പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം മുന്നണികളും ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിടുക്കത്തിലായതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സെപ്റ്റബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് മണര്‍കാട് പള്ളിയിലെ എട്ടുനോമ്ബ് പെരുന്നാള്‍. ഇതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കും. പെരുന്നാളിന്റെ സമാപന ദിവസമായ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഇക്കാര്യം കണക്കിലെടുത്താണ് മുന്നണികള്‍ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്.
അതേസമയം തീയതി മാറ്റിവയ്‌ക്കണമെന്ന മുന്നണികളുടെ ആവശ്യത്തിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി.സെപ്റ്റംബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇന്ന് മുതല്‍ ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.