Month: August 2023

  • NEWS

    അരനൂറ്റാണ്ടിനുശേഷം റഷ്യയും ചന്ദ്രനിലേക്ക്; ചന്ദ്രയാന്‍-3ന് പിന്നാലെ പാഞ്ഞ് ലൂണ-25

    മോസ്‌കോ: 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യവും ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. ബഹിരാകാശ പേടകം വെള്ളിയാഴ്ച വിക്ഷേപിച്ചു. ലൂണ-25 ദൗത്യം ഓഗസ്റ്റ് 23-ന് ചന്ദ്രനിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് പേടകവും അതേ ദിവസംതന്നെയാണ് ചന്ദ്രനിലിറങ്ങുക. മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്റ്റോഷ്നി കോസ്മോഡ്രോമില്‍നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്.. പേടകം അഞ്ചുദിവസംകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനായി മൂന്നുമുതല്‍ ഏഴുദിവസംവരെ ചെലവഴിക്കും. 1976-നുശേഷം റഷ്യ ഇതാദ്യമായാണ് ചാന്ദ്രദൗത്യം നടത്തുന്നത്. 1976-ല്‍ പഴയ സോവിയറ്റ് യൂണിയനായിരുന്നപ്പോഴാണ് ചാന്ദ്രദൗത്യം നടത്തിയത്. ഇതിനുമുന്‍പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. സോവിയറ്റ് യൂണിയന്‍, യു.എസ്., ചൈന എന്നീ രാജ്യങ്ങളാണവ. നിലവില്‍ ഇന്ത്യയുടെയും റഷ്യയുടെയും പേടകങ്ങള്‍ ചാന്ദ്രപാതയിലാണ്. ഇവയില്‍ ഏത് രാജ്യത്തിന്റെ പേടകമാണ് ചന്ദ്രനില്‍ ആദ്യമെത്തുക എന്ന കൗതുകത്തിലാണ് ശാസ്ത്രലോകം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ജൂലായ് 14-നാണ് ചാന്ദ്രയാന്‍ മൂന്ന്…

    Read More »
  • Crime

    നാട്ടിലെത്തിയത് മൂന്നു ദിവസം മുമ്പ്; ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

    തൃശൂര്‍: ചേറൂരില്‍ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് സംഭവം. ഒരു മണിയോടു കൂടിയാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊന്നെന്ന് അറിയിച്ചത്. തുടര്‍ന്നു പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ സുലിയെ കണ്ടെത്തുകയും ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് മൂന്നു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല ചെയ്തതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ഭാര്യയ്ക്ക് അയച്ചുകൊടുത്ത പണം കയ്യിലുണ്ടായിരുന്നില്ലെന്നും കടം വരുത്തിവെച്ചെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കും.

    Read More »
  • Kerala

    കിലോയ്ക്ക് 10.90 രൂപ; ഓണം സ്പെഷല്‍ അരി വിതരണം ഇന്നുമുതല്‍

    തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്കാണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്. വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്ക് സ്പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90/ രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. മഞ്ഞ (AAY ) കാര്‍ഡ് ഉടമകളുടെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളില്‍ ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലേയ്ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 0.5 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റര്‍ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ്.  

    Read More »
  • NEWS

    ”ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടം, ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല”

    തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി മിമിക്രി താരം വിതുര തങ്കച്ചന്‍. ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തനിക്ക് പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്കച്ചന്‍ അറിയിച്ചു. ”എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്നേഹത്തോടെ തങ്കച്ചന്‍” – താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപമായിരുന്നു അപകടം. തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയില്‍ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.  

    Read More »
  • Movie

    ദുല്‍ഖറിന്റെ കള്‍ട്ട് ക്ളാസ്സിക് ‘കിംഗ് ഓഫ് കൊത്ത’യുടെ ട്രയ്‌ലര്‍ റിലീസായി

    സിനിമാലോകം ആകാംഷയോടെ ഉറ്റു നോക്കുന്ന പാന്‍ ഇന്ത്യന്‍ കള്‍ട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രയ്‌ലര്‍ ഷാരൂഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ വമ്പന്‍ താരങ്ങളാണ് റിലീസ് ചെയ്തത്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോള്‍ മലയാള സിനിമയില്‍ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. ജവാന്‍, പുഷ്പാ തുടങ്ങിയ ചിത്രങ്ങളുടെ ട്രയ്‌ലര്‍ കട്ട് ചെയ്ത ആന്റണി റൂബന്‍ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രയ്‌ലര്‍ കട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ട്രയ്‌ലര്‍ ഇന്ന് മുതല്‍ തിയേറ്ററുകളിലും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ പ്രൊമോഷണല്‍ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍,…

    Read More »
  • Movie

    ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

    കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് കാര്‍ത്തികിന്റെ കൊച്ചിയിലെ ലൈവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കാര്‍ത്തിക് കൊച്ചിയെ അഭിസംബോധന ചെയ്ത് ഒരു ‘ലൈവ്’ അവതരിപ്പിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആരാധകരില്‍ നിന്നുള്ള മികച്ച പ്രതികരണത്തില്‍ ആവേശഭരിതനായതായി അദ്ദേഹം പറഞ്ഞു. മികച്ച പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 8000-ലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്. 1499 രൂപ മുതല്‍ 14999 രൂപ വരെ വിലയുള്ള ജനറല്‍, ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ബുക്ക്‌മൈഷോ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.…

    Read More »
  • Kerala

    അങ്കമാലി-എരുമേലി ശബരി റെയില്‍വേ യാഥാർത്ഥ്യമാക്കണം:സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ

    കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് അദ്ദേഹം കത്ത് അയച്ചു. ശബരിമലയുടെ കവാടമായ എരുമേലിയില്‍ വന്ന് പേട്ടതുള്ളി വാവരെ വണങ്ങി ശബരിമല സന്നിധാനത്ത് എത്തണമെന്നത് തീര്‍ഥാടകരുടെ വിശ്വാസവും താത്പര്യവും കാലങ്ങളായുള്ള ആചാരവുമാണെന്നത് മുൻനിര്‍ത്തി റെയില്‍വേ പദ്ധതി ഇനി വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്കമാലി – ശബരി റെയില്‍വേ വഴി വ്യവസായിക, കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് ഉണ്ടാകുന്ന വികസന സാധ്യതകളും പരിഗണിക്കണമെന്നും ജില്ലയിലെ രണ്ടാമത്തെ വലിയ നഗരമായി എരുമേലിയെ വളര്‍ത്തിയത് ശബരിമല തീര്‍ഥാടകരാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. അങ്കമാലി-ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് വേഗത്തില്‍ അനുമതി നല്‍കണമെന്നും എരുമേലിയില്‍നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കടയ്ക്കല്‍, നെടുമങ്ങാട് വഴി നേമത്തിന് നീട്ടി തിരുവന്തപുരത്തിനുള്ള സമാന്തര റെയില്‍വേയാക്കി ശബരി റെയില്‍വേയെ മാറ്റണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു

    Read More »
  • India

    പത്താംക്ലാസ് പാസായവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ അവസരം; 30,041 ഒഴിവുകൾ

    പത്താം ക്ലാസ് പാസായവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ അവസരംം. 30,041 ഒഴിവുകളാണുള്ളത്.അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെയാണ്.ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. ഹോം പേജില്‍ ജിഡിഎസ് റിക്രൂട്ട്മെന്റ് 2023 ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷിക്കും മുൻപ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക. അപേക്ഷ സമര്‍പ്പിക്കാൻ അപ്ലൈ ഓണ്‍ലൈൻ എന്നതില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നിര്‍ദ്ദേശിച്ച എല്ലാ രേഖകളും അപേക്ഷ ഫീസിനുള്ള പെയ്മെന്റും നിര്‍ദ്ദിഷ്ട രീതിയില്‍ ചെയ്തു അപ്‌ലോഡ് ചെയ്യുക.

    Read More »
  • Kerala

    തിരുവനന്തപുരത്ത് പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് കുടുംബം

    തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്‌.കൊല്ലം ചടയമംഗലം സ്വദേശി അശ്വതി (32) ആണ് മരിച്ചത്.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തിങ്കളാഴ്ചയാണ് അശ്വതി മരിച്ചത്. ഗര്‍ഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളര്‍ച്ചക്കുറവുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് ഒരാഴ്ച മുമ്ബ് മാറ്റി.ഇവിടെവച്ച് വെള്ളിയാഴ്ച ശാസ്ത്രക്രിയയിലൂടെ അശ്വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ രാത്രിയോടെ വയറു വേദനയുണ്ടായി.തുടർന്ന് ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ ചെയ്തിരുന്നു.പിന്നീടാണ്  മരണം സംഭവിച്ചത്.അതേസമയം പോസ്റ്റുമോര്‍ട്ടത്തില്‍ മരണ കാരണം വ്യക്തമല്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് പൊലീസിന് കിട്ടിയ വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആന്തരികാവയവങ്ങളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

    Read More »
  • Kerala

    ‘ലഹരിയിൽ’ ആൺകുട്ടികളോടൊപ്പം സഞ്ചാരം; അഞ്ച് കോളേജ് വിദ്യാർഥിനികളെ പുറത്താക്കി

    വയനാട്:ആണ്‍കുട്ടികളോടൊപ്പം ലഹരിമരുന്നടിച്ചു കിറുങ്ങി നടന്ന അഞ്ച് വിദ്യാര്‍ത്ഥിനികളെ കോളജില്‍ നിന്നും പുറത്താക്കി.പുല്‍പള്ളി പഴശ്ശി രാജ കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍നിന്നും, കോളേജ് ലേഡീസ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. വിദ്യാര്‍ത്ഥിനികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സല്‍പ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു പ്രിൻസിപ്പല്‍ പറഞ്ഞു. സസ്പെൻഷനിലായ വിദ്യാര്‍ത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടികള്‍ പഴശ്ശി രാജ കോളേജില്‍ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരോ അല്ലെന്നും പ്രിൻസിപ്പല്‍ അറിയിച്ചു. കര്‍ണാടക അതിര്‍ത്തിയായ മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ യുവതി യുവാക്കളാണ് അമിത ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയില്‍ പെട്ടുപോയത്.ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

    Read More »
Back to top button
error: