Month: August 2023
-
NEWS
മഴയെ തുടര്‍ന്ന് ഒമാനിൽ വാഹനം ഒലിച്ചുപോയി;3 മരണം
മസ്കറ്റ്: കനത്തമഴയെ തുടർന്ന് ഒമാനിൽ വാഹനം ഒലിച്ചുപോയി 3 മരണം.വാഹനത്തില്‍ നിന്നും നാല് പേരെ നാട്ടുകാരുടെ കൂടി സഹായത്തോടെ രക്ഷപെടുത്തി.മൊത്തം ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒമാനിലെ ബുറൈമിയിലായിരുന്നു സംഭവം.വാഹനവുമായി വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് അപകടം ഉണ്ടായത്. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴ തുടരുകയാണ്. മഴ സമയങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകുമ്ബോഴും വാദി മുറിച്ചുകടക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. അധികൃതരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും സിവില്‍ ഡിഫൻസ് ആന്റ് ആംബുലൻസ് ആവശ്യപ്പെട്ടു.
Read More » -
India
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരൻ കൊച്ചിയില്‍ കസ്റ്റഡിയില്‍
കൊച്ചി:ഇഡി കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരൻ കൊച്ചിയില്‍ കസ്റ്റഡിയില്‍.സെന്തിലിന്റെ സഹോദരൻ അശോക് കുമാറിനെ ഇന്നലെയാണ് കൊച്ചിയില്‍ നിന്നും ഇഡി കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും. സാമ്ബത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കേരളത്തില്‍ നിന്നും അശോകിനെ കസ്റ്റഡിയിലെടുത്തത്. നാല് തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ വിസമ്മതിച്ച അശോക് കുമാര്‍, ഇ.ഡി നിരീക്ഷണത്തിലായിരുന്നു. കൊച്ചിയില്‍ നിന്ന് അശോക്കിനെ കസ്റ്റഡിയില്‍ എടുത്തതായി രാവിലെ മുതല്‍ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷമാണ് ഇ. ഡി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. അശോക് കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നോ എന്നതിലും വ്യക്തമല്ല. ഇന്നലത്തെ കൊച്ചി-ചെന്നൈ വിമാനങ്ങളില്‍ അശോക് കുമാര്‍ എന്ന പേരില്‍ ആരും ടിക്കറ്റ് എടുക്കാതിരുന്നതും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.ഇന്ന് ചെന്നൈ പ്രിൻസിപ്പല്‍…
Read More » -
Food
ഓണത്തിനൊരുക്കാം സ്പെഷൽ ബീറ്റ്‌റൂട്ട് പച്ചടി
പരിപ്പ്, പപ്പടം,പച്ചടി, കിച്ചടി, അവിയൽ സാമ്പാര്‍….എന്നിങ്ങനെ പോകുന്നു ഓണവിഭവങ്ങള്‍.ഇത്തവണത്തെ ഓണത്തിന് ഒരു സ്പെഷൽ ബീറ്റ്‌റൂട്ട് പച്ചടി ആയിക്കോട്ടെ.നോക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്… ബീറ്റ്‌റൂട്ട്-1 മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ തൈര്-അരക്കപ്പ് തേങ്ങ ചിരകിയത്-4 ടേബിള്‍സ്പൂണ്‍ കടുക്-1 ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ പച്ചമുളക്-2 ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില ഉണക്കമുളക് ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക. തേങ്ങ, ജീരകം, അര സ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ബീറ്റ്‌റൂട്ട് ഇതിലിട്ടു വഴറ്റുക. ഉപ്പു ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേര്‍ത്തിളക്കണം. ഇത് വാങ്ങിവച്ച് ഇതില്‍ തൈരു ചേര്‍ത്തിളക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് കടുക്, മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിച്ച് ബീറ്റ്‌റൂട്ടിലേക്കു ചേര്‍ക്കുക. ബീറ്റ്‌റൂട്ട് പച്ചടി തയ്യാര്‍.
Read More » -
Kerala
ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം
തിരുവനന്തപുരം:ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ പ്രധാന ഓഫീസിന് നേരെ ആക്രമണം.ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ സൂരജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.രാജാജി നഗറിലെ താമസക്കാരനാണ് ഇയാൾ. കോര്‍പ്പറേറ്റ് ഓഫീസിന്റെ മുന്നിലെ സെക്യൂരിറ്റി ക്യാബിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയും ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീവനക്കാരന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.സൂരജിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ നേരത്തേയും ആക്രമണമുണ്ടായിരുന്നു.
Read More » -
Kerala
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം:പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.അമ്ബൂരി ചന്തയ്ക്കു സമീപം മീതിയാങ്കല്‍ ഹൗസില്‍ റെനുവിന്റെ ഭാര്യ ജയയാണ്(38) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.15-ഓടെ അമ്ബൂരി കവലയിലെ കുരിശ്ശടിക്കു സമീപത്ത് റോഡരികിലാണ് സംഭവം. റോഡിനരികില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവുമായി സാമ്ബത്തിക കാര്യങ്ങളെ ചൊല്ലി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചു. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. ഭര്‍ത്താവിന്റെ കച്ചവടത്തിനായി കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിലെ വഴക്കിനെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: ജെറിൻ മാത്യു, നിഖില്‍ മാത്യു.
Read More » -
India
ട്രെയിനിനിടയില്‍ പെട്ട് ആര്‍.പി.എഫ് ജവാന് ദാരുണാന്ത്യം
മുംബൈ:മഹാരാഷ്ട്രയിലെ കസറ റെയില്‍വേ സ്‌റ്റേഷനിൽ ട്രെയിനിനിടയില്‍ പെട്ട് ആര്‍.പി.എഫ് ജവാന് ദാരുണാന്ത്യം.ഹെഡ് കോണ്‍സ്റ്റബിളായ ദിലീപ് സോന്‍വാനെയാണ് മരിച്ചത്. ഞായറാഴ്ച 6.49ന് എത്തിയ എല്‍.ടി.ടി-കാന്‍പൂര്‍ എക്‌സ്പ്രസിലെ യാത്രക്കാരെ സഹായിക്കുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കാരനെ ട്രെയിനില്‍ കയറാന്‍ സഹായിച്ച് പുറത്തിറങ്ങുന്നതിന് മുമ്ബേ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെടുകയായിരുന്നു.
Read More » -
NEWS
യു.എസിലെ ഏറ്റവും സമ്ബന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യക്കാരിയും; ആസ്തി 19,752 കോടി രൂപ
2023-ലെ ഫോര്‍ബ്സ് റിപ്പോര്‍ട്ട് അനുസരിച്ച് യു.എസിലെ ഏറ്റവും സമ്ബന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ നാല് സ്ത്രീകളില്‍ ഒരാളാണ് ഇന്ത്യൻ വംശജയായ ജയശ്രീ വി ഉല്ലാല്‍. അന്താരാഷ്ട്ര ക്ലൗഡ് നെറ്റ്‌വര്‍ക്കിങ് കമ്ബനിയായ അരിസ്റ്റ നെറ്റ്‌വര്‍ക്കിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് ഡല്‍ഹിയില്‍ വളര്‍ന്ന ജയശ്രീ. റിപ്പേര്‍ട്ട് അനുസരിച്ച് ജയശ്രീയുടെ ആസ്തി 19,752 കോടി രൂപയാണ്. അതേസമയം, ഗൂഗിളിലെ തോമസ് കുര്യന്റെ ആസ്തി 12,100 കോടി രൂപയും സത്യ നാദെല്ലയുടെ ആസ്തി 6,000 കോടി രൂപയും സുന്ദര്‍ പിച്ചൈയുടെ ആസ്തി 10,000 കോടി രൂപയുമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. 2008 മുതല്‍ അരിസ്റ്റ സി.ഇ.ഒ ആണ് ജയശ്രീ. അരിസ്റ്റയിലെത്തുന്നതിനു മുൻപ് എ.എം.ഡിയില്‍ എൻജിനീയറിങ് വിഭാഗത്തിലടക്കം അവര്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ പട്ടികയില്‍ ഉല്ലാലിന്റെ പേര് ഉണ്ടായിരുന്നു.1.9 ബില്യണ്‍ ഡോളറായിരുന്നു അന്നത്തെ ആസ്തി. കമ്ബനിയുടെ മൂല്യനിര്‍ണ്ണയത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഈ ആസ്തി. ജനിച്ചത് ലണ്ടനിലാണെങ്കിലും ഉല്ലാല്‍ ന്യൂഡല്‍ഹിയിലെ ജീസസ് ആൻഡ് മേരി കോണ്‍വെന്റില്‍ നിന്നാണ്…
Read More » -
Food
ചോറാണോ ചപ്പാത്തിയാണോ അത്താഴത്തിന് നല്ലത് ?
രാത്രി ആഹാരത്തിൽ നിന്ന് ചോറ് മെല്ലെ പിൻവാങ്ങുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഉച്ചയ്ക്കും രാത്രിയിലുമൊക്കെ ചോറു തന്നെ കഴിച്ചിരുന്ന പലരും ചപ്പാത്തിയും കറിയും ചേർത്ത് അത്താഴമൊരുക്കുന്നു. കാരണം ചപ്പാത്തിയുടെ ഗുണങ്ങൾ തന്നെ. അരി അഥവാ ചോറും ചപ്പാത്തിയും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. പ്രധാന വ്യത്യാസം സോഡിയത്തിന്റെ അളവിലാണ്. ചോറിൽ വളരെ കുറഞ്ഞ അളവിലേ സോഡിയമുള്ളൂ. എന്നാൽ 120 ഗ്രാം ഗോതമ്പിൽ 190 മി.ഗ്രാം സോഡിയം അഥവാ ഉപ്പുണ്ട്. ചപ്പാത്തിയുമായി താരതമ്യം ചെയ്യുമ്പോൾ ചോറിൽ കുറഞ്ഞ അളവിലേ നാരുകളും പ്രോട്ടീനും കൊഴുപ്പുമുള്ളൂ. ഇതിന് ഉയർന്ന കാലറിയുമുണ്ട്. രണ്ടു ചപ്പാത്തി കൊണ്ട് വിശപ്പടങ്ങുന്നതു പോലെ അൽപ്പം ചോറു കഴിച്ചാൽ വിശപ്പു മാറി എന്ന തോന്നലുണ്ടാകില്ല. ചപ്പാത്തി നാരുകളാൽ സമ്പന്നമാണ്. ഉയർന്ന അളവിൽ പ്രോ ട്ടീനും ആരോഗ്യകരമായ കോംപ്ലക്സ് കൊഴുപ്പുകളും അടങ്ങിയിട്ടുമുണ്ട്. ചപ്പാത്തിയുടെ പ്രധാന മേൻമ ഇതൊന്നുമല്ല, ചപ്പാത്തി കഴിച്ചാൽ ഏറെ നേരം വിശക്കാതിരിക്കും എന്നതാണ്. ഉയർന്ന അളവിൽ കാൽസ്യവും മഗ്നീഷ്യവും ഫോസ്ഫറസും സോഡിയവും എല്ലാം ഇതിലുണ്ട്.…
Read More » -
Kerala
മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് സുന്ദരൻ മേസ്ത്രി ഒരുക്കുന്നത് അഞ്ച് നിർധന കുടുംബങ്ങൾക്കുള്ള വീടുകൾ
പത്തു വർഷം മുമ്പ് പ്ലാസ്റ്റിക് കൂരയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പായം വട്ട്യറയിലെ മറിയാമ്മയ്ക്ക് സുന്ദരൻ മേസ്ത്രി കോൺക്രീറ്റ് വീടൊന്നു നിർമിച്ചു നൽകി.അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്ത്രിയും മക്കളും കഴിഞ്ഞിരുന്നത്.കഠിനാദ്ധ്വാനി ആയിരുന്നു മേസ്ത്രി.പൊരിവെയിലത്ത് പണിയെടുത്തു കിട്ടിയ തുട്ടുകളൊന്നും വഴിപിഴച്ചു നശിപ്പിച്ചില്ല.മേസ്ത്രിയും നല്ലൊരു വീടുവച്ചു.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു. ബംഗളൂരുവിൽനിന്ന് ഉന്നതപഠനം കഴിഞ്ഞെത്തിയ മകൾ രണ്ടുവർഷം ജോലി ചെയ്തശേഷം മതി കല്യാണമെന്ന് തീരുമാനമെടുത്തതോടെ അച്ഛനും സമ്മതിച്ചു.ഒപ്പം ആ അച്ഛൻ മറ്റൊരു കാര്യം കൂടി ചെയ്തു.മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് അഞ്ച് വീടുകൾ പണിയുക.റിയൽ എസ്റ്റേറ്റ് ബിസിനസിന് വേണ്ടിയായിരുന്നില്ല അത് – പാവങ്ങൾക്ക് വേണ്ടിയായിരുന്നു.ഈ തിരുവോണത്തിന് മേസ്ത്രിയും കുടുംബവും അഞ്ച് നിർധനരായ കുടുംബങ്ങൾക്ക് ഈ വീടുകൾ കൈമാറും. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട അഞ്ചുകുടുംബങ്ങളാണ് ഈ പുണ്യത്തിന്റെ തണലറിയുന്നത്. 750 ചതുരശ്ര അടിയിൽ ഒരേ ഘടനയിൽ പണിത അഞ്ച് കോൺക്രീറ്റ് വീടുകളാണ് അഞ്ച് കുടുംബങ്ങൾക്ക് ലഭിക്കുന്നത്.രണ്ട് കിടപ്പുമുറികൾ, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ മുറ്റം,…
Read More » -
India
ചൈനയുടെ ആക്രമണത്തിൽ 20 ജവാൻമാർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിക്ക് ഇന്ത്യ തയാറെടുത്തിരുന്നു
ഗാൽവൻ താഴ്വരയിൽ 2020 ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇന്ത്യ തിരിച്ചടിക്ക് തയാറെടുത്തിരുന്നതായി റിപ്പോർട്ട്.68,000 സൈനികരെ നിയന്ത്രണരേഖയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായാണ് വെളിപ്പെടുത്തല്‍. കിഴക്കൻ ലഡാക്കിലെ ഗാല്‍വൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 68000-ത്തോളം സൈനികരെയും മറ്റ് ആയുധ സാമഗ്രികളും വ്യോമസേനയുടെ സഹായത്തോടെ കിഴക്കൻ ലഡാക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതിരുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 68,000 സൈനികര്‍, 90-ലധികം ടാങ്കുകള്‍, ഏകദേശം 330 ബിഎംപി ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, പീരങ്കികള്‍ എന്നിവയടങ്ങിയ കരസേനയുടെ ഒന്നിലധികം ഡിവിഷനുകളെ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തതായാണ് വെളിപ്പെടുത്തല്‍. നിയന്ത്രണ രേഖയിലെ ജനവാസയോഗ്യമല്ലാത്ത വിവിധ പ്രദേശങ്ങളില്‍ വേഗത്തില്‍ സേനയെ വിന്യസിക്കുന്നതിനായി വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എയര്‍ലിഫ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു പ്രത്യേക ഓപ്പറേഷന് വേണ്ടിയായിരുന്നു എയര്‍ലിഫ്റ്റ് എന്നാണ് സൂചനകള്‍. ചൈനയില്‍ നിന്നുമുണ്ടായേക്കാവുന്ന നീക്കങ്ങള്‍ കണക്കിലെടുത്ത് നിരവധി യുദ്ധവിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു. പട്രോളിങ്ങിനായി…
Read More »