അമളി പറ്റിയെന്ന് മനസിലായതോടെ ഇടത് സൈബര്‍ ഹാൻഡിലുകള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കി. വി.എന്‍ വാസവന് പ്രവര്‍ത്തിക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ നിന്ന് ഇറമ്ബത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലമുള്ളത്.
പ്രചരിക്കുന്ന ചിത്രം എടുത്ത കുഞ്ഞു ഇല്ലംപള്ളി എന്ന വ്യക്തി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന് പിന്നിലെ യഥാര്‍ഥ്യം പങ്കുവച്ചിരിക്കുന്നത്.’ഉമ്മന്‍ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബര്‍ 27 ന് എന്റെ മോബലില്‍ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവര്ത്തകന് എം.ഐ .വേലുവിന്റെ മകളുടെ വിവാഹത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകള്‍ അറിയിയ്ക്കാനാണ് അദ്ദേഹം എത്തിയത്.തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍ നിന്ന് ഇറമ്ബത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം’ എന്നാണ് കുഞ്ഞ് ഇല്ലംപള്ളി ഫേസ് ബുക്കില്‍ കുറിച്ചത്.
ഈ പാലം നില്ക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ ജനപ്രതിനിധി ആദ്യം സുരേഷ് കുറുപ്പും ഇപ്പോള്‍ മന്ത്രി വാസവനും ആണെന്നാണ് കുഞ്ഞ് ഇല്ലം പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.