മുംബൈ:മഹാരാഷ്ട്രയിൽ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്മാര് കൂട്ടബലാത്സംഗം ചെയ്തു.ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രസവത്തിനായി സ്വന്തം വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.ഗഡ്ചിരോളിയിലെ കുര്‍ഖേദയിലുണ്ടായ സംഭവത്തില്‍ അതിജീവിതയുടെ രണ്ട് സഹോദരന്മാരെ പൊലീസ് പിടികൂടി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അതിജീവിത സ്വന്തം വീട്ടില്‍ പ്രസവത്തിനായി എത്തിയത്. ഓഗസ്റ്റ് 10ാം തിയതി യുവതിയുടെ മാതാപിതാക്കള്‍ കൃഷി ആവശ്യങ്ങള്‍ക്കായി പാടത്തുപോയ സമയത്താണ് സംഭവം. യുവതി വീട്ടില്‍ തനിച്ചായപ്പോള്‍ പ്രതികള്‍ അതിക്രമിച്ച് കയറുകയും സഹോദരിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
മാതാപിതാക്കളുടെ പരാതിയെ തുടര്ന്ന്സഹോദരങ്ങള്ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.