KeralaNEWS

ഓണത്തിന് പോകാം, ജഡായു നേച്ചര്‍ പാര്‍ക്കിലേക്ക്

കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയില്‍ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എര്‍ത്ത്സ് സെന്റര്‍ അഥവാ ജഡായു നേച്ചര്‍ പാര്‍ക്ക്. 64 ഏക്കറാണ് പാര്‍ക്കിന്റെ ആകെ വിസ്തീര്‍ണ്ണം.

രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാര്‍ക്ക് ആണിത്.സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിര്‍മ്മിച്ചത്.തിരുവനന്തപുരത്തുനിന്ന് അമ്ബതുകിലോമീറ്റര്‍ അകലെ ചടയമംഗലത്താണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ പക്ഷിപ്രതിമ സ്ഥിതി ചെയ്യുന്നത്.

കുന്നിൻപുറത്തെ പാറക്കെട്ടുകള്‍ അതേപടി നിലനിര്‍ത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിലാണ് തീം പാര്‍ക്കിനെ അണിയിച്ചൊരുക്കിയിട്ടുളളത്.പാറക്കെട്ടിനു മുകളിലൂടെ ഒരു കിലോമീറ്ററോളം കേബിള്‍ കാറില്‍ സഞ്ചരിച്ചുവേണം മുകളിലെ ശില്പത്തിനടുത്തെത്താൻ. സാഹസികപ്രേമികള്‍ക്ക് താഴെനിന്ന് രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുളള ട്രെക്കിങ്ങ് പാതയുമുണ്ട്.

Signature-ad

ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റര്‍കാഴ്ച്ചയും പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ചകളും ആസ്വദിക്കാം. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും കുട്ടികളേയും കൂട്ടി ഒരു ദിവസത്തെ ഡേ ഔട്ടിന് പറ്റിയ മികച്ചൊരിടവുമാണിത്.

Back to top button
error: