KeralaNEWS

അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്ത്തിയത് വി ഡി സതീശൻ:കെ സുരേന്ദ്രൻ

കോട്ടയം:ഉമ്മൻചാണ്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി ഡി സതീശനാണ് അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്ത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.യുഡിഎഫ് നേതൃത്വവും വി ഡി സതീശനുമാണ് ഉമ്മൻചാണ്ടിയെ എന്നും വേട്ടയാടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങള്‍ ഹരിത എംഎല്‍എ ആണെന്നും സരിത എംഎല്‍എ അല്ലെന്നും പറഞ്ഞതും വിഡി സതീശനാണ്. അവസാനകാലത്ത് ഉമ്മൻചാണ്ടിയെ വേട്ടയാടിയതില്‍ പ്രധാനി വിഡി സതീശൻ ആയിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.അതേസമയം ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദത്തെക്കുറിച്ച്‌ തനിക്ക് അറിവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Back to top button
error: