Month: August 2023
-
Kerala
സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനും എഐ ക്യാമറ സ്ഥാപിച്ചോ ?
സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനും എഐ ക്യാമറ സ്ഥാപിച്ചോ എന്ന് മന്ത്രി സജി ചെറിയാനോട് സംവിധായകന്‍ ഡോ.ബിജു.അതോ ഇനി മറ്റ് വല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസും? “സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനുള്ള പുതിയ ശാസ്ത്രം വല്ലതും ഇറങ്ങിയിട്ടുണ്ടോ? ഇനി വല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസും? അല്ലാതെ രണ്ടു പതിറ്റാണ്ടായി സിനിമ കാണാത്ത ഒരാള്‍ക്ക് ഇപ്പോഴത്തെ സിനിമകളെ വിലയിരുത്താൻ എങ്ങനെയാണ് സാധിക്കുക? ഇത് പറഞ്ഞിരിക്കുന്നത് ഒരു സംസ്ഥാനത്തിന്റെ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി ആണെന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും” ഡോ.ബിജു പറഞ്ഞു.
Read More » -
Kerala
ചെങ്ങന്നൂർ റയിൽവെ സ്റ്റേഷനിൽ നിന്നും ഇടുക്കിയിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ്
ചെങ്ങന്നൂർ-ആനക്കല്ല് ഫാസ്റ്റ് ☆ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആറന്മുള , കോഴഞ്ചേരി പത്തനംതിട്ട , റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ , കട്ടപ്പന , തൂക്കുപാലം , നെടുംങ്കണ്ടം വഴി ആനക്കല്ല് ■ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ :- 4:30 am ■ കോഴഞ്ചേരി :- 4:55 am ■ പത്തനംതിട്ട :- 5:15 am ■ റാന്നി :- 5:45 am ■ എരുമേലി :- 6:15 am ■ കാഞ്ഞിരപ്പള്ളി :- 6:40 am ■ മുണ്ടക്കയം :- 7:05 am ■ കുട്ടിക്കാനം :- 7:50 am ■ കട്ടപ്പന :- 9:05 am ■ നെടുംങ്കണ്ടം :- 10:15am ■ ആനക്കല്ല് :- 10.55am ആനക്കല്ല് <> നെടുംങ്കണ്ടം <> ചെങ്ങന്നൂർ ■ ആനക്കല്ല് :- 02.00 pm ■ നെടുംങ്കണ്ടം :- 2:40-45 pm ■ കട്ടപ്പന…
Read More » -
Movie
ഓണത്തിന് ‘വാതില്‍’ തുറക്കും
വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍ ‘ ഓണക്കാലത്ത് കുടുംബസമേതം കാണാന്‍ ആഗസ്റ്റ് മുപ്പത്തിയൊന്നിന് സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ ബൈജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസര്‍- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനര്‍-റഷീദ് മസ്താന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. പി ആര്‍ ഒ-എ എസ് ദിനേശ്.
Read More » -
India
സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി നിന്ദ; രാഷ്ട്രപതി കേരള സര്‍ക്കാരിനോടു വിശദീകരണം തേടി
ന്യൂഡൽഹി:കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള സര്‍ക്കാരിനോടു വിശദീകരണം തേടി.വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ.വേണുവിനോട് നിര്‍ദേശിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടല്‍.സ്പീക്കര്‍ ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പര്‍ധ സൃഷ്ടിച്ചുവെന്നും അഡ്വ. കോശി ജേക്കബിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. ഭരണഘടനാ പദവിയുടെ അന്തസിനു യോജിക്കാത്ത പരാമര്‍ശങ്ങള്‍ നടത്തിയ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് പരാതിയില്‍ കോശി ജേക്കബ് ആവശ്യപ്പെട്ടു.
Read More » -
India
ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ചു
അമ്മയോടൊപ്പം ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ചു.ഹൈദരാബാദിലെ ജവഹര്‍ നഗര്‍ ഏരിയയിലാണ് സംഭവം.ഞായറാഴ്ച രാത്രി എട്ട് മണിയോടെ തുണിക്കടയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയുടെ നേർക്കായിരുന്നു യുവാവിന്റെ പരാക്രമം. യുവാവ് അനുചിതമായ രീതിയില്‍ സ്പര്‍ശിച്ചതോടെ യുവതി എതിര്‍ത്തു.ഇതിൽ പ്രകോപിതനായ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയായിരുന്നു.ഇരുചക്രവാഹനത്തില്‍ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇവര്‍ക്കുനേരെയും ഇയാള്‍ പാഞ്ഞടുത്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയമത്രയും യുവതി നഗ്നയായി റോഡില്‍ കിടന്നു. ഓടിക്കൂടിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പൊതിഞ്ഞു. അതേസമയം, മകനെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ പുരുഷന്റെ അമ്മ ശ്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ 17കാരന് നേരെ ലൈംഗിക അതിക്രമം;42 കാരൻ അറസ്റ്റിൽ
കോട്ടയം:കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ 17കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട സ്വദേശിയായ 42കാരൻ പിടിയിൽ. തിരുവല്ല പോലീസാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പികെ ഷിജു ആണ് പിടിയിലായത്.തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആയൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥിയാണ് ലൈംഗികാതിക്രമം നേരിട്ടത്. അടൂരില്‍ നിന്നും ബസ്സില്‍ കയറിയ ഷിജു വിദ്യാര്‍ത്ഥിക്കൊപ്പം സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പ സമയത്തിനുള്ളില്‍ ഷിജു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഷിജുവിന്റെ പ്രവര്‍ത്തികള്‍ സഹിക്കാൻ വയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് കുട്ടി ബഹളം വെക്കുകയായിരുന്നു. ഇതോടെ ബസ്സില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞു വെച്ച് തിരുവല്ല കെഎസ്‌ആര്‍ടിസി സ്റ്റാൻഡില്‍ വെച്ച് പോലീസിന് കൈമാറുകയായിരുന്നു.
Read More » -
India
തക്കാളി തോട്ടത്തിന് സിസിടിവി സംരക്ഷണമൊരുക്കി മഹാരാഷ്ട്രയിലെ കര്‍ഷകൻ
മുംബൈ: രാജ്യത്ത് തക്കാളി വില വര്‍ധിച്ചതോടെ തക്കാളി മോഷണവും കൂടിയിരിക്കുകയാണ്.അതുകൊണ്ടുതന്നെ തക്കാളി വിളവെടുക്കുന്നതു വരെ കർഷകർക്കും ആശങ്കയാണ്. അത്തരത്തില്‍ തക്കാളിക്ക് സിസിടിവി സംരക്ഷണമൊരുക്കിയ മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ശരദ് റാവട്ടെ എന്ന കര്‍ഷകനാണ് തന്റെ തക്കാളി പാടത്തില്‍ സിസിടിവി സ്ഥാപിച്ചത്. ഔറംഗാബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഇയാളുടെ തക്കാളിപ്പാടം സ്ഥിതി ചെയ്യുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്‍റെ കൃഷി സ്ഥലത്തു നിന്നും 25 കിലോയോളം തക്കാളി മോഷണം പോയിരുന്നു, അതിനാലാണ് 22,000 രൂപ മുടക്കി തക്കാളി തോട്ടത്തിൽ സിസിടിവി അദ്ദേഹം സ്ഥാപിച്ചത്. അഞ്ച് ഏക്കറോളം വരുന്നതാണ് ഇദ്ദേഹത്തിന്റെ തക്കാളി തോട്ടം. ആറു മുതല്‍ ഏഴു ലക്ഷം രൂപവരെ ഇതിൽ നിന്ന് ലഭിക്കുമെന്ന് ശരദ് റാവട്ടെ പറയുന്നു.
Read More » -
India
ഇന്ത്യൻ റയിൽവേയ്ക്ക് വരുമാനം നൽകുന്നത് രാജധാനി എക്സ്പ്രസ്സുകൾ
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഗതാഗത സേവനങ്ങളിലൊന്നാണ് ഇന്ത്യയുടെ റെയില്‍ ശൃംഖല.ദിനംപ്രതി ദശലക്ഷക്കണക്കിന് ആളുകളാണ് ഇതില്‍ യാത്ര ചെയ്യുന്നത്. ഇന്ന് എല്ലാവരും വന്ദേ ഭാരതിനെ വാഴ്ത്തുമ്ബോഴും രാജധാനി എക്‌സ്പ്രസിന് തുല്യമായ ഒരു ട്രെയിനും ഇന്ത്യയിൽ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യം, കൃത്യനിഷ്ഠ, വരുമാനം തുടങ്ങിയ എല്ലാ കാര്യങ്ങളാലും രാജധാനി തന്നെയാണ് ഇന്ത്യയിൽ ഒന്നാമൻ. 2022-23ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 10 ട്രെയിനുകളുടെ പട്ടികയെടുത്താൽ അതിൽ ആദ്യത്തെ അഞ്ചും രാജധാനി എക്സ്പ്രസ്സുകൾ തന്നെയാണ്. ഒന്നാം സ്ഥാനം ബാംഗ്ലൂര്‍ രാജധാനി എക്സ്പ്രസാണ് വടക്കൻ റെയില്‍വേയുടെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ട്രെയിനുകളുടെ പട്ടികയില്‍, 22692 എന്ന ട്രെയിൻ നമ്ബറുള്ള ബാംഗ്ലൂര്‍ രാജധാനി എക്‌സ്പ്രസാണ് പട്ടികയില്‍ ഒന്നാമത്. ഈ ട്രെയിൻ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് കെ.എസ്.ആര്‍. ബാംഗ്ലൂരിലേക്ക് പോകുന്നു. 2022-23ല്‍ ഈ ട്രെയിനില്‍ ആകെ 5,09,510 യാത്രക്കാര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിലൂടെ റെയില്‍വേക്ക് ആകെ 1,76,06,66,339 രൂപയണ് വരുമാനം ലഭിച്ചത്. സീല്‍ദാ രാജധാനി എക്സ്പ്രസാണ്…
Read More » -
India
5 കോടിയുടെ വീട്; തൊഴിൽ കുടുംബത്തോടെയുള്ള മോഷണം
കോയമ്ബത്തൂര്‍: കുടുംബത്തോടെ മോഷണത്തിന് ഇറങ്ങുന്ന സംഘം പിടിയില്‍. രാമനാഥപുരം പറമക്കുടി സ്വദേശി രവി (47), ഭാര്യ പഴനിയമ്മാള്‍ (40), അവരുടെ ബന്ധുക്കളായ വനിത (37), നാദിയ (37) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കോയമ്ബത്തൂര്‍ നഗരത്തിലും പരിസരങ്ങളിലും തുടര്‍ച്ചയായി മോഷണം നടത്തുന്ന സംഘമാണ് പിടിയിലായത്. സിറ്റി പോലീസിന്റെ പരിധിയില്‍ തുടര്‍ച്ചയായി 10 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ്, പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്ടിയിലായിരുന്നു പോലീസ് സംഘം മരുതമലയില്‍ എത്തിയത്. സംശയാസ്പദമായി കണ്ട നാലുപേരെയും ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരങ്ങള്‍ പുറത്തുവന്നത്. രവിയാണ് മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.ക്ഷേത്രങ്ങള്‍, ബസ്സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ എന്നിങ്ങനെ തിരക്കുള്ള കേന്ദ്രങ്ങളിലാണ് മോഷണം നടത്തുന്നത്. മാസത്തില്‍ 20 ദിവസം മോഷണം നടത്തും. ബാക്കി 10 ദിവസം പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി ആഡംബരപൂര്‍വമായ ജീവിതം നയിക്കും. രവിക്ക് ബെംഗളൂരുവില്‍ അഞ്ചുകോടി വിലമതിക്കുന്ന ബംഗ്ലാവ് ഉണ്ടെന്നും ഇവരുടെ മക്കളെല്ലാം മികച്ച വിഭ്യാദ്യാസം നേടുകയാണെന്നും…
Read More » -
India
നഴ്സുമാരെ അപമാനിച്ചു;11 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ
ബംഗളൂരു:നഴ്സുമാരെ അപഹസിക്കുന്ന തരത്തില്‍ വിഡിയോ റീലുകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ 11 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ. ഹുബ്ബള്ളിയിലെ കര്‍ണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലാണ് (കിംസ്) സംഭവം. പ്രിൻസിപ്പല്‍ ഡോ. ഈശ്വര്‍ ഹൊസമ്നിയാണ് പ്രതിഷേധത്തിനൊടുവില്‍ വിദ്യാര്‍ഥികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. വിഡിയോ ചിത്രീകരിച്ച് കന്നടയിലെ പ്രശസ്ത സിനിമഗാനം ചേര്‍ത്താണ് പ്രചരിപ്പിച്ചത്. ‘പെണ്‍കുട്ടികളെ വിശ്വസിക്കാൻ കൊള്ളില്ല, നഴ്സുമാര്‍ വിശ്വസ്തര്‍ അല്ല’ എന്നിങ്ങനെ തുടങ്ങുന്നതാണ് പാട്ട്. ഗാനത്തിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നുണ്ട്. വിഡിയോ വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നഴ്സുമാരില്‍നിന്ന് വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. വിഡിയോക്കെതിരെ കോലാര്‍ ജില്ല ആശുപത്രിയിലെ നഴ്സുമാര്‍ പ്രതിഷേധസമരം നടത്തി. സംസ്ഥാനത്തെ നഴ്സുമാരുടെ സംഘടന കിംസ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
Read More »