തിരുവനന്തപുരം: ഓണത്തിന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു.
ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍നിന്നും പ്രത്യേക ട്രെയിൻ സര്‍വീസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം.
നിലവിൽ മുംബൈയിലെ പൻവേലിൽ നിന്നും നാഗർകോവിലിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്.പന്‍വേല്‍-
സെപ്തംബർ 7 വരെ ആകെ മൂന്ന് സര്‍വീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സര്‍വീസ് ഉണ്ടാകും.