Month: August 2023
-
India
ഓണത്തിന് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍നിന്നും പ്രത്യേക ട്രെയിൻ സര്‍വീസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം. നിലവിൽ മുംബൈയിലെ പൻവേലിൽ നിന്നും നാഗർകോവിലിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്.പന്‍വേല്‍-നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 22ന് നാഗര്‍കോവിലില്‍ നിന്ന് പന്‍വേലിലേക്കും 24 ന് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും സര്‍വീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സര്‍വീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സര്‍വീസ് ഉണ്ടാകും.
Read More » -
Kerala
17.5 ലക്ഷം കടന്ന് ഓണം ബംബർ ലോട്ടറി വില്‍പ്പന
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ ലോട്ടറി വിൽപ്പന പൊടിപൊടിക്കുന്നു.ഇന്നലെ വരെ 17.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.പാലക്കാടും തിരുവനന്തപുരത്തുമാണ് കൂടുതൽ വിൽപ്പന.രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ നേട്ടം. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്‌തമായി സമ്മാന ഘടനയില്‍ വൻ പൊളിച്ചെഴുത്തുമായാണ് തിരുവോണം ബംപര്‍ ഇത്തവണ വിപണിയിലെത്തിയത്. 125.54 കോടി രൂപയാണ് ആകെ സമ്മാന തുക. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു ടിക്കറ്റിന് 500 രൂപയാണ് വില. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകളെങ്കിലും വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്.അതേ സമയം കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായാണ് കണക്കുകള്‍.
Read More » -
Crime
വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; കന്നഡ നടന്‍ അറസ്റ്റില്‍
ബംഗളൂരു: പീഡനക്കേസില്‍ കന്നഡ നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റിലായി. 2 വര്‍ഷം മുന്‍പ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചതായി 36 വയസ്സുകാരിയാണ് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും കഴിഞ്ഞ ദിവസം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. 2011ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമ ‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വിരേന്ദ്രബാബു.
Read More » -
NEWS
അറബിയെ പറ്റിച്ച് 63 ലക്ഷം തട്ടിയെടുത്തു; കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെ കേസ്
കൊല്ലം: അറബി സ്വദേശിയെ പറ്റിച്ച് 63 ലക്ഷം തട്ടിയ കേസില്‍ മലയാളിക്കെതിരെ കേസെടുത്ത് സിബിഐ. കൊല്ലം സ്വദേശി മേതി എല്‍സ ജോസഫിനെതിരെയാണ് കേസ്. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നിലവില്‍ സിബിഐ കേസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം.യുഎഇ സ്വദേശിയില്‍ നിന്ന് 279500 ദിര്‍ഹം( 63 ലക്ഷം രൂപ) തട്ടിയെടുത്തു എന്നാണ് കേസ്. ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തട്ടിയെടുത്ത പണം കൊല്ലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് കേസ്. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.
Read More » -
Kerala
എന്‍.എസ്.എസ്. നിലപാടിനെ പുകഴ്ത്തി ജെയ്ക്; പുതുപ്പള്ളിയിലും സമദൂരമെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: എന്‍.എസ്.എസിനേയും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരേയും പുകഴത്തി പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസ്. എന്‍.എസ്.എസിന്റേത് മതനിരപേക്ഷത ഉയര്‍ത്തുന്ന നിലപാടാണെന്നും വിശ്വാസത്തെ വര്‍ഗീയരാഷ്ട്രീയമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചയാളാണ് അദ്ദേഹമെന്നും ജെയ്ക്ക് പറഞ്ഞു. എന്‍.എസ്.എസ് ആസ്ഥാനത്ത് വര്‍ഗീയ അജണ്ടയുമായെത്തിയ ഒരു നേതാവിനെ സുകുമാരന്‍ നായര്‍ പുറത്താക്കിയെന്നും ജെയ്ക്ക് പറഞ്ഞു. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയായിരുന്നു ജെയ്ക്കിന്റെ പരാമര്‍ശം. തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു കയറാനാഗ്രഹിക്കുന്ന കേരളത്തിലെ ബി.ജെ.പിയുടെ പ്രമുഖനായ ഒരു വ്യക്തി തന്റെ വര്‍ഗീയ രാഷ്ട്രീയ അജണ്ടയുമായി എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ അവിടെനിന്ന് പുറത്താക്കിക്കൊണ്ട് നടത്തിയ പ്രസ്താവന രണ്ടാമതൊരു കാവിയുമായി എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് ആരും വരണ്ടേതില്ല എന്നായിരുന്നു. അതായത് വര്‍ഗീയ രാഷ്ട്രീയവുമായി വിശ്വാസത്തെ വിലയ്ക്കെടുക്കാന്‍ ഒരു വര്‍ഗീയവാദിയും എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് വരേണ്ടതില്ല എന്ന് തീര്‍ത്തു പറഞ്ഞ് മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറുപ്രകടിപ്പിച്ച അനുഭവമുണ്ട് എന്‍.എസ്.എസിന്. അങ്ങനെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, വിശ്വാസത്തെ വര്‍ഗീയതയിലേക്ക് കൊണ്ടു പോകാന്‍…
Read More » -
Kerala
കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹം
കോഴിക്കോട്: കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം ഹെല്‍മറ്റും ബൈക്കും കണ്ടെത്തിയിരുന്നു. കുരുവട്ടൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ബൈക്ക് അപകടമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓടയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതു കൂടി കണ്ടാണ് ഈ നിഗമനം. യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
Crime
കാമുകനെ വിട്ടയക്കണമെന്നാവശ്യം; പോലീസിനുനേരെ പെണ്‍കുട്ടിയുടെ അതിക്രമം
കോട്ടയം: കാമുകനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. ഗോശാലപ്പറമ്പില്‍ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. ബാറില്‍ അക്രമം നടത്തിയതുള്‍പ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരംകിട്ടി. തൃക്കൊടിത്താനം എസ്.എച്ച്.ഒ. അനൂപ് ഡ്രൈവര്‍ക്കൊപ്പം സ്ഥലത്തെത്തി. പോലീസ് ചോദ്യംചെയ്യുകയും വിഷ്ണുവിനെ അറസ്റ്റുചെയ്ത് ജീപ്പില്‍ കയറ്റുകയും ചെയ്തു. ഈസമയം വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയുംചെയ്തു. വിഷ്ണുവിനെ ജീപ്പില്‍നിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്.ഒ. പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. സ്റ്റേഷനില്‍നിന്നുമെത്തിയ ശെല്‍വരാജ് ജീപ്പിന്റെ സൈഡില്‍നില്‍ക്കുമ്പോള്‍ പെണ്‍കുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയില്‍പ്പെട്ട് ശെല്‍വരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെല്‍വരാജിനെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി.
Read More » -
Kerala
ഉമ്മൻചാണ്ടിയുടേത് എന്ന രീതിയിൽ പ്രചരിക്കുന്ന പാലം മന്ത്രി വാസവന്റെ മണ്ഡലത്തിലേത്
കോട്ടയം: പുതുപ്പള്ളിയിലെ വികസന മുരടിപ്പ് എന്ന നിലയിൽ ഉമ്മൻചാണ്ടി ഒറ്റത്തടി പാലത്തിൽ കൂടി മറുകര കടക്കുന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ മന്ത്രി വാസവന്റെ മണ്ഡലത്തിലേത്.മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനുര്‍ നിയോജക മണ്ഡലത്തിലെ തിരുവാര്‍പ്പില്‍ നിന്നുള്ളതാണ് ഫോട്ടോ. അമളി പറ്റിയെന്ന് മനസിലായതോടെ ഇടത് സൈബര്‍ ഹാൻഡിലുകള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കി. വി.എന്‍ വാസവന്‍ പ്രവര്‍ത്തിക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ നിന്ന് ഇറമ്ബത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലമുള്ളത്. പ്രചരിക്കുന്ന ചിത്രം എടുത്ത കുഞ്ഞു ഇല്ലംപള്ളി എന്ന വ്യക്തി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന് പിന്നിലെ യഥാര്‍ഥ്യം പങ്കുവച്ചിരിക്കുന്നത്.’ഉമ്മന്‍ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബര്‍ 27 ന് എന്റെ മോബലില്‍ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ എം.ഐ .വേലുവിന്റെ മകളുടെ വിവാഹത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകള്‍ അറിയിയ്ക്കാനാണ് അദ്ദേഹം എത്തിയത്.തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍ നിന്ന് ഇറമ്ബത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം’ എന്നാണ് കുഞ്ഞ് ഇല്ലംപള്ളി ഫേസ് ബുക്കില്‍ കുറിച്ചത്.…
Read More » -
India
പരീക്ഷയിലെ തോല്‍വിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി
ചെന്നൈ:നീറ്റ് പരീക്ഷയിലെ തോല്‍വിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ജഗദീശ്വരൻ എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്.പിന്നാലെ അച്ഛൻ സെല്‍വ ശേഖറും ജീവനൊടുക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നീറ്റിനെ ചൊല്ലി രാഷ്ട്രീയപ്പോര് കനക്കുന്നതിനിടെ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിൻ രംഗത്തെത്തി.നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.എന്നാൽ നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Read More » -
Kerala
യുവതി ഉള്‍പ്പെടെ ആറു പേര്‍ മയക്കുമരുന്നുമായി പൊലിസ് പിടിയിൽ; പിടിയിലായത് പിഎച്ച്ഡി വിദ്യാർത്ഥിനി
തലശ്ശേരി: യുവതി ഉൾപ്പെടെ ആറു പേര്‍ മയക്കുമരുന്നുമായി പൊലിസ് പിടിയില്‍.തലശേരി റെയില്‍വേ സ്റ്റേഷന് സമീപമുള്ള റസിഡൻസില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഡല്‍ഹിയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയും കോട്ടയം സ്വദേശിനിയുമായ അഖില (24), കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു (25), തലശേരി ചിറക്കര സ്വദേശി സഫ്വാൻ (25), ചൊക്ലി സ്വദേശി മുഹമ്മദ് സനുല്‍ (27), തലശേരി ചിറക്കരയിലെ സിനാൻ (23), കൊല്ലം സ്വദേശി അനന്ദു (26) എന്നിവരെയാണ് തലശേരി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടര്‍ അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് 2.77 ഗ്രാം എംഡി എം എ യും3.77 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടത്തിയ പോലീസ് റെയ്ഡിലാണ് സംഘം പിടിയലായത്.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ ട്രെയിൻമാര്‍ഗമാണ് തലശേരിയിലെത്തിയത്
Read More »