കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി- ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസ്സിന്റെ ഗ്ലാസാണ് തകർത്തത്. രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് കല്ലെറിഞ്ഞത്. എന്നാൽ പ്രകോപനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. കല്ലേറ് ഉണ്ടായതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. കല്ലെറിഞ്ഞവരെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
Related Articles
രജിനികാന്തിന് ഹൃദയധമനിയിൽ നീർവീക്കം, സ്റ്റെൻ്റിട്ടു; ആരോഗ്യനില തൃപ്തികരമെന്നു മെഡിക്കൽ ബുള്ളറ്റിൻ
October 1, 2024
സ്ത്രീകളുടെ നമ്പര്‍ വാങ്ങുന്നു, ചിലരോട് ശൃംഗരിക്കുന്നു; ശശിക്കെതിരായ പരാതി പുറത്തുവിട്ട് അന്‍വര്‍
October 1, 2024
അന്‍വറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സി.പി.എം; രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുക്കം
October 1, 2024