Month: August 2023
-
Food
ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല;രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ
ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും ഒത്തിണങ്ങിയ ഒരു കേരളീയ വിഭവമാണ് അവിയല്‍.അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ. ഫ്രിഡ്ജ് കാലിയാക്കുന്ന ദിവസം ബാക്കി വന്ന പച്ചക്കറികൾ എല്ലാം ചേര്‍ത്ത് അവിയലുണ്ടാക്കുന്നവരും ഇന്ന് ധാരാളമുണ്ട്.എന്നാൽ ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല എന്നോർക്കണം.പാകത്തിന് വെച്ചാൽ ഇത്ര സ്വാദുള്ള മറ്റൊരു കറി ഇല്ലെന്നു തന്നെ പറയാം. രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ.. ചേരുവകൾ: തേങ്ങ- ഒരുകപ്പ് വെള്ളരിക്ക – അരക്കപ്പ് ചേന- കാല്‍ക്കപ്പ് ചേമ്പ്- കാല്‍ക്കപ്പ് ഏത്തക്കായ- കാല്‍ക്കപ്പ് കാരറ്റ്- കാല്‍ക്കപ്പ് മുരിങ്ങക്കായ- കാല്‍ക്കപ്പ് മത്തങ്ങ- കാല്‍ക്കപ്പ് വഴുതനങ്ങ- കാല്‍ക്കപ്പ് വാളൻപുളി പിഴിഞ്ഞത് അല്ലെങ്കില്‍ പുളിച്ച തൈര്- കാല്‍ക്കപ്പ് വേപ്പില- 10 എണ്ണം ജീരകം- 2 നുള്ള് ഉപ്പ്- പാകത്തിന് മഞ്ഞൾപ്പൊടി- അര ടീസ്പൂൺ പച്ചമുളക്- 4 എണ്ണം വെള്ളം- 3 കപ്പ് വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം: പച്ചക്കറികൾ 3 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേര്‍ക്കുക. മൂടി…
Read More » -
Kerala
വീണ്ടും മഴമുന്നറിയിപ്പ്; നാല് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് നാല് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം കേരള-കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More » -
Kerala
ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ നഗരത്തിലെ സ്‌റ്റേഡിയം വാര്‍ഡില്‍ ഭട്ടതിരിപ്പറമ്ബില്‍ ഷമീര്‍ – ഷാഹിത ദമ്ബതികളുടെ 50 ദിവസം പ്രായമായ കുഞ്ഞാണു മരിച്ചത്. ബുധനാഴ്‌ച്ച രാത്രി 11.30 നു കുഞ്ഞിന് ഷാഹിത മുലപ്പാല്‍ നല്‍കി ഉറക്കിയതാണ്. പുലര്‍ച്ചെ നാലു മണിയോടെ കുഞ്ഞിന്റെ ശരീരത്തില്‍ തണുപ്പനുഭവപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടനെ ആലപ്പുഴ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു. മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
Read More » -
Kerala
ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്ക് വീണ യുവതി മരിച്ചു
ആലപ്പുഴ: ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടില്‍ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണു മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7.25ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം -കായംകുളം പാസഞ്ചര്‍ ട്രെയിനില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യുവതി അതേസമയം സ്റ്റേഷനില്‍ എത്തിയ കൊച്ചുവേളി എക്സപ്രസില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ആ ട്രെയിൻ വിട്ടുപോയി. ഇതോടെ തിരിച്ച് എറണാകുളം- കായംകുളം പാസഞ്ചറില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തലയ്ക്കും ഇടതു കാലിനും പരുക്കേറ്റ യുവതിയെ ആര്‍പിഎഫ് ഇടപെട്ട് ഉടൻ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒൻപതു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Read More » -
Kerala
ഗുരുവായൂരില്‍ 7.5ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ഗുരുവായൂർ: ക്ഷേത്രത്തിന് സമീപം 7.5ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.ബ്രഹ്മകുളം പടിഞ്ഞാറെപുരക്കല്‍ മിഥുന്‍ ആണ് അറസ്റ്റിലായത്.ഓണത്തിന് മുന്നോടിയായി നടത്തുന്ന പ്രത്യക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മിഥുന്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.തുടർന്ന് ക്ഷേത്രത്തിന് സമീപത്തുവച്ച് ലഹരി കൈമാറ്റം നടത്തുന്നതിനിടയിൽ ഇയാളെ പിടികൂടുകയായിരുന്നു.ലഹരിവില്‍പ്പനക്ക് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ചാവക്കാട് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സി.എച്ച്.ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.എല്‍.ജോസഫ്, കെ.ഹബീബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ.റാഫി, എ.എന്‍. ബിജു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പി.കെ.നീന ഡ്രൈവര്‍ അബ്ദുല്‍ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
India
മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ അവിശ്വാസ പ്രമേയത്തില്‍ മോദിയുടെ മറുപടി
ന്യൂഡൽഹി:മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി മോദിയുടെ മറുപടി.എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്.ഇതിനിടെ മണിപ്പൂര്‍ വിഷയമുന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചു.ഇതോടെ പ്രതിപക്ഷത്തേയും കോണ്‍ഗ്രസിനേയും വിമർശിച്ചായി മോദിയുടെ പ്രസംഗം. കാഴ്ചപ്പാടോ നേതൃത്വമോ ഇല്ലാത്തവരാണ് കോണ്‍ഗ്രസ് എന്നായിരുന്നു വിമര്‍ശനം. ഇന്ത്യ നിര്‍മിച്ച വാക്‌സിനില്‍ പോലും ഇവര്‍ക്ക് വിശ്വാസമില്ല. വിദേശ വാക്‌സിനാണ് വിശ്വാസം. ഇന്ത്യയിലെ ജനങ്ങളെ പോലും വിശ്വാസമില്ല. കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ പറയുന്നത് കോണ്‍ഗ്രസ് എന്നാല്‍ അവിശ്വാസം എന്നാണ്. ബംഗാളിലെ ജനങ്ങളും ഇത് തന്നെ പറയുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത് സംസ്ഥാങ്ങളിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിശ്വാസമില്ല. ത്രിപുരയിലെയും ഒഡീഷയിലെയും ജനങ്ങള്‍ കോണ്‍ഗ്രസിനെ പുറത്താക്കിയെന്നും മോദി പറഞ്ഞു. സര്‍ക്കാരിനെ പുകഴ്ത്തിയും പ്രതിപക്ഷത്തെ ഇകഴ്ത്തിയും സംസാരം തുടര്‍ന്ന മോദി സംഘര്‍ഷത്തില്‍ പുകയുന്ന മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറായില്ല.അതേസമയം സ്വയം പുകഴ്ത്താനും മറന്നില്ല. 2024 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി പറഞ്ഞു. മൂന്നാം ഊഴത്തില്‍ ഇന്ത്യ ലോകത്തിലെ…
Read More » -
Kerala
അമൃത് ഭാരത് പദ്ധതിയില്‍ കേരളത്തില്‍ നിന്നും 35 റയിൽവെ സ്റ്റേഷനുകൾ
ന്യൂഡൽഹി:റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ആധുനിക മുഖം നൽകുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ തിരഞ്ഞെടുത്ത 1309 സ്റ്റേഷനുകളില്‍ കേരളത്തില്‍ നിന്നും 35 റയിൽവെ സ്റ്റേഷനുകൾ.ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ വികസനം സംബന്ധിച്ച ടി.എൻ. പ്രതാപൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍. ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്, ഗുരുവായൂര്‍, കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്ബൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജങ്ഷൻ, തലശ്ശേരി, തിരുവനന്തപുരം, തൃശ്ശൂര്‍, തിരൂര്‍, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി എന്നിവയാണ് കേരളത്തിൽ നിന്നുള്ള റയിൽവെ സ്റ്റേഷനുകൾ. സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയിൽവേ മന്ത്രാലയം രൂപീകരിച്ച പുതിയ പദ്ധതിയാണ് ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതി.ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതുവാൻ കഴിയുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇത് വഴി നടക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ പരമാവധി…
Read More » -
Kerala
കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ
കൊല്ലം:കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ വരുന്നു.വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്കരിക്കുന്നത്. കൊച്ചിയില്‍ വൻ വിജയമായ സാഹചര്യത്തിലാണ് വാട്ടര്‍ മെട്രോ പദ്ധതി കൊല്ലത്തേക്ക് കൂടി എത്തിക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക.ആദ്യഘട്ടത്തില്‍ മണ്‍റോതുരുത്തിലേക്കാവും വാട്ടര്‍ മെട്രോ സര്‍വീസ്.പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.ജില്ലയിലെ ഉള്‍നാടൻ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടര്‍മേട്രോയുടെ വരവോടെ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ
Read More » -
Kerala
രക്ഷപെട്ടു ! കണ്ണൂരിൽ കാര്‍ഗോ വിമാന സര്‍വീസിന് ചിങ്ങപ്പിറവിയില്‍ തുടക്കമാകും
കണ്ണൂർ:വിമാനത്താവളത്തില്‍ രാജ്യാന്തര കാര്‍ഗോ വിമാന സര്‍വീസിന് ചിങ്ങപ്പിറവിയില്‍ തുടക്കമാകും.അഞ്ചുവര്‍ഷത്തോളമായ കാത്തിരിപ്പിനു ശേഷമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര കാര്‍ഗോ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നത്. ഉത്തരമലബാറിന് പുതുവത്സര സമ്മാനവുമായി കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷൻ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് സംസ്ഥാനത്ത് ആദ്യ എയര്‍ കാര്‍ഗോ ഫ്രൈറ്റര്‍ സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ പാസഞ്ചര്‍ എയര്‍ ക്രാഫ്റ്റില്‍ യാത്രക്കാരുടെ ലഗേജുകള്‍ കഴിഞ്ഞാണ് ചരക്ക് ഇടപാട് നടക്കുന്നത്. യാത്രക്കാരുടെ ലഗേജുകള്‍ കാരണം കൂടുതല്‍ ചരക്കുകള്‍ വഹിക്കാൻ വിമാനകമ്ബനി അധികൃതര്‍ തയ്യാറാകാറില്ല.ഇത് മിക്കപ്പോഴും വലിയ സാമ്ബത്തിക നഷ്ടത്തിന് ഇടയാക്കാറുണ്ട്. ഇക്കാരണത്താല്‍ കാര്‍ഗോ ഇടപാടിന് അന്യസംസ്ഥാനങ്ങളെയാണ് ഉത്പാദകരും വിതരണക്കാരുമടക്കം ആശ്രയിച്ചുവരുന്നത്. കാര്‍ഗോ സര്‍വീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിംഗ് 737700 വിമാനത്തിന് 18 ടണ്‍ ഭാരശേഷിയുണ്ട്. കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്പ നിര്‍മ്മാണം, മണ്‍ പാത്ര നിര്‍മ്മാണം, പായ നിര്‍മ്മാണം,, മുളയുത്പന്നങ്ങള്‍, തുടങ്ങി ഉത്തരമലബാറിന്റെ പരമ്ബരാഗത മേ ഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും ചാര്‍ട്ടര്‍ എയര്‍ ക്രാഫ്റ്റ് സംവിധാനം ഗുണകരമാവും,കണ്ണൂരിലെ ജി.എസ്.എ കണ്ണൂര്‍ ഇന്റര്‍നാഷണല്‍…
Read More » -
Kerala
വിവാഹം കഴിഞ്ഞ് നാല് മാസം; യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം:യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളത്താണ് സംഭവം. പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്.ഇരുവരും തമ്മിലുള്ള വിവാഹം 4 മാസങ്ങള്‍ക്ക് മുൻപാണ് കഴിഞ്ഞത്. പുലര്‍ച്ചെ 5.45 ഓടെയാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കൂത്താട്ടുകുളം പോലീസ് എത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »