KeralaNEWS

കേരളത്തിൽ ജൂണിൽ മാത്രം വോഡഫോണിനെ ഉപേക്ഷിച്ചത് 42,202 വരിക്കാർ

ന്യൂഡൽഹി:രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍- ഐഡിയ വീണ്ടും പ്രതിസന്ധിയില്‍. വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് കമ്പനി വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, കേരളത്തിലെ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. ജൂണില്‍ 42,202 വരിക്കാരാണ് വോഡഫോണിനെ ഉപേക്ഷിച്ചത്. ഇതോടെ, വോഡഫോണിന്റെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം 1420366ആയി ചുരുങ്ങി.

അതേസമയം കൂടുതല്‍ വരിക്കാരെ നേടി കേരളത്തിലും ഇന്ത്യയിലും ഒന്നാമതെത്തിയിരിക്കുന്നത് ജിയോയാണ്. കേരളത്തിലെ കണക്കനുസരിച്ച്‌, ജൂണില്‍ മാത്രം 71,204 പുതിയ വരിക്കാരെ നേടാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. 47,022 വരിക്കാരുമായി ഭാരതി എയര്‍ടെല്‍ രണ്ടാം സ്ഥാനത്താണ്. 10,079 വരിക്കാരെ മാത്രമാണ് ബിഎസ്‌എൻഎല്ലിന് നേടാൻ സാധിച്ചത്.

Back to top button
error: