KeralaNEWS

തിരുവനന്തപുരത്തിന് പുറമെ മലബാറിൽ നിന്നും ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് തീർത്ഥയാത്ര

കോട്ടയം:തിരുവനന്തപുരത്തിന് പുറമെ മലബാറിൽ നിന്നും ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് തീർത്ഥയാത്ര ആരംഭിച്ച് പ്രമുഖ ടൂർ ഓപ്പറേറ്റർമാർ.മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിലവില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചിട്ടുണ്ട്.
 ഫ്രഷ് ആകാനുള്ള സൗകര്യത്തിനുള്ള അധിക ചാര്‍ജിന് പുറമേ 1200 മുതല്‍ 1800 വരെയാണ് ചാര്‍ജ്. മടക്കയാത്രയില്‍ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവുമുണ്ട്.പ്രത്യേക പരസ്യം  നല്‍കിയാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്.

ഇതിനകം മൂന്ന് ബസിലേക്കുള്ള ആള്‍ക്കാര്‍ ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് ഇരിട്ടി ഇമ്മാനുവല്‍ ടൂര്‍സ് ആൻഡ് ട്രാവല്‍സ് ഉടമ ബിജു കല്ലുവയല്‍ പറഞ്ഞു. ആഗസ്റ്റ് 18ന് വൈകുന്നേരം 7 മണിക്ക് പുറപ്പെട്ട് 20ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലും സെപ്തംബര്‍ ഒന്നിന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് മൂന്നാം തീയതി രാവിലെ തിരിച്ചെത്തുന്ന വിധത്തിലുമാണ് ഇമ്മാനുവല്‍ ട്രാവല്‍സിന്റെ തീര്‍ത്ഥാടക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

എ.സി.ബസുകളിലാണ് കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ട്രാവല്‍സ് ഏജൻസികള്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്.ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്ക് കണ്ടതോടെയാണ് ഇത്തരത്തിലുള്ള നീക്കവുമായി സംരംഭകര്‍ എത്തിയത്.

Signature-ad

പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ.നേരത്തെ തിരുവനന്തപുരം ആറ്റിങ്ങലിലുള്ള വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസ് ഇത്തരത്തിൽ തീർത്ഥയാത്ര സംഘടിപ്പിച്ചിരുന്നു.

Back to top button
error: