രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒരുമിച്ചാണ് മലയാളികളുടെ അന്തര്‍ദേശീയോത്സവത്തിന് ‘കൂറ്റൻ’ ആഘോഷ രൂപമേകിയത്. 15 മണിക്കൂറെടുത്താണ് പൂക്കളം തയ്യാറാക്കിയത്. ഓണക്കളികള്‍, കേരള കലാ രൂപങ്ങള്‍ എന്നിവയ്‌ക്കൊപ്പം തനത് നൃത്ത സംഗീതാവതരണങ്ങളും ആഘോഷത്തിന് മിഴിവേകി. മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കലാ അവതരണങ്ങളിലും പൂക്കളമൊരുക്കാനും പങ്കെടുത്തത്.
അറബ് പാര്‍ലമെന്റ് ഡെപ്യൂട്ടി പ്രസിഡന്റും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറൻസ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാൻ എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
വ്യത്യസ്തമായ ഓണാഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം പങ്കെടുക്കാനായത് പുതിയ അനുഭവമാണെന്നും സുസ്ഥിരതയ്ക്കായി കൈകോര്‍ക്കാനുള്ള മികച്ച അവസരമാണിതെന്നും അല്‍ യമാഹി പറഞ്ഞു.
പരമ്ബരാഗത ഓണസദ്യയോടെയും ഓണക്കളികളോടെയുമാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.