KeralaNEWS

ആഗസ്റ്റ് 29, 31 തീയതികളില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല; സർക്കാർ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസം അവധി

തിരുവനന്തപുരം:ആഗസ്റ്റ് 29, 31 തീയതികളില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.തിരുവോണം, ചതയം ദിനങ്ങളിലാണ് മദ്യശാലകള്‍ അടച്ചിടുന്നത്.

അതേസമയം ‍ സർക്കാർ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസമാണ് അവധി.ഞായറാഴ്ച തുടങ്ങുന്ന അവധി വ്യാഴാഴ്ച വരെ തുടരും. 27, 28, 29, 30, 31 തീയതികളിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത്.

ഇന്നു മുതല്‍ നാല് ദിവസത്തേക്ക് തുടര്‍ച്ചയായി ബാങ്ക് അവധിയുമാണ്.30ന് ബാങ്ക് പ്രവര്‍ത്തിക്കും. എന്നാല്‍ 31ന് വീണ്ടും അവധിയാണ്.ഓണം പ്രമാണിച്ച്‌ റേഷൻ കടകള്‍ ഞായറാഴ്ച തുറക്കും. പകരമായി 30 ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്.

Signature-ad

സംസ്ഥാനത്തെ സ്കൂളുകള്‍ എല്ലാം ഇന്നലെയോടെ (വെള്ളിയാഴ്ച്ച) അടച്ചു.ഓണം അവധിക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിനാണ് ഇനി വിദ്യാലയങ്ങള്‍ തുറക്കുക.

Back to top button
error: