KeralaNEWS

പത്തനംതിട്ടയിൽ ടോറസ് സ്കൂട്ടറില്‍  ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വള്ളിക്കോട് – വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്സണ്‍ – ഷീബ ദമ്ബതികളുടെ മകള്‍ ജെസ്ന ജെയ്സണ്‍ (15) ആണ് മരിച്ചത്.

അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുമ്ബോള്‍ രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. എതിര്‍ ദിശയില്‍ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ച്‌ വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ജെസ്നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു മരിച്ച ജെസ്ന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: