Social MediaTRENDING

കള്ള നായ് എന്റെ മോനെ! വളര്‍ത്തുനായുമായി കമ്പനിയായി; 1.7 ലക്ഷത്തിന്റെ സൈക്കിളുമായി കള്ളന്‍ മുങ്ങി

കാവലാണ് നായ്ക്കളുടെ പ്രാഥമിക കര്‍ത്തവ്യം. മിക്കവരും നായയെ വളര്‍ത്തുന്നത് അപരിചിതരോ കള്ളന്മാരോ വന്നാല്‍ അറിയാനും കൂടിയാണ്. എന്നാല്‍, കള്ളന്മാര്‍ക്ക് പിന്തുണ നല്‍കി മോഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നായകളെ കണ്ടിട്ടുണ്ടോ? കലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ഒരു നായ കള്ളന്റെ സ്‌നേഹപ്രകടനത്തില്‍ വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടിവരികയാണ്. വിഡിയോയിലെ കള്ളനെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച് പൊലീസും പിന്നാലെയുണ്ട്.

ജൂലൈ 15ന് രാത്രി 10.15 ഓടെയാണ് സംഭവം. സൈക്കിള്‍ കടയില്‍ കയറിയ കള്ളന്‍, 1.7 ലക്ഷം രൂപ വില വരുന്ന ഇലക്ട്ര3 സ്പീഡ് 2019 മോഡല്‍ സൈക്കിളുമായി സ്ഥലം വിടാന്‍ ഒരുങ്ങുമ്പോഴാണ് അവിടത്തെ വളര്‍ത്തുനായ എത്തിയത്. നായ കള്ളന്റെ പുറത്തുകയറാന്‍ ശ്രമിച്ചതോടെ അയാള്‍ സൈക്കിള്‍ വീണ്ടും കടയിലേക്ക് കയറ്റി. തുടര്‍ന്ന് നായയെ മെരുക്കാനുള്ള ഗിമ്മിക്കുകള്‍ പയറ്റി.

Signature-ad

”ഞാന്‍ കണ്ടതില്‍ ഏറ്റവും കൂളായ നായ നീ ആണ്. ഐ ലവ് യു ടൂ…” എന്ന് പറഞ്ഞ് കള്ളന്‍ നായയെ തലോടുകയും അവനൊപ്പം കളിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ കള്ളന്‍ പറയുന്നതുപോലെ കിടക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവില്‍ കള്ളന്‍ സൈക്കിളുമായി യാത്രതിരിക്കുമ്പോള്‍ വാലാട്ടിക്കൊണ്ട് നോക്കിനില്‍ക്കുക മാത്രമാണ് നായ ചെയ്തത്.

ആരെങ്കിലും ഈ കള്ളനെയോ മോഷണം പോയ സൈക്കിളിനെയോ കണ്ടോയെന്ന് സാന്‍ ഡിയാഗോ പോലീസ് വീഡിയോ പങ്കുവച്ച് ചോദിച്ചു. സുരക്ഷിതമായി ജീവിക്കാനുള്ള ഇടമാണ് സാന്‍ഡിയാഗോ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: