തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ ലോട്ടറി വിൽപ്പന പൊടിപൊടിക്കുന്നു.ഇന്നലെ വരെ 17.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.പാലക്കാടും തിരുവനന്തപുരത്തുമാണ് കൂടുതൽ വിൽപ്പന.രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ നേട്ടം.
കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്‌തമായി സമ്മാന ഘടനയില്‍ വൻ പൊളിച്ചെഴുത്തുമായാണ് തിരുവോണം ബംപര്‍ ഇത്തവണ വിപണിയിലെത്തിയത്. 125.54 കോടി രൂപയാണ് ആകെ സമ്മാന തുക. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
ഒരു ടിക്കറ്റിന് 500 രൂപയാണ് വില. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകളെങ്കിലും വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്.അതേ സമയം കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായാണ് കണക്കുകള്‍.