കൊല്ലം: അറബി സ്വദേശിയെ പറ്റിച്ച് 63 ലക്ഷം തട്ടിയ കേസില്‍ മലയാളിക്കെതിരെ കേസെടുത്ത് സിബിഐ. കൊല്ലം സ്വദേശി മേതി എല്‍സ ജോസഫിനെതിരെയാണ് കേസ്.
യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നിലവില്‍ സിബിഐ കേസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം.യുഎഇ സ്വദേശിയില്‍ നിന്ന് 279500 ദിര്‍ഹം( 63 ലക്ഷം രൂപ) തട്ടിയെടുത്തു എന്നാണ് കേസ്.
ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തട്ടിയെടുത്ത പണം കൊല്ലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് കേസ്. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.