെ…

    Read More »
  • India

    അധ്യാപികയുടെ ആക്രോശത്തില്‍ സഹപാഠിയുടെ കവിളില്‍ അടിച്ചവര്‍ അതേ കവിളില്‍ സ്നേഹമുത്തം നല്‍കി

    ലക്നൗ:വര്‍ഗീയവിഷം ചീറ്റിയ അധ്യാപികയുടെ ആക്രോശത്തില്‍ സഹപാഠിയുടെ കവിളില്‍ അടിച്ചവര്‍ അതേ കവിളില്‍ സ്നേഹമുത്തം നല്‍കി. മുസഹഫര്‍ഗനറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്ത ത്യാഗി അടിപ്പിച്ച കുട്ടികളാണ് ഏഴുവയസുകാരനെ കെട്ടിപ്പിടിച്ച്‌ മുത്തം നല്‍കിയത്. ഗ്രാമത്തിലെ കര്‍ഷകരുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യത്തിലായിരുന്നു തെറ്റുതിരുത്തല്‍. ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടിക്കായത്തടക്കമുള്ള കര്‍ഷക നേതാക്കളും സ്ഥലത്തെത്തയിരുന്നു. അതേസമയം മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളായ ഹിന്ദുക്കളെ കൊണ്ട് ഒരുമണിക്കൂറോളം അടിപ്പിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്തു.അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.

    Read More »
  • Kerala

    സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഇന്ന് തുടങ്ങും, നര്‍ത്തകി ഡോ. മല്ലിക സാരാഭായിയും  നടന്‍ ഫഹദ് ഫാസിലും മുഖ്യാതിഥികൾ

          തിരുവനന്തപുരം: കേരളീയരുടെ മതസാഹോദര്യവും സമത്വവും ലോകത്തിന് പരിചയപ്പെടുത്തുന്ന ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 നു തുടങ്ങും. സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടും. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. തിരുവനന്തപുരത്തെ 31 വേദികളിലായാണ് ഇക്കുറി  കലാപരിപാടികള്‍ നടക്കുക. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എം.പിമാരായ ഡോ. ശശി തരൂര്‍, എ.എ റഹീം,…

    Read More »
  • Kerala

    ഓണത്തിന് വൈദ്യുതി ദീപാലങ്കാരം നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, അത്യാഹിതങ്ങൾ ഒഴിവാക്കാനുളള മുന്നറിയിപ്പുമായി കെഎസ്ഇബി

        കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ആഹ്ലാദകരമായ നിമിഷങ്ങൾ ദുരന്തത്തിന് വഴിയൊരുക്കാതിരിക്കാൻ നമ്മുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തിൽ പൂർണ ശ്രദ്ധ പുലർത്തേണ്ടത്. സുരക്ഷ എന്നതിനർഥം അപകട സാദ്ധ്യതകൾ  ശ്രദ്ധിക്കുക എന്നതാണ്. ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിലും തെരുവുകളിലും സ്ഥാപനങ്ങളിലുമൊക്കെ വൈദ്യുതി ദീപാലങ്കാരം നടത്താറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ഓർമിപ്പിക്കുകയാണ് കെഎസ്ഇബി. പൊതുജനങ്ങൾക്കായി ചില നിർദ്ദേശങ്ങളും ഫേസ്‌ബുക് പോസ്റ്റിലൂടെ കെഎസ്ഇബി നൽകിയിട്ടുണ്ട്. എങ്ങനെ ജാഗ്രത പുലർത്താം? ◾ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക. ◾ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക ◾ലോഹനിർമിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. ◾പ്ലഗ്, സ്വിച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുതി കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോകറ്റിൽ കുത്തരുത്. ◾വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്. ◾വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ◾ഇഎൽസിബി- ആർസിസിബി (ELCB/RCCB)…

    Read More »
  • NEWS

    ചിന്തകള്‍ വിശുദ്ധവും ക്രിയാത്മകവുമായാൽ ജീവിതം സന്തുഷ്ടകരമാകും

    വെളിച്ചം    നീണ്ടയാത്രയായിരുന്നു. യാത്രയ്ക്കിടെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ കാട്ടിലെ മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. ദാഹിച്ചപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന്. അത്ഭുതം, ഉടന്‍ മണ്‍പാത്രം നിറയെ വെള്ളം പ്രത്യക്ഷപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വിശക്കാന്‍ തുടങ്ങി. ഭക്ഷണം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചപ്പോഴേക്കും അയാള്‍ക്ക് മുന്നില്‍ ഭക്ഷണം നിരന്നു. വയറുനിറഞ്ഞപ്പോള്‍ ഉറക്കം വന്നു. ചുറ്റും നോക്കിയപ്പോള്‍ നിറയെ പാറകള്‍ മാത്രം. ഒരു മെത്തയ്ക്കാണ് അപ്പോള്‍ മനസ്സില്‍ മോഹമുദിച്ചത്. ഉടനെ ഒരു മെത്ത എത്തി. താന്‍ വിശ്രമിക്കുന്ന മരത്തിന്റെ പ്രത്യേകയാണ് ഇതെന്ന് അയാള്‍ക്ക് മനസ്സിലായി. വിശ്രമത്തിനിടെ അയാള്‍ക്കൊരു ആശങ്ക. കാടല്ലേ, സിംഹമോ മറ്റോ വന്നാലോ… ആലോചന പൂര്‍ത്തിയാകുന്നതിന് മുമ്പേ എവിടെ നിന്നോ ഒരു സിംഹമെത്തി അയാളെ ആക്രമിച്ചു കൊലപ്പെടുത്തി! മനസ്സാണ് മാര്‍ഗ്ഗം. മനസ്സ് തന്നെയാണ് മാര്‍ഗ്ഗതടസ്സവും. മനസ്സെത്തുന്നിടത്തേക്കാണ് മെയ്യെത്തുന്നത്. മനസ്സൊരുമ്പിട്ടാല്‍ മറ്റൊന്നിനും അതിനെ തടയാനാകില്ല. മനസ്സിലാത്തവനെ മാറ്റാനോ അയാളുടെ മനസ്സിനപ്പുറത്തേക്ക് നീങ്ങാനോ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയാണെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാനല്ലേ ആദ്യം പഠിക്കേണ്ടത്. നിഷേധാത്മക…

    Read More »
  • Crime

    ചിതറയിൽ 14കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്ന ഇതര സംസ്ഥാന തൊഴിലാളി 4 വർഷത്തിന് ശേഷം പിടിയിൽ

    കൊല്ലം: കൊല്ലം ചിതറയിൽ 14കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 4 വർഷത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടാനായത്. ബംഗാൾ സ്വദേശി റഷീദിൽ ഇസ്ലാമാണ് പിടിയിലായത്. ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക്കിൻ റീജിയണിൽ നിന്നാണ് കടയ്ക്കൽ പൊലീസ് ഇയാളെ കണ്ടെത്തിയത്. ചിതറയിലെ റബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന റഷീദിൽ ഇസ്ലാം, 2014ലാണ് 14കാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. വയറുവേദനയെ തുടർന്ന് പെൺകുട്ടിക്ക് ചികിത്സ തേടേണ്ടി വന്നു. അപ്പോഴാണ് പീഡന വിവരം രക്ഷിതാക്കളോട് പറയുന്നത്. അതിനിടെ പെൺകുട്ടിയുമായി റഷീദിൽ ഇസ്ലാം തമിഴ്നാട്ടിലേക്ക് കടന്നു. ഇവിടെ നിന്ന് രണ്ട് പേരെയും കണ്ടെത്തി നാട്ടിൽ തിരികെയെത്തിച്ചു. റഷീദിലിനെ അറസ്റ്റും ചെയ്തു. റിമാന്റിലായിരുന്ന പ്രതി 2019ൽ ജാമ്യത്തിലിറങ്ങി. ഇതിന് പിന്നാലെയാണ് ബംഗാളിലേക്ക് മുങ്ങികയായിരുന്നു. കടയ്ക്കൽ സ്റ്റേഷനിലെ എഎസ്ഐ വിനോദും, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ്ഖാനും റഷീദിലിനെ കണ്ടെത്താനായി കഴിഞ്ഞയാഴ്ച ബംഗാളിലേക്ക് പോയി. ഇയാളുടെ വീട്ടുകാരെയും…

    Read More »
  • Crime

    ജിഷ കൊലപാതകക്കേസ് പ്രതി ജയിൽ മാറ്റം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ

    ദില്ലി: പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതി ഹർജി നൽകിയത്. 2014ലെ ജയിൽ ചട്ട പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം നൽകാനാവില്ല. ഹൈക്കോടതിയോ, സെഷൻസ് കോടതിയോ നിർദേശിച്ചാൽ മാത്രമാണ് ഇവരെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കാറൊള്ളൂ. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്കെതിരായ അപ്പീൽ നിലനിൽക്കുമ്പോഴും ജയിൽ മാറ്റം നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെടാനും കഴിയില്ലെന്നും സർക്കാർ വാദിക്കുന്നു. ഓരോ സംസ്ഥാനങ്ങൾക്കും അതത് സർക്കാരുകൾ നടപ്പാക്കുന്ന ജയിൽ ചട്ടങ്ങളാണ് ഉള്ളത്. അമീറുള്‍…

    Read More »
  • Crime

    മദ്യവില്‍പ്പനശാല അടച്ചതിന് ശേഷം കൂടിയ വിലയ്ക്ക് മദ്യം വിൽപ്പന; കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ

    തൃശൂര്‍: മദ്യവില്‍പ്പനശാല അടച്ചതിന് ശേഷം മദ്യ കച്ചവടക്കാര്‍ക്ക് കൂടിയ വിലയ്ക്ക് മദ്യം വില്‍ക്കുന്നവർ പിടിയില്‍. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളെയാണ് തൃശൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്നംകുളം ചെറുവത്തൂര്‍ മെറീഷ്, ഒല്ലൂക്കര മഠത്തില്‍പറമ്പില്‍ ജയദേവ്, മുല്ലക്കര തോണിപ്പുരക്കല്‍ അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 60 കുപ്പി മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ജയദേവ് പൂത്തോള്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ ജീവനക്കാരനാണ്. ഇയാള്‍ കുറെകാലമായി മദ്യവില്‍പ്പനശാല അടച്ചതിന് ശേഷം മദ്യം വന്‍തോതില്‍ പുറത്ത് കടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കമ്പനി എക്സിക്യൂട്ടീവുകളുടെ വേഷത്തില്‍ സ്‌കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗുകളിലുമായാണ് മദ്യക്കടത്തെന്ന് എക്‌സൈസ് പറഞ്ഞു. മദ്യം വില്‍പ്പനശാലയ്ക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമ്മീഷനായി മദ്യകച്ചവടക്കാര്‍ നല്‍കുന്നുണ്ട്. ഇക്കാര്യം പിടിയിലായ മറ്റ് പ്രതികള്‍ സമ്മതിച്ചു. മദ്യം കണ്‍സ്യൂമര്‍ഫെഡ് ഷോപ്പില്‍നിന്നും പുറത്തെത്തിക്കുന്നതിന് കൂടുതല്‍…

    Read More »
Back to top button
error: