Month: August 2023

  • Kerala

    കേരളത്തെ കടുത്ത സാമ്പത്തിക ഉപരോധത്തിലേക്ക് നയിച്ചത് കേന്ദ്രം:എം വി ഗോവിന്ദൻ

    കണ്ണൂർ:കേന്ദ്രം കേരളത്തെ സാമ്ബത്തിക ഉപരോധത്തിലേക്ക് നയിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. കേന്ദ്രത്തിൻ്റെ സാമ്ബത്തിക ഉപരോധത്തെ ജനകീയ ഉപരോധത്തിലൂടെ നേരിടുമെന്നും, സെപ്റ്റംബര്‍ 11 മുതല്‍ ഒരാഴ്ചക്കാലം പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.  ‘കേരളത്തിന് അര്‍ഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നല്‍കുന്നില്ല. സംസ്ഥാനത്തിന് ഇതുവരേക്കും 18000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്ബത്തിക ഉപരോധത്തിലേക്ക് നയിക്കുകയാണ്. അര്‍ഹതപ്പെട്ട ആളോഹരി വരുമാനം പോലും നല്‍കുന്നില്ല. ജി എസ് ടി നഷ്ടപരിഹാരമായി കിട്ടിയിരുന്ന 12000 കോടി നല്‍കുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു’, ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

    Read More »
  • Kerala

    ബോക്‌സിംഗ് പരിശീലകന്‍ ഓടയില്‍ മരിച്ച നിലയില്‍; തൊട്ടടുത്ത് ഹെല്‍മെറ്റും ബൈക്കും

    കോഴിക്കോട്: കണ്ണാടിക്കല്‍ ഓടയില്‍ കണ്ടെത്തിയ മൃതദേഹം ബോക്‌സിംഗ് പരിശീലകന്‍േ്‌റത്. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയില്‍ ഇയാളുടെ ബൈക്കും കണ്ടെത്തി. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ ഹെല്‍മെറ്റും കിടപ്പുണ്ട്. പൊലീസ് പറയുന്നത് അപകട സാധ്യതയുള്ള മേഖലയാണിത് എന്നാണ്. ഒരുപക്ഷേ വേഗത്തില്‍ വന്ന് തെന്നിപ്പോകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വിഷ്ണു ഇവിടേക്ക് തെറിച്ച് വീഴാന്‍ സാധ്യതയുണ്ട്. ബൈക്ക് തെറിച്ച് പോയി വീണതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ഓടയില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. അതിന് പിന്നാലെയാണ് പൊലീസില്‍ വിവരമറിയിച്ചത്. ബോക്‌സിംഗ് പരിശീലകനായിരുന്നു മരിച്ച വിഷ്ണു. രാവിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയതാകാമെന്നാണ് നാട്ടുകാരിലൊരാളുടെ വെളിപ്പെടുത്തല്‍. അതേസമയം അപകടത്തിന്റെ കാരണം കൃത്യമായി പുറത്തുവന്നിട്ടില്ല.  

    Read More »
  • Kerala

    പൊലീസുകാരെ ക്ലബ്ബിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

    കണ്ണൂരില്‍ പൊലീസുകാരെ ക്ലബ്ബിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റിൽ.മൊത്തം എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്.ഇവർക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കണ്ണൂര്‍  അത്താഴക്കുന്നിലായിരുന്നു സംഭവം.കണ്ണൂര്‍ ടൗണ്‍ പൊലീസിനാണ്  മര്‍ദ്ദനമേറ്റത്.ഞായറാഴ്ച രാത്രിയിലെ പതിവ് പെട്രോളിങ്ങിനിടെയാണ് സംഭവമുണ്ടായത്. ക്ലബ്ബില്‍ ഇരുന്ന് യുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. എട്ടോളം പേരാണ് മദ്യപ സംഘത്തിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയായിരുന്നു.തുടർന്ന് പോലീസുകാരെ മുറിക്കുള്ളിൽ പൂട്ടിയിട്ട് സംഘം മർദ്ദിക്കുകയുമായിരുന്നു.  കുഞ്ഞപ്പള്ളി സ്വദേശികളായ അഭയ്, അന്‍വര്‍, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവരെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

    Read More »
  • Kerala

    കൂറ്റനാട് സ്വദേശി മൈസൂരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരിച്ചു

    പാലക്കാട്: കൂറ്റനാട് നായാട്ടില്‍ പുഞ്ചയില്‍ രുക്മിണി അമ്മയുടെ മകന്‍ രാധാകൃഷ്ണന്‍ (58) മൈസൂരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പില്‍. പിതാവ്: പാലയ്ക്കല്‍ ഗംഗാധരന്‍ നമ്ബ്യാര്‍. ഭാര്യ: ഗീത, മക്കള്‍: രാഗി, ശ്രീലക്ഷ്മി. മരുമകന്‍: ഗിരീഷ്.

    Read More »
  • India

    തിരുപ്പതിയില്‍ ആറു വയസുകാരിയെ പിടിച്ച പുലി കെണിയിലായി: തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

    അമരാവതി: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലി കടിച്ചുകൊന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ആക്രമണം നടത്തിയത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. കൂട്ടില്‍ പുലി കുടുങ്ങിയതോടെ കുട്ടിയെ ആക്രമിച്ചത് പുലിയാണ് എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ലക്ഷിതയുടെ മരണത്തിനു പിന്നാലെ തിരുപ്പതിയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 15 വയസിനു താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന തീര്‍ത്ഥാടകരെ പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. വൈകിട്ട് ആറ് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ ടൂവിലര്‍കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി.…

    Read More »
  • LIFE

    യാക്കോബായ സഭയിൽനിന്ന് ഓർത്തഡോക്സ് വിഭാ​ഗം പിടിച്ചെടുത്ത തിരുവാർപ്പ് മർത്തശ്മുനി പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവ കുർബാനയർപ്പിച്ചു

    കോട്ടയം: യാക്കോബായ സുറിയാനി സഭയിൽനിന്ന് കോടതി വിധിയിലൂടെ ഓർത്തഡോക്സ് വിഭാ​ഗം പിടിച്ചെടുത്ത തിരുവാർപ്പ് മർത്തശമൂനി പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്നലെ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ആദ്യമായാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ പള്ളിയിലെത്തി കുർബാന അർപ്പിക്കുന്നത്. യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരുന്ന പള്ളി രണ്ട് വർഷം മുമ്പാണ് ഓർത്തഡോക്സ് പക്ഷത്തിന് ലഭിച്ചത്. കാതോലിക്കാ ബാവ കുർബാനയർപ്പിക്കാൻ എത്തുന്നതിൻ്റെ ഭാഗമായി പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വികാരി ഫാ. എ.വി. വർഗീസ് സഹവികാരി ഫാ.ജോൺ പി. കുര്യൻ പ്ലാപ്പറമ്പിൽ ട്രസ്റ്റി മാത്യു കുര്യൻ നേര്യന്തറ, സെക്രട്ടറി പി.പി കുര്യൻ മണത്തറ എന്നിവർ നേത്യത്വം നൽകി

    Read More »
  • Crime

    ചായക്കച്ചവടക്കാരന് കസിനോയില്‍നിന്ന് 25 ലക്ഷം കിട്ടിയതിനു പിന്നാലെ തട്ടിക്കൊണ്ടുപോയി; 15 ലക്ഷം മോചനദ്രവ്യമായി പോയി

    ബംഗളുരു: 32 വയസുകാരനായ ചായ കച്ചവടക്കാരന് ഗോവയിലെ കസിനോയില്‍നിന്ന് 25 ലക്ഷം രൂപ ലഭിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടുപോയി. ഒടുവില്‍ 15 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കിയതോടെയാണ് തട്ടിക്കൊണ്ടുപോയവര്‍ ചായക്കച്ചവടക്കാരനായ തിലക് മണികണ്ഠയെ വിട്ടയച്ചത്. ഭാഗ്യം പരീക്ഷിക്കുന്നതിനായി ഒരിക്കലെങ്കിലും ഒരു കസിനോ സന്ദര്‍ശിക്കണമെന്നത് ഇയാളുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് അതുവരെ സമ്പാദിച്ച നാല് ലക്ഷം രൂപയുമായി യുവാവ് ഗോവയിലെ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്നത്. ചൂതാട്ടത്തില്‍ പങ്കെടുത്ത് ഇയാള്‍ക്ക് 25 ലക്ഷത്തോളം രൂപ ലഭിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് മണികണ്ഠ ഗോവയില്‍നിന്ന് ബംഗളുരുവിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. മണികണ്ഠയ്ക്ക് ചൂതാട്ടത്തില്‍നിന്ന് ലക്ഷങ്ങള്‍ കിട്ടിയെന്ന വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. വീട്ടിലെത്തി ഒരുദിവസത്തിനകം ഇയാളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. അവരുടെ പക്കല്‍നിന്ന് രക്ഷപ്പെടാനായി 15 ലക്ഷം രൂപ മോചനദ്രവ്യമായി വിവിധ ആളുകളുടെ അക്കൌണ്ടിലേക്ക് അയച്ചു നല്‍കുകയായിരുന്നു. പണം ലഭിച്ചതോടെ തട്ടിക്കൊണ്ടുപോയവര്‍ മണികണ്ഠയെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിച്ചു. പോലീസില്‍ പരാതി…

    Read More »
  • Kerala

    അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ച് എട്ട് വയസുളള മകൻ മരിച്ചു.

    കൊല്ലം:കൊട്ടാരക്കര കോട്ടത്തലയില്‍ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ച് എട്ട് വയസുളള മകൻ മരിച്ചു.മൂഴിക്കോട് സ്വദേശി സിദ്ധാര്‍ഥ്(8) ആണ് മരിച്ചത്.സിദ്ധാര്‍ഥിന്റെ അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   കൊട്ടാരക്കര – പുത്തൂര്‍ റോഡില്‍ കോട്ടാത്തലയില്‍ രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. പുത്തൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരുകയായിരുന്നു സ്വകാര്യ ബസ് ഇതേ ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കോട്ടാത്തല സര്‍ക്കാര്‍ എ എല്‍ പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍‌ത്ഥിനിയാണ് മരിച്ച സിദ്ധാര്‍ഥ്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

    തിരുവനന്തപുരം:കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം റീനു ഹൗസില്‍ റീച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ സഹോദരീ മകൻ ശാന്തിപുരം അര്‍ത്തിയില്‍ പുരയിടത്തില്‍ സനിലിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഞായര്‍ വൈകിട്ട് നാലോടെയാണ് സംഭവം. റീച്ചാര്‍ഡിന്റെ വീട്ടിലെത്തിയ സനില്‍ റിച്ചാര്‍ഡുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കൈയാങ്കളിയിലേക്കെത്തുകയും ചെയ്തു. ഇതിനിടെ സനില്‍ തൊട്ടടുത്ത വീട്ടില്‍ കയറി അവിടെനിന്ന് കത്തിയെടുത്ത് റീച്ചാര്‍ഡിനെ കുത്തുകയായിരുന്നു. കുത്തേറ്റു വീണ റീച്ചാര്‍ഡിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവര്‍ തമ്മില്‍ നേരത്തേ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട റീച്ചാര്‍ഡ്. മരിയനാട് ദേവാലയത്തിലെ തിരുന്നാളുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് റീച്ചാര്‍ഡ് വീട്ടിലെത്തിയത്.

    Read More »
  • India

    ഹിമാചലില്‍ മേഘവിസ്ഫോടനം; 7 മരണം; അഞ്ചുപേരെ കാണാതായി

    ഷിംല: ഹിമാചലിലെ സോളന്‍ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതുമായാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ രണ്ട് വീടുകളും ഗോ ശാലകളും ഒലിച്ചുപോയി. സോളന്‍ ജില്ലയിലെ ജാടോണ്‍ ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായത് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഹിമാചലലില്‍ ജൂണ്‍ മുതല്‍ മഴക്കെടുതിയില്‍ മരണം 257 ആയി. ഉത്തരാഖണ്ഡിലും കനത്ത മഴയാണ് തുടരുന്നത്. കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.  

    Read More »
Back to top button
error: