നിങ്ങൾക്ക് അവരെ കാണുമ്പോൾ എന്താണ് തോന്നുക..?
വാത്സല്യം
കാരുണ്യം,
അനുകമ്പ !!
എർണാ പെട്രി കാർ നിർത്തി അവരുടെ അടുക്കലേക്ക് പോയി. നിസ്സാഹരായി നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ തന്നെ ജൂതന്മാരാണെന്ന് എർണാ പെട്രിക്ക് മനസ്സിലായി.
ആറ് കുട്ടികളെയും അവർ കാറിൽ ഇരുത്തി. വാഹനം നേരെ ഗ്രോസറിയിലേക്ക് തിരിച്ചു. അവർക്ക് ആവശ്യമായ ഭക്ഷണം വാങ്ങി. പാലും രുചിയേറിയ പഴങ്ങളും സ്വാദിഷ്‌ടമായ സ്നാക്സും എർണാ പെട്രി സഞ്ചിയിലാക്കി .
കാറ് നേരെ അവരുടെ വീട്ടിലേക്കാണ് പോയത്. ആറ് കുട്ടികളെയും എർണാ പെട്രി വീടിനകത്തേക്ക് കൂട്ടി. കസേരയിൽ ഇരുത്തി. അവരുടെ മുന്നിൽ ഭക്ഷണം വിളമ്പി.
ഭയന്നിരുന്ന കുട്ടികൾ അവരുടെ വാത്സല്യം കണ്ട് ആഹ്ലാദിച്ചിരിക്കണം. ഒരു രക്ഷകനെ കിട്ടിയെന്ന് സന്തോഷിച്ചിരിക്കണം. അമ്മയെ പോലെ തോന്നിയിരിക്കണം.
ആർത്തിയോടെ കുട്ടികൾ ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് സന്തോഷിച്ചിരിക്കുന്ന ആറ് കുട്ടികളെയും കൂട്ടി എർണാ പെട്രി പുറത്തേക്കിറങ്ങി. വീടിന് പുറത്തുള്ള കാടിനടുത്തേക്കാണ് നടന്നുപോയത്.
ആ തണുത്ത രാത്രി കാടിനുള്ളിൽ വെച്ച് കുട്ടികളിൽ ഓരോരുത്തരെയായി മുന്നിലേക്ക് മാറ്റി നിർത്തി കഴുത്ത് ചെരിച്ച് കഴുത്തിന് വെടിവെച്ചു അവർ കൊന്നു. ഓരോ കുട്ടികളെ കൊല്ലുമ്പോഴും എർണാ പെട്രി ഉന്മാദതത്തിലേക്ക് വീണു.
എർണാ പെട്രി അവരുടെ അപ്പോഴത്തെ അവസ്ഥയെ ഓർത്തെടുത്തത് ഇങ്ങനെയാണ്:
“ആദ്യത്തെ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട ശേഷം മറ്റുള്ളവർ കരയാൻ തുടങ്ങി. പക്ഷെ ഒച്ചത്തിലല്ല, അവർ വിങ്ങിക്കരയുകയായിരുന്നു. അവരുടെ ശബ്ദം പുറത്തേക്കുവന്നില്ല.”
ആ വിങ്ങല് ആസ്വദിച്ചാണ് കുട്ടികളെ ഒന്നൊന്നായി എർണാ പെട്രി കൊന്നൊടുക്കിയത്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത കുട്ടികൾ, വാത്സല്യവും അനുകമ്പയും തോന്നേണ്ട അനാഥർ. പക്ഷെ അതിനൊക്കെയും മേലെയായിരുന്നു അവരോടുള്ള എർണാ പെട്രിയുടെ വെറുപ്പ്.
യുപിയിൽ മുസ്ലിം കുട്ടിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച് ആസ്വദിക്കുന്ന അധ്യാപകയും എർണാ പെട്രിയും തമ്മിൽ വലിയ ദൂരമൊന്നുമില്ല.
ഹിറ്റ്ലറുടെ ജർമ്മനിയിൽ എർണാ പെട്രിയും മോദിയുടെ ഇന്ത്യയിൽ തൃപ്ത ത്യാഗി ഉണ്ടാവുന്നത് ഒരു വിഭാഗത്തോടുള്ള അടങ്ങാത്ത വെറുപ്പിൽ നിന്നാണ്.
എർണാ പെട്രി കുട്ടികളെ കൊല്ലുന്നതിന് മുമ്പ് ഭക്ഷണം വാങ്ങിനൽകാനുള്ള അനുകമ്പയെങ്കിലും കാട്ടിയിട്ടുണ്ട്. ഹിന്ദുത്വ തീവ്രവാദികളിൽ നിന്ന് അതുപോലും പ്രതീക്ഷിക്കരുത്.
മുസ്ലീം വിദ്യാര്‍ഥിയെ ഭൂരിപക്ഷം വരുന്ന ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിച്ച് അത് കണ്ട് ആസ്വദിക്കുന്ന അധ്യാപിക.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം.
അധ്യാപിക തൃപ്തി ത്യാഗിയാണ് മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ക്ലാസില്‍ ടീച്ചറുടെ സമീപം നിര്‍ത്തിയ വിദ്യാര്‍ഥിയെ നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി വിതുമ്ബിക്കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ അടിക്കുമ്ബോള്‍ അധ്യാപിക പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.
എഴുവയസുള്ള ഒരു ഒരു കുഞ്ഞിനെ ക്‌ളാസ് മുറിയില്‍ എഴുന്നേല്പിച്ഛ് നിര്‍ത്തുക.എന്നിട്ട് ഓരോരുത്തരായി വന്ന് ശക്തമായി അവന്റെ കുഞ്ഞുമുഖത്ത് അടിക്കാൻ പറയുക. കൂട്ടുകാരനെ അടിക്കുമ്ബോള്‍ മനസുനൊന്ത പാവം കുഞ്ഞുങ്ങളെ ശകാരിച്ചു ഭയപ്പെടുത്തുക.
സകല അന്തസും തകര്‍ന്ന്, ജീവിതം തന്നെ തീര്‍ന്നുപോയ ശൂന്യതയില്‍ അവൻ നീറിനില്‍ക്കുന്നത് കണ്ട് അനന്ദിക്കുക
അവനൊരു കുറ്റവും ചെയ്തിരുന്നില്ല. പക്ഷെ മുസ്‌ലിമായിരുന്നു.
ഞാനെല്ലാ മുസ്‌ലിം കുട്ടികളെയും ശിക്ഷിക്കാറുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന ഉത്തര്‍പ്രദേശിലെ ആ അധ്യാപിക
കുഞ്ഞുങ്ങളെ പോലും വെറുക്കാനും തീര്‍ക്കാനും പഠിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തെയാണ് ദേശസ്നേഹത്തിന്റെ പുതപ്പിട്ട് സ്നേഹിക്കുന്നത്. !!