പത്തനംതിട്ട:കഥകളി വേദിയില്‍ ഉത്തര പത്നിയായി കളക്ടര്‍ നിറഞ്ഞാടിയത് കാണികള്‍ക്കും കൗതുകമായി. ജില്ലാ കഥകളി ക്ലബ്ലിൻ്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്ക്കുളുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച സ്റ്റുഡൻസ് കഥകളി ക്ലബ്ലുകളുടെ ഉത്ഘാടനത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ കഥാപാത്രമായെത്തിയ കഥകളിപ്പദം അരങ്ങേറിയത്.
ഇരയിമ്മൻ തമ്ബിയുടെ ഉത്തരാ സ്വയംവരത്തില്‍ നിന്നുള്ള വീര വിരാട കുമാര വിഭോ .. എന്ന് തുടങ്ങുന്ന പ്രശസ്തമായ ശൃംഗാര പദമാണ്, പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കൻ്ററീ സ്ക്കൂളിലെ വേദിയില്‍ അവതരിപ്പിച്ചത്. വിരാട രാജകുമാരനായ ഉത്തരൻറെ രണ്ട് പത്നിമാരില്‍ ഒരാളായാണ് കളക്ടര്‍ വേഷമിട്ടത്. അഞ്ച് ദിവസത്തെ പരിശീലനം കൊണ്ടായിരുന്നു അരങ്ങേറ്റം.
കലാമണ്ഡലം വിശാഖ് ഉത്തരനായും
കലാമണ്ഡലം വിഷ്ണു മോൻ ഉത്തര പത്നിയായും വേദിയിലെത്തി. ഉത്തരൻ ഒരു പത്നിക്കരികിലെത്തുമ്ബോള്‍ ഇതര പത്നിയുടെ പരിഭവവും, ഇരു പത്നിമാരുമായുള്ള ശൃഗാരവുമെല്ലാം, വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളുമടങ്ങുന്ന സദസിന് ഏറെ ആസ്വാദ്യമാവുകയും ചെയ്തു.ആദ്യ ഘട്ടം എന്ന നിലയില്‍ 10 സ്ക്കുളുകളിലാണ് സ്റ്റുഡൻസ് കഥകളി ക്ലബ് ആരംഭിച്ചത്