Month: August 2023

  • Kerala

    ട്രെയിനില്‍ നിന്നും യാത്രക്കാരിയെ അര്‍ധരാത്രി ഇറക്കിവിട്ടെന്ന് പരാതി

    തിരുവനന്തപുരം: മംഗളൂരുവില്‍ നിന്നു ജൂലൈ 30നു പുറപ്പെട്ട തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്നും യാത്രക്കാരിയെ അര്‍ധരാത്രി ആര്‍പിഎഫും ടിക്കറ്റ് പരിശോധകരും ചേര്‍ന്ന് ഇറക്കിവിട്ടെന്നു പരാതി. തിരുവനന്തപുരത്ത് സോഫ്റ്റ്‌വെയര്‍ എൻജിനീയറായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി കെ.ജയ സ്മിതയെ ആണ് ഇറക്കിവിട്ടത്.തന്നെ ഇറക്കിവിട്ടെന്നാരോപിച്ചു റെയില്‍വേ ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍ക്കു സ്മിത പരാതി നല്‍കി. സംഭവത്തെക്കുറിച്ച്‌ ജയ സ്മിത പറയുന്നു: ”ജൂലൈ 30നു വടക്കാഞ്ചേരി സ്റ്റേഷനില്‍ നിന്നു തിരുവനന്തപുരത്തേക്കു വരാൻ ജൂലൈ 22നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണു ടിക്കറ്റ് ബുക്ക് ചെയ്തത്. സ്ലിപ്പില്‍ വിവരങ്ങളെല്ലാം എഴുതി നല്‍കി ടിക്കറ്റ് വാങ്ങി. 30നു രാത്രി ഒൻപതരയോടെ വടക്കാഞ്ചേരിയില്‍ നിന്നു ട്രെയിനില്‍ കയറി എസ് 4 കംപാര്‍ട്മെന്റിലെ 41-ാം നമ്ബര്‍ സീറ്റിലെത്തിയപ്പോള്‍ അവിടെ മറ്റൊരാള്‍ കിടക്കുന്നതു കണ്ടു. ബുക്ക് ചെയ്ത സീറ്റ് ലഭിക്കാത്തതിനാല്‍ ടിടിഇയെ വിളിച്ചു. എന്റെ ടിക്കറ്റ് റദ്ദാക്കിയതായി കാണിക്കുന്നുവെന്നും യാത്ര തുടരണമെങ്കില്‍ പിഴ അടയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടിക്കറ്റ് ഞാൻ റദ്ദാക്കിയിട്ടില്ലെന്നും പിഴ അടയ്ക്കാൻ…

    Read More »
  • Kerala

    വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു

    തിരുവനന്തപുരം:വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു.പേരൂര്‍ക്കട സ്വദേശി ജോസിനെയാണ് തലസ്ഥാന മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടത്.കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. സെക്രട്ടറിയേറ്റിന് സമീപമുള്ള സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തി എന്നതായിരുന്നു കേസ്.കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ പ്രതിയെ വിട്ടയച്ചത്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തി നേരാംവണ്ണം അന്വേഷിക്കാതെയും തെളിവുകള്‍ ശേഖരിക്കാതെയും കുറ്റപത്രം സമര്‍പ്പിച്ചതിന് വിധിന്യായത്തില്‍ കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

    Read More »
  • India

    ഗുജറാത്തിൽ പൊതുപരിപാടിക്കിടെ മദ്യപിച്ച്‌ മന്ത്രി

    അഹമ്മദാബാദ്: ലോക ആദിവാസി ദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ‌ നടന്ന പൊതുപരിപാടിക്കിടെ മദ്യപിച്ച്‌ കൃഷിമന്ത്രി രാഘവ്ജി പട്ടേൽ.ബുധനാഴ്ച നർമ്മദയിലാണ് സംഭവം.  ഭൂമിക്കും മണ്ണിനും മദ്യം നല്കുന്ന പ്രത്യേക ചടങ്ങിനിടെയാണ് മന്ത്രി മദ്യപിച്ചത്. മണ്ണിലേക്ക് ഒഴിക്കാനായി എല്ലാ നേതാക്കള്ക്കും പൂജാരി മദ്യം നല്കിയിരുന്നു. എന്നാൽ, രാഘവ്ജി പട്ടേൽ അത് കുടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.മോത്തിലാൽ വാസവ, ശങ്കർ വാസവ തുടങ്ങിയ ബിജെപി നേതാക്കൾ പട്ടേലിനെ തടയുന്നതും വീഡിയോയിൽ വ്യക്തമാണ്.

    Read More »
  • Kerala

    മണര്‍കാട് പളളി പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

    കോട്ടയം:മണര്‍കാട് പളളി പെരുന്നാള്‍ പ്രമാണിച്ച്‌ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി പള്ളി അധികൃതര്‍.ഉപതെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കുന്നതാകും ഉചിതം. പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുന്നുന്ന നാനാജാതി മതസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് തടസമാകുമെന്നും മണര്‍കാട് പള്ളി സഹവികാരി ജെ. മാത്യു മണവത്ത് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം മുന്നണികളും ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിടുക്കത്തിലായതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സെപ്റ്റബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് മണര്‍കാട് പള്ളിയിലെ എട്ടുനോമ്ബ് പെരുന്നാള്‍. ഇതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കും. പെരുന്നാളിന്റെ സമാപന ദിവസമായ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഇക്കാര്യം കണക്കിലെടുത്താണ് മുന്നണികള്‍ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്. അതേസമയം തീയതി മാറ്റിവയ്‌ക്കണമെന്ന മുന്നണികളുടെ ആവശ്യത്തിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി.സെപ്റ്റംബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇന്ന് മുതല്‍ ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. പത്രിക…

    Read More »
  • Kerala

    പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മരുന്ന്;റംമ്പൂട്ടാനാണ് താരം

    നൂറു കണക്കിനു വര്‍ഷം മുൻപ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മരുന്നായി റംമ്പുട്ടാന്‍ ഉപയോഗിച്ചിരുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സും ശരീരത്തതിന് ഉന്മേഷം പകരുന്നനതാണ്.ഇതിലടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ് കാന്‍സറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ ശ്വേത അരുണ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്‌നിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.  അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളര്‍ച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാന്‍ റംമ്പുട്ടാനില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും. നാരുകള്‍ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് ശമിപ്പിക്കും. വണ്ണം കുറയ്ക്കാനും റംമ്പൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചര്‍മം കൂടുതല്‍ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും. മുടി നന്നായി വളരാനും റംമ്പുട്ടാനെ ആശ്രയിക്കാം. ഇതിന്റെ ഇലകള്‍ നന്നായി അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂര്‍ന്നു വളരാന്‍ ഇതു സഹായിക്കും. കേരളത്തിൽ അതിവേഗം പ്രചരിക്കുന്ന ഫലവര്‍ഗമാണ്…

    Read More »
  • Kerala

    ഓണത്തിന് പോകാം, ജഡായു നേച്ചര്‍ പാര്‍ക്കിലേക്ക്

    കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയില്‍ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എര്‍ത്ത്സ് സെന്റര്‍ അഥവാ ജഡായു നേച്ചര്‍ പാര്‍ക്ക്. 64 ഏക്കറാണ് പാര്‍ക്കിന്റെ ആകെ വിസ്തീര്‍ണ്ണം. രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാര്‍ക്ക് ആണിത്.സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിര്‍മ്മിച്ചത്.തിരുവനന്തപുരത്തുനിന്ന് അമ്ബതുകിലോമീറ്റര്‍ അകലെ ചടയമംഗലത്താണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ പക്ഷിപ്രതിമ സ്ഥിതി ചെയ്യുന്നത്. കുന്നിൻപുറത്തെ പാറക്കെട്ടുകള്‍ അതേപടി നിലനിര്‍ത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിലാണ് തീം പാര്‍ക്കിനെ അണിയിച്ചൊരുക്കിയിട്ടുളളത്.പാറക്കെട്ടിനു മുകളിലൂടെ ഒരു കിലോമീറ്ററോളം കേബിള്‍ കാറില്‍ സഞ്ചരിച്ചുവേണം മുകളിലെ ശില്പത്തിനടുത്തെത്താൻ. സാഹസികപ്രേമികള്‍ക്ക് താഴെനിന്ന് രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുളള ട്രെക്കിങ്ങ് പാതയുമുണ്ട്. ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റര്‍കാഴ്ച്ചയും പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ചകളും ആസ്വദിക്കാം. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും കുട്ടികളേയും കൂട്ടി ഒരു ദിവസത്തെ ഡേ ഔട്ടിന് പറ്റിയ മികച്ചൊരിടവുമാണിത്.

    Read More »
  • Kerala

    പത്തനംതിട്ടയുടെ സ്വന്തം  വഴിക്കടവ് ഫാസ്റ്റ്  

    പത്തനംതിട്ട – വഴിക്കടവ്  റൂട്ട് ; തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , ഷൊര്‍ണ്ണൂര്‍ , പെരിന്തല്‍മണ്ണ , വണ്ടൂര്‍ , നിലമ്പൂര്‍ .‍ ■ പത്തനംതിട്ടയില്‍ നിന്നും :- 8 pm ■ Departure from Pathanamthitta :- 8 pm ■ കോട്ടയം :- 9:30 pm ■ Kottayam :- 9:30 pm ■ പെരിന്തല്‍മണ്ണ :- 2:45 am ■ Perinthalmanna :- 2:45 am ■ നിലമ്പൂര്‍ :- 4:20 am ■ Nilambur :- 4:20 am ■ വഴിക്കടവ് :- 4:50 am ■ Vazhikadavu :- 4:50 am  വഴിക്കടവ് – പത്തനംതിട്ട ( Limted Stop Fast Passenger) ■ വഴിക്കടവ് :- 9:30 am ■ Vazhikadavu :- 9:30 am ■ നിലമ്പൂര്‍ :- 10…

    Read More »
  • NEWS

    അണഞ്ഞു പോകരുത് ഈ പൈതൃകം; തുയിലുണർത്തു പാട്ടു കലാകാരനും ഇവിടെ ജീവിക്കണം

    ചിങ്ങമാസ രാത്രികളിലാണ്‌ പാണൻ തുയിലുണർത്തുപാട്ടുമായി വീടുതോറും കയറിയിറങ്ങുന്നത്‌. ഓലക്കുടയും പിടിച്ച്‌ പാട്ടി (പാണത്തി)യോടൊപ്പം വരുന്ന പാണൻ തുടികൊട്ടി പാടി ഉറക്കമുണർത്തുന്നു. ഉറക്കമുണരാനുളള അപേക്ഷ തന്നെയാണ്‌ പാട്ടിലെ വിഷയം. മറ്റുകഥയൊന്നുമില്ല പാട്ടിൽ.വിഷ്‌ണു ഒരിക്കൽ മോഹാലസ്യത്തിൽപ്പെട്ടുവെന്നും അന്ന്‌ പാണനും പാട്ടിയുംകൂടി അദ്ദേഹത്തെ ഉണർത്തിയെന്നുമാണ് കഥ.ചിലയിടത്ത്‌ വിഷ്‌ണുവിനു പകരം ശിവനാണ്‌ ഉറക്കമുണർത്തപ്പെടുന്നത്‌. അരിയും നെല്ലും മുണ്ടും പഴവുമൊക്കെ വീട്ടുകാർ പാണന് വേണ്ടി കരുതിവച്ചിട്ടുണ്ടാവും. മലബാറിൽ മലയർ എന്ന സമുദായത്തിന്റെ ഓണേശ്വരൻ അഥവാ ഓണപ്പൊട്ടനും സമാനമായ ഒരനുഷ്‌ഠാനമാണ്‌.കുരുത്തോല തൂക്കിയ ഓലക്കുട പിടിച്ച്‌ വീടുകൾ തോറും കയറിയിറങ്ങുന്ന ഓണപ്പൊട്ടൻ അരിയും നെല്ലുമൊക്കെ തന്റെ ഓഹരിയായി സ്വീകരിക്കുന്നു. ഓണം ഐശ്വര്യത്തിന്റെ ആഘോഷമാണ്. സമൃദ്ധിയുടെ പര്യായമായ ചിങ്ങമാസത്തിലേക്കുള്ള കാൽവെപ്പ്. പുതുവർഷത്തിലെ പ്രതീക്ഷയും. ഇക്കാരണത്താലെല്ലാം മലയാളികളുടെ മഹോത്സവമായി മാറിയ ഓണത്തിന്റെ പൗരാണികകാലത്തെയാണ് തുയിലുണർത്തു പാട്ടിലൂടെ ഓർമ്മിപ്പിക്കുന്നത്. ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്‌ഠിച്ചപ്പോഴാണ് അവ കാലക്രമേണ അനുഷ്‌ഠാന കലകളായി രൂപപ്പെട്ടത്. വള്ളുവനാടൻ പ്രദേശങ്ങളിലും വടക്കൻ കേരളത്തിലുമാണ്, തുയിലുണർത്തു പാട്ട് ഉൾപ്പെടെയുള്ള നാടൻ…

    Read More »
  • Kerala

    ഒരു ട്രെയിൻ യാത്രക്കാരന്റെ കുറിപ്പ്; ഇനിയെങ്കിലും കണ്ണുതുറക്കുമോ അധികാരികൾ

    ഇന്നലെയും  വളരെ വൈകിയാണ് വീട്ടിൽ എത്തിയത്… ജോലി കഴിഞ്ഞ് നിലമ്പൂർ- കോട്ടയം ഇന്റർസിറ്റിയിൽ കോട്ടയം സ്റ്റേഷനിൽ ഇറങ്ങിയ ശേഷം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കുള്ള നടത്തത്തിൽ ഈ പണി മതിയാക്കിയാലോ എന്നുപോലും ചിന്തിച്ചു പോയി. നാഗമ്പടം പാലത്തിൽ നിന്നും ബഹുദൂര സൂപ്പർ ഫാസ്റ്റ്, ഡിലൈക്സ് ബസുകളാണ് ലഭിക്കുക. തൊട്ടുപിറകിലെ മെയിൻ പോയിന്റിൽ നിന്നുള്ള പൈസ ഈടാക്കുകയും ചെയ്യും. ഓട്ടോക്കാരോട് തർക്കിച്ചു ജയിക്കാനും കഴിയില്ല, മാത്രവുമല്ല ദിവസവും ഓട്ടോ സങ്കൽപ്പിക്കാൻ  പറ്റില്ല. ചങ്ങനാശ്ശേരിയിൽ ബസിറങ്ങി റെയിൽവേ സ്റ്റേഷൻ വരെ നടന്ന് ബൈക്ക് എടുത്ത് വീട്ടിൽ എത്തിയപ്പോൾ രാത്രി 12 കഴിഞ്ഞിരുന്നു. ചോറും കറിയും മേശപ്പുറത്ത് വിളമ്പി വെച്ചിരുന്നു. മരുന്ന്  കഴിക്കുന്നതിനാൽ അമ്മ കാത്തിരുന്ന് ഉറങ്ങിപോകും. അതുകൊണ്ട് അകത്തുനിന്ന് താക്കോൽ ഉപയോഗിച്ച് വീട് പൂട്ടുകയാണ് പതിവ്. ഒരു താക്കോൽ കൈയ്യിൽ കരുതും. കുളിയും തിരുമ്മിയിടലും  കഴിഞ്ഞ് കിടക്കുമ്പോൾ ഒന്നരയോട് അടുക്കും. വെളുപ്പിന് നാലരയ്‌ക്ക് അലാറം വെച്ചാലെ അഞ്ചുമണിയ്ക്ക് എങ്കിലും എഴുന്നേൽക്കു. രാത്രിയിൽ കാണാതിരുന്നത് കൊണ്ട് അമ്മ കട്ടലിനരികിലിരുന്ന്…

    Read More »
  • NEWS

    വിലകൂടിയ ഫോൺ വാങ്ങിയിട്ട് കാര്യമില്ല,ചാർജ്ജറും നല്ലതാകണം; സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ

    സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്.ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി  സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ കേസിങ്ങിന് കേടുപാടുകള്‍ വരികയോ ചെയ്താല്‍ അവ പൊട്ടിത്തെറിക്കാം. ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് വലിയ അപകടമുണ്ടാക്കും.വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയോ രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ഫോണ്‍ ബാറ്ററി ചൂടാകും.ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ്  സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം.കമ്പനി നിര്‍ദേശിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കറന്റോ വോള്‍ട്ടേജോ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ ബാറ്ററി വേഗത്തിൽ നശിക്കുകയും ചെയ്യും. വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഫോണ്‍ ചാര്‍ജ് കുത്തിയിട്ട ശേഷവും ഫോണ്‍ ഉപയോഗിക്കുന്നത്.ദീര്‍ഘനേരം കോള്‍ ചെയ്യുന്നതും…

    Read More »
Back to top button
error: