Month: August 2023

  • Kerala

    ഹെല്‍മറ്റില്ലാത്ത നേതാവിനു പിഴയിട്ടു; പോലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി

    തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഡിവൈഎഫ്‌ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പോലീസ് കമ്മിഷണര്‍ റദ്ദാക്കി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനില്‍ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്‌ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവര്‍ എം.മിഥുന്‍ എന്നിവരെയാണ് തിരികെ നിയമിച്ചത്. എസ്‌ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കുമാണ് മാറ്റിയിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പോലീസുകാര്‍ക്ക് അനുകൂലമായതിനെ തുടര്‍ന്നാണ് പേട്ട സ്റ്റേഷനില്‍ തുടരാന്‍ അനുമതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പോലീസിനുള്ളില്‍ അമര്‍ഷം ശക്തമായിരുന്നു. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിനുള്ളിലെ ആക്ഷേപം. വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിനെ അസഭ്യം പറഞ്ഞെന്നും ഇതു ചോദിക്കാനെത്തിയ സിപിഎം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് പോലീസുകാര്‍ക്കെതിരെ പാര്‍ട്ടി നല്‍കിയ പരാതി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഒരുവാതില്‍കോട്ട റോഡില്‍ എസ്‌ഐമാരായ അഭിലാഷും…

    Read More »
  • Kerala

    മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളി; യു.ഡി.എഫ്. നേതാക്കള്‍ക്കെതിരെയും അന്വേഷണമില്ല

    കൊച്ചി: മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെയുള്ള ഹര്‍ജി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മാസപ്പടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി നിരാകരിച്ചു. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി നല്‍കിയത്. എന്നാല്‍, ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കൈക്കൊണ്ടത്.    

    Read More »
  • Kerala

    സൂപ്പര്‍ഹിറ്റുകളുടെ എഡിറ്റര്‍: കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

    തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അരനൂറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഹരിഹരപുത്രന്‍ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു. 80 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചു. 1971 വിലയ്ക്കുവാങ്ങിയ വീണ എന്ന ചിത്രത്തില്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് സിനിമയിലേക്ക് എത്തുന്നത്. 1979 ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം. നടനും സംവിധായകനുമായ മധുപാല്‍ ഉള്‍പ്പടെ സിനിമ മേഖലയിലുള്ള നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തി കവാടത്തില്‍.  

    Read More »
  • Kerala

    പാട്ടുകേട്ടതോടെ കണ്‍ട്രോള്‍ പോയി, സ്റ്റിയറിംഗില്‍ നിന്ന് കൈവിട്ട് അഭ്യാസ പ്രകടനം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

    കൊച്ചി: അപകടകരമായ രീതിയില്‍ ബസോടിച്ച സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി – അങ്കമാലി റൂട്ടിലോടുന്ന എയ്‌ഞ്ചല്‍ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ജോയലിനെയാണ് പെരുമ്ബാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചത്തില്‍ പാട്ടുവച്ച്‌, സ്റ്റിയറിംഗില്‍ നിന്ന് കൈവിട്ട് അപകടകരമായ രീതിയിലാണ് ഇയാള്‍ ബസ് ഓടിച്ചത്. ഈ സമയം വാഹനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇതിലാരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തി, പുറത്തുവിട്ടത്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിലെ മറ്റ് ജീവനക്കാര്‍ യുവാവിനെ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

    തൃശൂർ: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ‌ മദ്യം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം പുതുപൊന്നാനി സ്വദേശി ഷംനാദി (28)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാൾ. സ്‌കൂളില്‍ വിജയിച്ചതിന്റെ സന്തോഷം പങ്കിടാനെന്ന പേരിൽ കുട്ടികൾ ചേർന്ന് നടത്തിയ പരിപാടിയിൽ അയൽവാസിയായ ഇയാൾ പെണ്‍കുട്ടി അറിയാതെ പാനീയത്തില്‍ മദ്യം ചേര്‍ക്കുകയും തുടര്‍ന്ന് മദ്യലഹരിയിലായ പെണ്‍കുട്ടിയെ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ  പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 61കാരന്‍ അറസ്റ്റില്‍ 

    കൊല്ലം: കിളിക്കൊല്ലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍.ചാത്തിനാംകുളം സ്വദേശിയായ വിജയൻ (61) ആണ് പിടിയിലായത്. നാല് മാസം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പെണ്‍കുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി നാലുമാസംമുമ്ബ് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത്‌ അതിക്രമിച്ചുകയറി ബലംപ്രയോഗിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച്‌ യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയില്‍ ചോദ്യം ചെയ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ പരിശോധന നടത്തിയാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചത്. കിളികൊല്ലൂര്‍ സ്റ്റേഷൻ ഇൻസ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Kerala

    വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് പൂട്ടിയിട്ടനിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി ജുനൈദിനായി തിരച്ചിൽ

    കുറ്റ്യാടി: കാണാതായ കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് പൂട്ടിയിട്ടനിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ബുധനാഴ്ച കാണാതായ, കോഴിക്കോട്ടെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ തൊട്ടില്‍പാലം പൊലീസ് സ്റ്റേഷൻ പരിധിയില്‍ കുണ്ടുതോട്ടിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ കേസില്‍ വീട്ടുടമയുടെ മകൻ യു.കെ. ജുനൈദിനെയാണ് (24) പൊലീസ് തിരയുന്നത്. തൊട്ടില്‍പാലം എസ്.ഐ. എം.പി. വിഷ്ണുവിനാണ് അന്വേഷണ ചുമതല. ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ബുധനാഴ്ച കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച വിദ്യാര്‍ഥിനി ഹോസ്റ്റലില്‍നിന്ന് ജുനൈദിനൊപ്പം പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ട്രാക് ചെയ്ത് പൊലീസ് വിദ്യാര്‍ഥിനിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് വിദ്യാര്‍ഥിനിയെ മോചിപ്പിച്ചത്. വീട്ടില്‍നിന്ന് എം.ഡി.എം.എയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. പീഡനം, ലഹരിമരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ജുനൈദിന്റെ മാതാപിതാക്കള്‍ വിദേശത്താണുള്ളത്

    Read More »
  • Kerala

    വാഹനം വാടകയ്ക്കെടുത്ത് മറിച്ചുവിറ്റ ദമ്ബതികള്‍ അറസ്റ്റില്‍ 

    മുണ്ടക്കയം:വാഹനം വാടകയ്ക്കെടുത്ത് മറിച്ചുവിറ്റ ദമ്ബതികള്‍ അറസ്റ്റില്‍. മുണ്ടക്കയം  പാറയില്‍പുരയിടം വിന്‍സിമോളും ഇവരുടെ ഭർത്താവ് ഭരണങ്ങാനം പാന്‍ങ്കോട്ടില്‍ അമല്‍ ജെയിനുമാണ് അറസ്റ്റിലായത്. സൂം ആപ്പ് വഴി കാര്‍ വാടകയ്ക്കെടുത്ത് മറിച്ചു വിൽക്കുകയായിരുന്നു. എറണാകുളം സൗത്ത് പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.എറണാകുളം ‍ഗിരിഗറിൽ താമസിക്കുന്നയാളുടെ മാരുതി ബലേനോ കാറാണ് പ്രതികള്‍ വാടകക്ക് എടുത്ത ശേഷം തിരികെ നല്‍കാതെ മുങ്ങിയത്. കാര്‍ വാടകക്ക് കൊണ്ടുപോയ ശേഷം വാടക നല്‍കാതെ ജിപിഎസ് സംവിധാനം ഓഫ് ചെയ്ത് ഇവര്‍ മുങ്ങുകയായിരുന്നു. കാറുടമ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതികളുടെ  മൊബൈല്‍ ലൊക്കേഷനും മറ്റും പരിശോധിച്ചാണ് ഇവർ  മുണ്ടക്കയം ഭാഗത്തുള്ളതായി കണ്ടെത്തിയത്. പിന്നീട് അന്വേഷണ സംഘം മുണ്ടക്കയത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Read More »
  • NEWS

    ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യന്‍ കുടുംബം സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

    റിയാദ്:ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യന്‍ കുടുംബം സൗദിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു.പുലര്‍ച്ചെ ആറിന് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച്‌ തീപിടിച്ചായിരുന്നു അപകടം. ഫോര്‍ഡ് കാര്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ് മരിച്ചത്.ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമന്‍ ആരാണെന്ന് അറിവായിട്ടില്ല. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വന്നതാണിവര്‍. മൃതദേഹങ്ങള്‍ റിയാദില്‍നിന്ന് 100 കിലോമീറ്ററകലെ റുമാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    പോലീസ് ഓഫീസറുടെ ബുള്ളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റില്‍

    കണ്ണൂർ: ടൗണ്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റില്‍.പാലക്കാട് സ്വദേശി രതീഷ് ആണ് സംഭവത്തില്‍ അറസ്റ്റിലായത്.കണ്ണൂരില്‍ പോലീസ് ക്ലബ്ബിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കുമായി പ്രതി കടന്നു കളയുകയായിരുന്നു. ഗണേശോത്സവ ഡ്യൂട്ടികഴിഞ്ഞെത്തിയ പോലീസ് ഓഫീസര്‍ നാട്ടിലേക്ക് പോകുന്നതിനായി വാഹനം പാര്‍ക്ക് ചെയ്തിടത്ത് എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ബുള്ളറ്റുമായി കടന്നു കളയുന്ന രതീഷിന്റെ ചിത്രം ലഭിക്കുന്നത്. വ്യാജ താക്കോല്‍ ഉപയോഗിച്ച്‌ ബുള്ളറ്റിന്റെ ലോക്ക് തകര്‍ത്ത ശേഷമാണ് ഇയാൾ ഓടിച്ചു കൊണ്ട് പോയത്. ഇരിക്കൂറില്‍ ഒളിപ്പിച്ചുവെച്ച ബുള്ളറ്റും കണ്ടെത്തിയിട്ടുണ്ട്.. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
Back to top button
error: