അഹമ്മദാബാദ്: ലോക ആദിവാസി ദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ നടന്ന പൊതുപരിപാടിക്കിടെ മദ്യപിച്ച് കൃഷിമന്ത്രി രാഘവ്ജി പട്ടേൽ.ബുധനാഴ്ച നർമ്മദയിലാണ് സംഭവം.
ഭൂമിക്കും മണ്ണിനും മദ്യം നല്കുന്ന പ്രത്യേക ചടങ്ങിനിടെയാണ് മന്ത്രി മദ്യപിച്ചത്. മണ്ണിലേക്ക് ഒഴിക്കാനായി എല്ലാ നേതാക്കള്‍ക്കും പൂജാരി മദ്യം നല്‍കിയിരുന്നു. എന്നാൽ, രാഘവ്ജി പട്ടേൽ അത് കുടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.മോത്തിലാൽ വാസവ, ശങ്കർ വാസവ തുടങ്ങിയ ബിജെപി നേതാക്കൾ പട്ടേലിനെ തടയുന്നതും വീഡിയോയിൽ വ്യക്തമാണ്.