Month: August 2023

  • India

    രാഹുൽ ഗാന്ധി കടന്നുപോയി മിനിറ്റുകൾക്കകം പാലം ഇടിഞ്ഞു;ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു

    ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയില്‍ വാഹനഗതാഗതം താൽക്കാലികമായി നിർത്തി വച്ചു. മേലെ ഗൂഡല്ലൂര്‍ സെൻറ് മേരീസ് ചര്‍ച്ചിന് സമീപത്തെ പാലം ഇടിഞ്ഞ് അപകട ഭീഷണിയിലായതോടെയാണ് ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം തൽക്കാലം നിർത്തിവെച്ചത്.  ശനിയാഴ്ച വൈകീട്ട് രാഹുല്‍ഗാന്ധിയും സംഘവും കടന്നുപോയി മിനിറ്റുകൾക്കകമാണ്  ഈ പാലം ഒരു ഭാഗം ഇടിഞ്ഞ് ഗതാഗതത്തിന് ഭീഷണിയായത്.കാലപ്പഴക്കംചെന്ന പഴയപാലം നിലനിര്‍ത്തി സമീപത്തുകൂടെ മറ്റൊരു പാലം നിര്‍മിക്കുന്നതിന് പണികള്‍ നടന്നുവരികയാണ്. ദേശീയപാത വികസന അതോറിറ്റിയുടെ കീഴിലുള്ള കരാറുകാരാണ് പണി ഏറ്റെടുത്ത് നടത്തുന്നത്.  അതേസമയം, പണി നടക്കുമ്ബോള്‍ പഴയ പാലത്തിന്‍റെ ഉറപ്പും മറ്റും പരിശോധിക്കുകയോ താങ്ങുകള്‍ സ്ഥാപിക്കാത്തതോ മൂലമാണ് ഇപ്പോള്‍ ഈ അപകട ഭീഷണി ഉണ്ടായതെന്ന് ഡ്രൈവര്‍മാരും മറ്റും ആരോപിക്കുന്നു. പാതയിലെ ഗതാഗത തടസ്സം മൂലം കര്‍ണാടക, കേരളം എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസ്സുകള്‍ അടക്കം കുടുങ്ങിയ സ്ഥിതിയിലാണ്. നടുവട്ടത്തില്‍ നിന്ന് സിമൻറ് റിങ്ങുകള്‍ കൊണ്ടുവന്ന് താല്‍ക്കാലികമായി പാത ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാമെങ്കിലും അപകടസാധ്യത കണക്കിലെടുത്ത് ഇന്നലെ വൈകീട്ട് വരെ…

    Read More »
  • NEWS

    ഒമാനില്‍ കനത്ത മഴ; വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു, രണ്ട് പേരെ കാണാതായി

    മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലില്‍ ആണ് വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്. വെള്ളപ്പാച്ചില്‍ ബുറേമി ഗവര്‍ണറേറ്റില്‍ മഹ്ദ വിലയത്തിലെ താഴ്വരയില്‍ രണ്ടു വാഹനങ്ങള്‍ ആണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപോയത്. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ഇരു വാഹനങ്ങളിലുമായി ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവരില്‍ നാലുപേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് സംഘം രക്ഷപെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും വെള്ളപാച്ചിലും സംഭവിച്ചിരുന്നു. അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നി ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ പെയ്തതും വെള്ളപാച്ചിലുകള്‍ രൂപപ്പെട്ടതും. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. മാറിയ കാലാവസ്ഥ ഇന്ന് വൈകി വരെ നിലനില്‍ക്കുമെന്ന് ഒമാന്‍…

    Read More »
  • India

    പാഠപുസ്തക പരിഷ്‌കരണം: സമിതിയില്‍ ശങ്കര്‍ മഹാദേവനും സുധാ മൂര്‍ത്തിയും

    ന്യൂഡല്‍ഹി: പാഠപുസ്തകം തയ്യാറാക്കാന്‍ 19 അംഗ സമിതിയെ തീരുമാനിച്ച് എന്‍സിഇആര്‍ടി. മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്‌കരിക്കും. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ ഗായകന്‍ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉള്‍പ്പെടുത്തി. എന്‍സിഇആര്‍ടി പാഠപുസ്‌കത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യത്തിലെ വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. നേരത്തേ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കപ്പെട്ടു. വലിയ എതിര്‍പ്പുയര്‍ന്നിട്ടും നടപടികളുമായി എന്‍സിഇആര്‍ടി മുന്നോട്ട് പോകുകയായിരുന്നു.

    Read More »
  • Kerala

    മഴയില്‍ വന്‍ കുറവ്; ജലസംഭരണികള്‍ വരള്‍ച്ചാ ഭീഷണിയില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്. ഈ മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മി മീ. മഴ മാത്രമാണ് പെയ്തത്. ഓഗസ്റ്റ് ഒന്നു മുതല്‍ 09 വരെയുള്ള കണക്കാണിത്. കാലവര്‍ഷത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 42 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയില്‍ 59, വയനാട്ടില്‍ 54, കോഴിക്കോട് 52 ശതമാനം വീതം മഴയുടെ അളവില്‍ കുറവുണ്ട്. പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത താപതരംഗമായ എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. സംഭരണികളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴ വീണ്ടും ശക്തമായില്ലെങ്കില്‍ ജലസംഭരണികള്‍ വറ്റി വരളാന്‍ സാധ്യതയേറി. ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടമലയാറില്‍ 43 ശതമാനവും മാത്രമാണുള്ളത്. ഓണത്തിന് മുമ്പ് സംസ്ഥാനത്ത്…

    Read More »
  • Kerala

    തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി

    കൊച്ചി: സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്കു സഹായവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വിസ ലംഘിച്ചു രാജ്യത്തു തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചെലവുകള്‍ക്കുള്ള തുക എന്നിവയുള്‍പ്പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് ഗോപിക്കു വേണ്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുതാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ തുക കൈമാറി. 2007 മുതല്‍ പലപ്പോഴായി കൊച്ചി സന്ദര്‍ശിക്കുകയും തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്ത പെനിലോപ് കോ നേരിടുന്ന ജീവിത പ്രതിസന്ധി മലയാള മനോരമയില്‍ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിനൊപ്പം 2007ലാണു പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ ഇഷ്ടപ്പെട്ടതോടെ പിന്നീട് പലവട്ടം വന്നു.…

    Read More »
  • India

    കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 5 കേദാര്‍നാഥ് തീര്‍ഥാടകര്‍ മരിച്ചു

    രുദ്രപ്രയാഗ്: ഉത്തരാഖണ്ഡില്‍ കനത്ത മഴയും മണ്ണിടിച്ചിലും. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കേദാര്‍നാഥ് തീര്‍ഥാടകരായ അഞ്ച് പേര്‍ മരിച്ചു.കറിഞ്ഞ ദിവസം വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടമുണ്ടായത്. ഗുജറാത്തില്‍ നിന്നുള്ള ജിഗാര്‍ ആര്‍. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാൻഷ്, ഹരിദ്വാര്‍ സ്വദേശികളായ മിന്റു കുമാര്‍, മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഗുപ്താഷി – ഗൗരികുണ്ഡ് ഹൈവേയില്‍ ഫാട്ടയ്‌ക്കും സോനപ്രയാഗിനും ഇടയിലായിരുന്നു അപകടം. കഴിഞ്ഞ എതാനം ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിനു മുകളിലേക്കു പാറക്കല്ലുകള്‍ ഉള്‍പ്പെടെയുള്ളവ ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിലിനു പുറമെ കനത്ത മഴയില്‍ പ്രദേശത്തെ റോഡും ഒലിച്ചുപോയി.

    Read More »
  • Kerala

    വീണയ്‌ക്കെതരായ കണ്ടെത്തലുകള്‍ ഗുരുതരം; ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

    കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കണ്ടെത്തലുകള്‍ ഗുരുതരമെന്ന് മാധ്യമങ്ങളില്‍കൂടി മനസ്സിലാക്കുന്നു. പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. ഇത് ?ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് പിന്നീട് തീരുമാനിക്കും’ – ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, വീണയ്‌ക്കെതിരേ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ ന്യായീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. രണ്ട് കമ്പനികള്‍ തമ്മില്‍ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാന്‍ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍, ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. സേവനം എന്താണെന്ന് കമ്പനിയാണ് പറയേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു. രണ്ടു കമ്പനികള്‍ തമ്മിലുള്ള സത്യസന്ധമായ കരാറാണ്. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങള്‍ നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്. എന്നിട്ടും…

    Read More »
  • India

    ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും രാജ്യം വിടാൻ ആഗ്രഹിക്കുന്നതായും ട്രെയിനിൽ വെടിയേറ്റ് മരിച്ചയാളുടെ മകൻ

    മുംബൈ: ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും രാജ്യം വിടാൻ ആഗ്രഹിക്കുന്നതായും ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതൻ സിങ്ങിന്റെ വെടിയേറ്റ് മരിച്ചയാളുടെ മകൻ.ഇന്ത്യ ഇനി സുരക്ഷിതമാണെന്ന് കുടുംബത്തിന് തോന്നുന്നില്ലെന്നും ഇരയായ കാദര്‍ ഭാൻപുര്‍വാലയുടെ മകൻ ഹുസൈൻ ഭാൻപുര്‍വാല പറഞ്ഞു.  ഓടുന്ന ട്രെയിനില്‍ കൊലവിളി നടത്തിയശേഷം മുസ്ലിം വിഭാഗക്കാരെ തിരഞ്ഞുപിടിച്ചാണ് ചേതൻ സിങ് വെടിവച്ചത്.കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതില്‍ നിരാശനാണെന്നും ഹുസൈൻ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും പിന്തുണയ്ക്കുന്നില്ല,ബിജെപി ഭരണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹുസൈൻ പറഞ്ഞു.

    Read More »
  • India

    ട്രെയിനിലെ ഭക്ഷണത്തിന് 66 ശതമാനം ജി.എസ്.ടി; പരാതിയുമായി യാത്രക്കാർ

    ന്യൂഡൽഹി:ട്രെയിനിലെ ഭക്ഷണത്തിന് 66 ശതമാനം ജി.എസ്.ടി ഈടാക്കിയതായി പരാതി. ട്വിറ്ററിലൂടെയാണ് ഒരു യാത്രക്കാരൻ പരാതി ഉന്നയിച്ചിരിക്കുന്നത്.ഭക്ഷണത്തിന് നല്‍കിയ ബില്ലില്‍ 660 രൂപയാണ് ജി.എസ്.ടി ഇനത്തില്‍ കണക്കാക്കിയിരിക്കുന്നത്. 1025 രൂപക്ക് ഒമ്ബത് വെജ് മീലും പനീറുമാണ് യാത്രക്കാരൻ വാങ്ങിയത്. ഇതിന് 330 രൂപ വീതി സി.ജി.എസ്.ടിയായും ഐ.ജി.എസ്.ടിയായും ഈടാക്കി. യാത്രയുടെ പി.എൻ.ആര്‍ വിവരങ്ങള്‍ ഉള്‍പ്പടെ ഉന്നയിച്ചാണ് യാത്രക്കാരന്റെ പരാതി. ഇന്ത്യൻ റെയില്‍വേ മന്ത്രാലയത്തേയും മന്ത്രി അശ്വിനി വൈഷ്ണവിനേയും ടാഗ് ചെയ്താണ് പോസ്റ്റ്. ട്വിറ്ററില്‍ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി റെയില്‍വേ രംഗത്തെത്തി. ദയവായി പേഴ്സണല്‍ മെസേജ് അയക്കുവെന്നാണ് റെയില്‍വേയുടെ പ്രതികരണം.

    Read More »
  • NEWS

    ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ: ഗോകുലം കേരള എഫ്‌.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍ 

    കൊൽക്കത്ത:ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ ഗോകുലം കേരള എഫ്‌.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍.ഒരേ സംസ്ഥാനക്കാരാണെങ്കിലും ദേശീയതല ടൂര്‍ണമെന്റില്‍ ഈ രണ്ടു ക്ലബുകളും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.  രണ്ടു തവണ ഐ ലീഗ് ചാമ്ബ്യന്മാരായി മികച്ച ട്രാക്ക് റെക്കോഡുള്ള ഗോകുലം കേരള എഫ്‌.സി 2019ലെ ഡ്യൂറൻഡ് കപ്പ് വിജയികള്‍ കൂടിയാണ്.ഇത്തവണ ഗ്രൂപ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എയര്‍ഫോഴ്‌സ് ടീമിനെ 2-0ത്തിന് അവർ തോൽപ്പിക്കുകയും ചെയ്തിരുന്നു.  മറുവശത്ത്, ഐ‌.എസ്‌.എല്ലില്‍ രണ്ടു തവണ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന് ഡ്യൂറൻഡ് കപ്പില്‍ ആദ്യ മത്സരമാണ്.ഞായറാഴ്ച ഉച്ചക്ക് 2.30ന് തുടക്കമാകുന്ന കളി സോണി ടെൻ 2ലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.

    Read More »
Back to top button
error: