IndiaNEWS

രാജസ്ഥാനിൽ മുൻ ജഡ്ജിയും പൊലീസ് മേധാവിയും അടക്കം 16 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ജയ്പൂർ:രാജസ്ഥാനിൽ മുൻ ജഡ്ജിയും പൊലീസ് മേധാവിയും അടക്കം 16 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.നാല് മുൻ കോൺഗ്രസ് എംഎൽഎമാരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

 വിരമിച്ച ജഡ്ജി കിഷൻ ലാല്‍ ഗുര്‍ജാര്‍, മധ്യപ്രദേശ് മുൻ ഡി.ജി.പി പവൻ കുമാര്‍ ജെയിൻ, കോണ്‍ഗ്രസ് നേതാവ് മൃദുരേഖ ചൗധരി,എം.എല്‍.എമാരായ മോത്തിലാല്‍ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുര്‍ജാർ എന്നിവരാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖര്‍.

Signature-ad

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാൻ കോണ്‍ഗ്രസ് സര്‍ക്കാറിനാവുന്നില്ലെന്നും കൂടുതല്‍ ആളുകള്‍ ബി.ജെ.പിയില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും ഇവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: