Month: August 2023
-
തെക്ക് ‘ജയിലറെ’ങ്കിൽ വടക്ക് ‘ഗദർ 2’! പൂരം കൊടിയേറി മക്കളേ… രണ്ട് ദിവസത്തെ കളക്ഷൻ പുറത്തുവിട്ട് നിർമ്മാതാക്കൾ
സിനിമകളുടെ വലിപ്പത്തിലും കളക്ഷനിലുമൊക്കെ മുൻപ് ബോളിവുഡ് ആയിരുന്നു മുൻപിലെങ്കിൽ ഇന്ന് തെലുങ്ക്, തമിഴ് സിനിമകളുമായി തെന്നിന്ത്യയും ഒപ്പമുണ്ട്. കൊവിഡ് കാലാനന്തരം ബോളിവുഡ് കാര്യമായ തകർച്ച നേരിട്ടപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്ന് നിരവധി ബിഗ് ഹിറ്റുകൾ പിറന്നു. എന്നാൽ ഷാരൂഖ് ഖാൻ ചിത്രം പഠാനിലൂടെ ബോളിവുഡ് വമ്പൻ തിരിച്ചുവരവും നടത്തിയിരുന്നു. പഠാനോളം വലിയ ഒരു വിജയം പിന്നീടിതുവരെ ഹിന്ദിയിൽ ഉണ്ടായിട്ടില്ലെങ്കിലും ഇൻഡസ്ട്രിക്ക് പ്രതീക്ഷ പകരുന്ന പല ചിത്രങ്ങളും അവിടെ വന്നുപോകുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും പുതിയ സംസാരവിഷയം സണ്ണി ഡിയോൾ നായകനായ ഗദർ 2 ആണ്. 2001 ൽ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങൾ. ഏക് പ്രേം കഥ ഒരുക്കിയ അനിൽ ശർമ്മ തന്നെയാണ് സംവിധാനം. ഓഗസ്റ്റ് 11, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 40.10…
Read More » -
Crime
നീറ്റ് പരീക്ഷക്കെതിരേ തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവന പരിഹാസ്യമെന്ന് തമിഴ്നാട് അരോഗ്യ മന്ത്രി
ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്നാട് അരോഗ്യ മന്ത്രി എം സുബ്രമണ്യൻ. കുളം കലക്കി മീൻ പിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ല് രാഷ്ട്രപതിയുടെ പരിഗണനിയിലാണെന്നും ഗവർണർക്കിനിയൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്. തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷൻറെ ശുപാർശകൾ ഉൾപ്പെടുത്തി പുതിയ ബിൽ തയ്യാറാക്കിയതെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. എന്നാൽ കേന്ദ്ര നിയമത്തിൽ വരുത്തുന്ന ഭേദഗതിയായതിനാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. എൻഡിഎ സഖ്യകക്ഷികൂടിയായ മുൻ എഐഎഡിഎംകെ സർക്കാർ അവതരിപ്പിച്ച സമാനമായ ബിൽ രാഷ്ട്രപതി തള്ളിയിരുന്നു.
Read More » -
Kerala
‘മിത്തിൽ’ പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളിയിൽ പക്ഷേ പിണക്കം മറന്നു… സഭാ, സാമുദായിക നേതാക്കളെ നേരിൽ കണ്ട് ജെയ്ക്ക് സി തോമസും പ്രചാരണം തുടങ്ങി
കോട്ടയം: കേരളമാകെ ചർച്ച ചെയ്ത മിത്ത് വിവാദത്തിന് പിന്നാലെയാണ് പുതുപ്പള്ളിയിൽ ഉപ തെരഞ്ഞെടുപ്പ് വിജഞാപനം വന്നത്. ‘മിത്തിൽ’ പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളിയിൽ പക്ഷേ പിണക്കം മറന്നു. സഭാ, സാമുദായിക നേതാക്കളെ നേരിൽ കണ്ട് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസും പ്രചാരണം തുടങ്ങി. മിത്ത് വിവാദത്തിൽ മുഖാമുഖം വന്ന എൻഎസ്എസിനെ അനുനയിപ്പിക്കാനാണ് ഇടത് നീക്കം. മന്ത്രി വിഎൻ വാസവന് ഒപ്പം ജെയ്ക്ക് സി തോമസ് രാവിലെ പെരുന്നയിലെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കണിച്ചുകുളങ്ങരിയിലെത്തി വെള്ളാപ്പള്ളി നടേശനെയും ഇടത് സ്ഥാനാർഥി കണ്ടിരുന്നു. ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാക്ഷ്യനുമായും ജെയ്ക്ക് കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കും മുമ്പ് തന്നെ സഭാ സാമുദായിക വോട്ടുറുപ്പാക്കാനാണ് സിപിഎം ശ്രമം. അതേ സമയം, പള്ളിത്തർക്കം സങ്കീർണമായി നിൽക്കെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. ഓർത്തഡോക്സ്…
Read More » -
Crime
കുടുംബവഴക്കിനെ തുടർന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ചികിത്സയിലിരിക്കെ, ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം. കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസന്റായിരുന്നു സാം ജെ വൽസലാം.
Read More » -
Kerala
സർക്കാരിന്റെ ചാട്ടവാറടി കിട്ടാത്തവരായി നാട്ടിൽ ആരുമില്ല, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടത്തിൽനിന്ന് സി.പി.എം ഒളിച്ചോടുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടത്തിൽനിന്ന് സി.പി.എം ഒളിച്ചോടുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ഭരണത്തകർച്ച ഉൾപ്പടെയുളള രാഷ്ട്രീയമായ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും ജനദ്രോഹ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വിലക്കയറ്റം, ക്ഷേമപെൻഷൻ മുടങ്ങിയത്, അരോഗ്യരംഗത്തിന്റെ തകർച്ച, അഴിമതി, ക്രമസമാധാന തകർച്ച, കാർഷിക വിളകളുടെ വിലയിടിവ് തുടങ്ങി സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം എന്ന് നൽകാൻ പറ്റും എന്ന് പോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കെ.എസ്.ആർ.ടി.സി നിലനിൽക്കുമെന്നതിന് സൂചന പോലുമില്ല. സർക്കാരിന്റെ ചാട്ടവാറടി കിട്ടാത്തവരായി നാട്ടിൽ ആരുമില്ല. ക്രമസമാധാനം ഇത്രയേറെ തകർന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിമം വിലയ്ക്ക് നൽകുമെന്ന പറഞ്ഞ അവശ്യസാധനങ്ങൾ ഒന്നും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. വെള്ളക്കാർഡുകാർക്കുള്ള പത്ത് കിലോ അരി പോലും നിർത്തലാക്കി. സർക്കാർ വന്നതിന് ശേഷം…
Read More » -
Crime
കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലായിൽ മധ്യവയസ്കൻ പിടിയിൽ
പാലാ: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവൂർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ വിനോദ് (50) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കാൻ എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കറണ്ട് ചാർജ് കൂടിയതിലുള്ള വിരോധം നിമിത്തം ചീത്തവിളിക്കുകയും വാക്കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ ,എ.എസ്.ഐ ബിജു കെ.തോമസ്,സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, ശങ്കർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ കഴിഞ്ഞ ആറുപേർ കോട്ടയം പോലീസിന്റെ പിടിയിൽ
കോട്ടയം: വിവിധ കേസുകളിൽപെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 6 പേർ പോലീസിന്റെ പിടിയിലായി. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് കോട്ടയം ചെട്ടികുന്ന് അറക്കൽചിറ വീട്ടിൽ രാജീവ് എ.ആർ, നാട്ടകം പത്തിപറമ്പിൽ വീട്ടിൽ അനീഷ് അബ്രഹാം, പെരുമ്പായിക്കാട് പാറക്കൽ വീട്ടിൽ ജോമോൻ ജോർജ്, ചങ്ങനാശ്ശേരി മുക്കോലിൽ വീട്ടിൽ ജോജി വർഗീസ്, ചിങ്ങവനം കുന്നേൽ പുതുവേലിൽ വീട്ടിൽ അനിൽകുമാർ, പാമ്പാടി കാവുങ്കൽ വീട്ടിൽ അരുൺകുമാർ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റം, സംഘർഷം: ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
ഗാന്ധിനഗർ: കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് കുന്നത്തേപ്പറമ്പിൽ വീട്ടിൽ അനന്തു കെ.ഷാജി (23) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി കൈപ്പുഴ ജയന്തി ജംഗ്ഷൻ ഭാഗത്തുള്ള യുവാവിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. മീൻ പിടിക്കുന്നതിനായി കൈപ്പുഴക്കാറ്റ് ചാലിൽ കൂടു വച്ചിരുന്നത് എടുത്തതിനെ ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മാട്ട എന്ന് വിളിക്കുന്ന വിപിൻ ജനാർദ്ദനൻ, ജോസുകുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് രാജു എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടർന്ന് അനന്തുവിന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ഇയാളെ വൈക്കത്തു നിന്നും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ…
Read More » -
Crime
വൈക്കം താലൂക്ക് ആശുപത്രിയിലെ സംഘർഷം: ആറു പേർ പിടിയിൽ
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് പാലന്തനത്ത് വീട്ടിൽ ആണിക്കുട്ടപ്പൻ എന്ന് വിളിക്കുന്ന സലികുമാർ (43), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് ചേരിക്കപ്പറമ്പിൽ വീട്ടിൽ കൊച്ച് കുട്ടൻ എന്ന് വിളിക്കുന്ന മനേഷ് മോഹൻ(34), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കുര്യപ്പള്ളിൽ വീട്ടിൽ ചാൾസ് എന്ന് വിളിക്കുന്ന വിഷ്ണു വി.ബി (25), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കരിപ്പായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സ്വരാജ് (32),ഉദയനാപുരം മണ്ണംപള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ് (21), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കോതാരത്ത് വീട്ടിൽ ശംഭു എന്ന് വിളിക്കുന്ന ശ്യാംലാൽ (37) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.തോട്ടകം കള്ള് ഷാപ്പിന് മുൻവശം വച്ച് ഉദയനാപുരം സ്വദേശിയായ വിഷ്ണുവും സുഹൃത്തുക്കളും, ചെമ്മനത്തുകര ഭാഗത്തുള്ള ഷാരോണും സുഹൃത്തുക്കളും തമ്മിൽ അടിപിടി ഉണ്ടാവുകയും തുടർന്ന് ചികിത്സയ്ക്കായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുകയും അവിടെ വച്ച്…
Read More » -
Crime
കോട്ടയം നഗരമധ്യത്തിൽ യുവാവിനെയും യുവതിയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം: കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മനോരമ ജംങ്ഷന് സമീപം യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടിൽ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു (48)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജയിലിൽ നിന്ന് മോചിതനായ ഇയാൾ ജയിലിൽ പോകുന്നതിനു മുമ്പ് ഇയാളുടെ ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് വേറൊരു യുവാവുമായി ഇപ്പോൾ അടുപ്പമുണ്ടെന്ന സംശയത്താൽ ഇന്നലെ അർദ്ധരാത്രിയോട് കൂടി മലയാള മനോരമഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച യുവതിയെ കയ്യിൽ കരുതിയിരുന്ന വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ സാരമായ പരിക്ക് പറ്റിയ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം…
Read More »