കൊല്ലം: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ഭരണത്തിലിരുന്ന ബി.ജെ.പിക്കെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ.പി ഭരണത്തില്‍ നിന്ന് പുറത്തായി.
ഇതോടെ കൊല്ലം ജില്ലയില്‍ ഭരണത്തിലുണ്ടായിരുന്ന ഏക പഞ്ചായത്തും ബി.ജെ.പിക്ക് നഷ്ടപ്പെട്ടു.23 അംഗങ്ങളുളള പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഒന്‍പതും യു.ഡി.എഫിന് എട്ടും, എല്‍.ഡി.എഫിന് ആറും അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റായ ബി.ജെ.പിയുടെ എസ്.സുദീപക്കെതിരെ കോണ്‍ഗ്രസ് അംഗം പ്രതീഷ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് എല്‍.ഡി.എഫ് പിന്താങ്ങിയത്.
ഇതോടെ ഒന്‍പതിനെതിരെ 14 വോട്ടിന് അവിശ്വാസ പ്രമേയം പാസായി. തുടര്‍ന്ന് വൈസ് പ്രസിഡന്റായ സത്യപാലനെതിരെയും ഇരുമുന്നണികളും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കി.കൊല്ലത്ത് തുടര്‍ച്ചയായ 20 കൊല്ലം എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി പിടിച്ചെടുത്തത്.