Month: August 2023

  • Kerala

    തിരുവനന്തപുരത്തിന് പുറമെ മലബാറിൽ നിന്നും ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് തീർത്ഥയാത്ര

    കോട്ടയം:തിരുവനന്തപുരത്തിന് പുറമെ മലബാറിൽ നിന്നും ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് തീർത്ഥയാത്ര ആരംഭിച്ച് പ്രമുഖ ടൂർ ഓപ്പറേറ്റർമാർ.മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിലവില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചിട്ടുണ്ട്.  ഫ്രഷ് ആകാനുള്ള സൗകര്യത്തിനുള്ള അധിക ചാര്‍ജിന് പുറമേ 1200 മുതല്‍ 1800 വരെയാണ് ചാര്‍ജ്. മടക്കയാത്രയില്‍ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവുമുണ്ട്.പ്രത്യേക പരസ്യം  നല്‍കിയാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. ഇതിനകം മൂന്ന് ബസിലേക്കുള്ള ആള്‍ക്കാര്‍ ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് ഇരിട്ടി ഇമ്മാനുവല്‍ ടൂര്‍സ് ആൻഡ് ട്രാവല്‍സ് ഉടമ ബിജു കല്ലുവയല്‍ പറഞ്ഞു. ആഗസ്റ്റ് 18ന് വൈകുന്നേരം 7 മണിക്ക് പുറപ്പെട്ട് 20ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലും സെപ്തംബര്‍ ഒന്നിന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് മൂന്നാം തീയതി രാവിലെ തിരിച്ചെത്തുന്ന വിധത്തിലുമാണ് ഇമ്മാനുവല്‍ ട്രാവല്‍സിന്റെ തീര്‍ത്ഥാടക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. എ.സി.ബസുകളിലാണ് കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ട്രാവല്‍സ് ഏജൻസികള്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്.ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്ക് കണ്ടതോടെയാണ് ഇത്തരത്തിലുള്ള നീക്കവുമായി സംരംഭകര്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ്…

    Read More »
  • Kerala

    പദവികള്‍ക്ക് വേണ്ടിയല്ല താൻ ബിജെപിയില്‍ ചേർന്നത്; പുതുപ്പള്ളി സീറ്റ് നിഷേധിച്ചതിന് പിന്നാലെ അനിൽ ആന്റണി

    കോട്ടയം:പദവികള്‍ക്ക് വേണ്ടിയല്ല താൻ ബിജെപിയില്‍ ചേർന്നതെന്ന്  ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സീറ്റ് നിഷേധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി പദവികള്‍ക്ക് വേണ്ടിയല്ല താൻ ബിജെപിയില്‍ വന്നത് എന്നും പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നടത്തുന്ന പ്രചരണമാണെന്നും അനില്‍ ആന്റണി പ്രതികരിച്ചു.അനില്‍ ആന്റണിയുടെ പേരും ചര്‍ച്ചയിലുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ബി.ജെ.പി സംസ്ഥാന നേതൃത്വ യോഗം തീരുമാനിക്കും. കോര്‍ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും വൈകിട്ട് എൻ.ഡി.എ യോഗവും ചേരും. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, സെക്രട്ടറി സോബിന്‍ ലാല്‍, മധ്യ മേഖലാ പ്രസിഡന്‍റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

    Read More »
  • India

    മഹാരാഷ്ട്രയിൽ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്മാര്‍ കൂട്ടബലാത്സംഗം ചെയ്തു; യുവതി ഗുരുതരാവസ്ഥയിൽ

    മുംബൈ:മഹാരാഷ്ട്രയിൽ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്മാര്‍ കൂട്ടബലാത്സംഗം ചെയ്തു.ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസവത്തിനായി സ്വന്തം വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.ഗഡ്‌ചിരോളിയിലെ കുര്‍ഖേദയിലുണ്ടായ സംഭവത്തില്‍ അതിജീവിതയുടെ രണ്ട് സഹോദരന്മാരെ പൊലീസ് പിടികൂടി. ദിവസങ്ങള്‍ക്ക് മുന്‍പാണ് അതിജീവിത സ്വന്തം വീട്ടില്‍ പ്രസവത്തിനായി എത്തിയത്. ഓഗസ്റ്റ് 10ാം തിയതി യുവതിയുടെ മാതാപിതാക്കള്‍ കൃഷി ആവശ്യങ്ങള്‍ക്കായി പാടത്തുപോയ സമയത്താണ് സംഭവം. യുവതി വീട്ടില്‍ തനിച്ചായപ്പോള്‍ പ്രതികള്‍ അതിക്രമിച്ച്‌ കയറുകയും സഹോദരിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്സഹോദരങ്ങള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

    ആലപ്പുഴ:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.ഓച്ചിറ രാധാഭവനത്തില്‍ രാഹുല്‍ (28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍ വീട്ടില്‍ രാജേഷ് (39) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ഓച്ചിറ സ്വദേശിനിയായ പതിനേഴുകാരിയെ വൈഫൈ കണക്ഷന്‍ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാറില്‍ തട്ടിക്കൊണ്ടു പോയി കായംകുളം ബോട്ട് ജെട്ടിക്ക് സമീപം വെച്ച്‌ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചത്.

    Read More »
  • Kerala

    ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്ക് കൂട്ടി;കഥാസാരം ബോര്‍ഡിനെ മുന്‍കൂറായി ബോധ്യപ്പെടുത്തണം

    തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്ക് കൂട്ടി.10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ഇനി മുതല്‍ 25,000 രൂപ ആയിരിക്കും നിരക്ക്. സീരിയലുകള്‍ക്ക് 17,500 രൂപയും ഡോക്യുമെന്ററി ചിത്രീകരണത്തിന് 7,500 രൂപയും നല്‍കണം. സ്റ്റില്‍ കാമറ ഉപയോഗത്തിന് 350 രൂപയും വിഡിയോ ക്യാമറയ്ക്ക് 750 രൂപയുമാണ് നിരക്ക്.കൂടാതെ ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങളില്‍ ചിത്രീകരിക്കുന്ന സീനുകളുടെ കഥാസാരം ബോര്‍ഡിനെ മുന്‍കൂറായി ബോധ്യപ്പെടുത്തുകയും വേണം.  ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഉപാധികളോടെയായിക്കും ചിത്രീകരണത്തിന് അനുമതി നല്‍കുക. അതേസമയം വിവാഹം, ചോറൂണ്, തുലാഭാരം പോലെയുള്ള ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് ക്യാമറകള്‍ ഉപയോഗിക്കാനാകും.

    Read More »
  • India

    രാജസ്ഥാനിൽ മുൻ ജഡ്ജിയും പൊലീസ് മേധാവിയും അടക്കം 16 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

    ജയ്പൂർ:രാജസ്ഥാനിൽ മുൻ ജഡ്ജിയും പൊലീസ് മേധാവിയും അടക്കം 16 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.നാല് മുൻ കോൺഗ്രസ് എംഎൽഎമാരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.  വിരമിച്ച ജഡ്ജി കിഷൻ ലാല്‍ ഗുര്‍ജാര്‍, മധ്യപ്രദേശ് മുൻ ഡി.ജി.പി പവൻ കുമാര്‍ ജെയിൻ, കോണ്‍ഗ്രസ് നേതാവ് മൃദുരേഖ ചൗധരി,എം.എല്‍.എമാരായ മോത്തിലാല്‍ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുര്‍ജാർ എന്നിവരാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖര്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാൻ കോണ്‍ഗ്രസ് സര്‍ക്കാറിനാവുന്നില്ലെന്നും കൂടുതല്‍ ആളുകള്‍ ബി.ജെ.പിയില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും ഇവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • Kerala

    അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്ത്തിയത് വി ഡി സതീശൻ:കെ സുരേന്ദ്രൻ

    കോട്ടയം:ഉമ്മൻചാണ്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി ഡി സതീശനാണ് അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്ത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.യുഡിഎഫ് നേതൃത്വവും വി ഡി സതീശനുമാണ് ഉമ്മൻചാണ്ടിയെ എന്നും വേട്ടയാടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങള്‍ ഹരിത എംഎല്‍എ ആണെന്നും സരിത എംഎല്‍എ അല്ലെന്നും പറഞ്ഞതും വിഡി സതീശനാണ്. അവസാനകാലത്ത് ഉമ്മൻചാണ്ടിയെ വേട്ടയാടിയതില്‍ പ്രധാനി വിഡി സതീശൻ ആയിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.അതേസമയം ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദത്തെക്കുറിച്ച്‌ തനിക്ക് അറിവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

    Read More »
  • NEWS

    മദ്യപിച്ചാല്‍ സര്‍ക്കാര്‍ വക ഫ്രീ ടാക്‌സി! വേറിട്ട പദ്ധതിയുമായി ഇറ്റലി

    റോം: മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടിവീഴുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. മദ്യപിച്ചുള്ള വാഹനമോടിക്കല്‍ അപകടങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് അത്തരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുന്നത്. എന്നാല്‍, ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ വേറിട്ടൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റലി. രാത്രി അമിതമായി മദ്യപിച്ചെന്ന് കണ്ടെത്തുന്നവര്‍ക്ക് അവരുടെ വാഹനത്തിന് പകരം സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ടാക്‌സി യാത്ര. ! പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതി രാജ്യത്തെ ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ മാറ്റിയോ സാല്‍വിനിയാണ് മുന്നോട്ടുവച്ചത്. സെപ്തംബര്‍ പകുതി വരെ ഈ പദ്ധതി പരീക്ഷിക്കും. തെക്ക് പഗ്ലിയ മുതല്‍ വടക്ക് ടുസ്‌കാനി, വെനീറ്റോ എന്നീ പ്രദേശങ്ങള്‍ വരെയുള്ള ആറ് നൈറ്റ് ക്ലബുകള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞാഴ്ച മുതല്‍ ഈ സംവിധാനം നിലവിലുള്ളത്. ക്ലബുകളില്‍ നിന്ന് രാത്രി പുറത്തുകടക്കുന്നവര്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയാല്‍ അവരെ പരിശോധനയ്ക്ക് വിധേയമാക്കും. രക്തത്തില്‍ അനുവദനീയമായതിലും കൂടുതല്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ അവരെ ഒരു ടാക്‌സിയില്‍ വീട്ടിലേക്കയയ്ക്കും. ഇതിന്റെ പണം സര്‍ക്കാര്‍ നല്‍കും. ഗതാഗത മന്ത്രാലയമാണ് ഇതിനുള്ള ഫണ്ട്…

    Read More »
  • Kerala

    കഥകളി വേദിയില്‍  നിറഞ്ഞാടി പത്തനംതിട്ട ജില്ലാ കളക്ടർ

    പത്തനംതിട്ട:കഥകളി വേദിയില്‍ ഉത്തര പത്നിയായി കളക്ടര്‍ നിറഞ്ഞാടിയത് കാണികള്‍ക്കും കൗതുകമായി. ജില്ലാ കഥകളി ക്ലബ്ലിൻ്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്ക്കുളുകള്‍ കേന്ദ്രീകരിച്ച്‌ ആരംഭിച്ച സ്റ്റുഡൻസ് കഥകളി ക്ലബ്ലുകളുടെ ഉത്ഘാടനത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ കഥാപാത്രമായെത്തിയ കഥകളിപ്പദം അരങ്ങേറിയത്. ഇരയിമ്മൻ തമ്ബിയുടെ ഉത്തരാ സ്വയംവരത്തില്‍ നിന്നുള്ള വീര വിരാട കുമാര വിഭോ .. എന്ന് തുടങ്ങുന്ന പ്രശസ്തമായ ശൃംഗാര പദമാണ്, പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കൻ്ററീ സ്ക്കൂളിലെ വേദിയില്‍ അവതരിപ്പിച്ചത്. വിരാട രാജകുമാരനായ ഉത്തരൻറെ രണ്ട് പത്നിമാരില്‍ ഒരാളായാണ് കളക്ടര്‍ വേഷമിട്ടത്. അഞ്ച് ദിവസത്തെ പരിശീലനം കൊണ്ടായിരുന്നു അരങ്ങേറ്റം. കലാമണ്ഡലം വിശാഖ് ഉത്തരനായും കലാമണ്ഡലം വിഷ്ണു മോൻ ഉത്തര പത്നിയായും വേദിയിലെത്തി. ഉത്തരൻ ഒരു പത്നിക്കരികിലെത്തുമ്ബോള്‍ ഇതര പത്നിയുടെ പരിഭവവും, ഇരു പത്നിമാരുമായുള്ള ശൃഗാരവുമെല്ലാം, വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളുമടങ്ങുന്ന സദസിന് ഏറെ ആസ്വാദ്യമാവുകയും ചെയ്തു.ആദ്യ ഘട്ടം എന്ന നിലയില്‍ 10 സ്ക്കുളുകളിലാണ് സ്റ്റുഡൻസ് കഥകളി ക്ലബ് ആരംഭിച്ചത്

    Read More »
  • India

    ദേശീയോദ്യാനത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുത്തെറിപ്പിച്ച കടുവ ചത്തു

    മുംബൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനമിടിച്ച് പരുക്കേറ്റ കടുവ ചത്തു. മഹാരാഷ്ടയിലെ നാഗ്സിര ദേശീയോദ്യാനത്തിലെ ആണ്‍ കടുവയാണ് ചത്തത്. വാഹനമിടിച്ച് റോഡരികില്‍ വീണ് കിടക്കുന്ന കടുവയുടെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കാറിടിച്ച് റോഡില്‍ വീണ കടുവ അല്‍പസമയത്തിനുള്ളില്‍ കാടിനുള്ളിലേക്ക് നിരങ്ങി നീങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അടുത്ത ദിവസം രാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടെത്തി ചികിത്സ നല്‍കിയെങ്കിലും ചാവുകയായിരുന്നു. മാനദണ്ഡങ്ങള്‍ അനുസരിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡുകളില്‍ വാഹനമിടിച്ച് കടുവകള്‍ ചത്തുപോകുന്നത് സ്ഥിരസംഭവമാവുകയാണ്. 2011 മുതല്‍ 2021 വരെ 26 കടുവകളാണ് റോഡ് അപകടങ്ങളില്‍ ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവി സങ്കേതങ്ങളിലൂടെ വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പാലിക്കണമെന്നാണ് വീഡിയോ പങ്കുവച്ച് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. Dear friends Wildlife has first right of way in #wildlife habitats. So always travel safely &…

    Read More »
Back to top button
error: