Month: August 2023

  • Kerala

    മലയാളികള്‍ക്കിനി പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങ മാസം

    നാളെ ചിങ്ങം ഒന്ന്. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം.ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലിന്റേതും. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്.തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസം.  ചിങ്ങമാസം ഒന്നാം തിയ്യതി കർഷക ദിനം കൂടിയാണ്. വർഷത്തിൽ 364 ദിവസവും മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി  നീക്കിവക്കാം. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ ദേശീയോത്സവമായ ഓണവും ചിങ്ങമാസക്കാലത്താണ്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം.ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ…

    Read More »
  • NEWS

    യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മുന്‍കാമുകന്‍ 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം!

    ഡാലസ്: യുവതിയുടെ ദൃശ്യങ്ങള്‍ വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച് അപമാനിച്ചകേസില്‍ 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍ കാമുകനോട് കോടതി. യു.എസിലെ ടെക്‌സാസിലാണ് സംഭവം. 2022 -ലാണ് യുവതി തന്റെ മുന്‍ കാമുകനെതിരെ കേസ് കൊടുത്തത്. ഇരുവരും പിരിഞ്ഞതിന് ശേഷം യുവതിയുടെ ചില ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. അവളെ എല്ലായിടത്തും അപമാനിക്കുക എന്ന് ഉദ്ദേശിച്ചാണ് ഇയാള്‍ ഇത് ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു. കോടതി രേഖകള്‍ പ്രകാരം യുവതിയും മുന്‍ കാമുകനും പ്രണയിച്ച് തുടങ്ങിയത് 2016 -ലാണ്. പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്റെ ചില ചിത്രങ്ങള്‍ യുവതി ഇയാള്‍ക്ക് അയച്ച് കൊടുത്തിരുന്നു. എന്നാല്‍, 2021 -ല്‍ ഇരുവരും പിരിഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ യുവതിയുടെ അനുമതി ഇല്ലാതെ അവളുടെ ആ ചിത്രങ്ങള്‍ ഓണ്‍ലൈനിലും ചില അഡല്‍റ്റ് ഒണ്‍ലി സൈറ്റുകളിലും പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അതിന്റെ ലിങ്കുകള്‍ അവളുടെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം അയച്ചു കൊടുക്കുകയും ചെയ്തു. അതുപോലെ അവളുടെ ഫോണ്‍, സോഷ്യല്‍ മീഡിയ…

    Read More »
  • India

    ലിഫ്റ്റില്‍ യുവതിയെയും കൈക്കുഞ്ഞിനെയും വളര്‍ത്തുനായ ആക്രമിച്ചു; ഉടമയ്‌ക്കെതിരെ കേസ്

    ഗുരുഗ്രാം: ലിഫ്റ്റിനുള്ളില്‍ വച്ച് യുവതിയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും വളര്‍ത്തുനായ ആക്രമിച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ കേസ്. ബ്രിട്ടീഷ് പൗരന്‍ ജസ്‌വിന്ദര്‍ സിങിന്റെ പരാതിയില്‍ വളര്‍ത്തുനായയുടെ ഉടമ വൃതി ലൂബയ്‌ക്കെതിരെയാണു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഗുരുഗ്രാമിലെ സെക്ടര്‍ 50 ലെ പാര്‍പ്പിട സമുച്ചയത്തിലാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ജൂലൈ 28നു രാത്രി 11.30 ഓടെ ഏഴാമത്തെ നിലയില്‍ നിന്നും താഴേക്ക് പോകാനായി ജസ്‌വിന്ദര്‍ സിങും ഭാര്യയും കുഞ്ഞും ലിഫ്റ്റില്‍ കയറിയതായിരുന്നു. ഇവരുടെ കൂടെ ലിഫ്റ്റില്‍ ഒരു ഡെലിവറി ബോയിയുമുണ്ടായിരുന്നു. അഞ്ചാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു. ആരെങ്കിലും ലിഫ്റ്റില്‍ കയറാനുണ്ടെന്നു വിചാരിച്ചെങ്കിലും ആരും വന്നില്ല. തങ്ങളുടെ ആറുമാസം മാത്രം പ്രായമുള്ള കുട്ടി ഉടന്‍ കരയാന്‍ തുടങ്ങിയെന്നും പെട്ടെന്ന് ലിഫ്റ്റിനുള്ളിലേക്ക് ഒരു വളര്‍ത്തുനായയെത്തി ഭാര്യയെയും മകനെയും ആക്രമിച്ചതായും സിങ് പരാതിയില്‍ പറയുന്നു. സഭവത്തില്‍ നായയുടെ ഉടമ ക്ഷമാപണം നടത്തി. എന്നാല്‍, വളര്‍ത്തുനായയുടെ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നാണു സിങ്ങിന്റെ ആവശ്യം. പോലീസ് കേസ് അന്വേഷിച്ചു…

    Read More »
  • Health

    തലയിലെ കുരുക്കളും ചൊറിച്ചിലും; പ്രധിവിധികൾ

    പല കാരണങ്ങളാലും തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.  താരനാണ് ചൊറിച്ചിലിനുള്ള മുഖ്യ കരണമെങ്കിലും മുടിയുടെ വൃത്തിയില്ലായ്മ, പേന്‍, പൊടിയേൽക്കുന്നത്, ഹെല്‍മെറ്റ് വയ്ക്കുന്നത് എന്നിവയെല്ലാം ചൊറിച്ചിൽ ഉണ്ടാക്കാം.വരണ്ട ചർമ്മമുള്ളവർക്കും തല അമിതമായി വിയർക്കുന്നവർക്കും ചൊറിച്ചിൽ ഉണ്ടാകാം.കുളി കഴിഞ്ഞ് തല നന്നായി തുവർത്താത്തവർക്കും ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് കാരണമാകും.  ചര്‍മ്മം വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും ഇത് കാരണമാണ്. ചിലര്‍ക്ക് തലയില്‍ കുരുക്കള്‍ വരുന്നതും ഒരു പ്രശ്‌നം തന്നെയാണ്. മിക്കതും വേദനയുള്ള കുരുക്കളായിരിക്കും ഉണ്ടായിരിക്കുക. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കുളിക്കുന്നതിനു മുൻപ് ‍ തലയിൽ എണ്ണ പുരട്ടാന്‍ മറക്കരുത്. എണ്ണ പുരട്ടുന്നതിലൂടെ പുതിയ മുടികള്‍ വളരുവാന്‍ സഹായിക്കും. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാൽ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇടയ്ക്കിടെ ഷുഗറും കൊളസ്ട്രോളും ചെക്ക് ചെയ്യുന്നതും നന്നായിരിക്കും. ആര്യവേപ്പില: ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്…

    Read More »
  • India

    ഡൽഹി സർക്കാരിൽ പാരാ മെഡിക്കല്‍ തസ്തികകള്‍ ഉള്‍പ്പെടെ 1,841 ഒഴിവുകൾ 

    ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളില്‍ ജോലി നേടാം,1841 ഒഴിവുകളാണുള്ളത്. തസ്തികകള്‍ ഇങ്ങനെ: മ്യൂസിക് ടീച്ചര്‍: ഒഴിവ്-182. യോഗ്യത: മ്യൂസിക് ഒരു വിഷയമായ ബി.എ. ഡിഗ്രി. അല്ലെങ്കില്‍, ഹയര്‍ സെക്കന്‍ഡറിയും വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന തത്തുല്യയോഗ്യതയും. ശമ്ബളം: 44,900-1,42,400 രൂപ. പ്രായം: 32 വയസ്സില്‍ താഴെ. ലാബ് അസിസ്റ്റന്റ് (ഗ്രൂപ്പ്-IV): ഒഴിവ്-138. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, മെഡിക്കല്‍ ലബോറട്ടറി ടെക്നിക്‌സില്‍ ഡിപ്ലോമ. അല്ലെങ്കില്‍, എം.എല്‍.ടി.യില്‍ പ്ലസ്ടു വൊക്കേഷണല്‍ കോഴ്സ്. ശമ്ബളം: 25,500-81,100 രൂപ. പ്രായം: 18-27 വയസ്സ്. അസിസ്റ്റന്റ് (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-118. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്സ്. ശമ്ബളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്. ടെക്നീഷ്യന്‍: (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-72. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്സ്, അഞ്ചുവര്‍ഷത്തെ പരിചയം. ശമ്ബളം: 25,500-81,000 രൂപ. പ്രായം: 18-27 വയസ്സ്. റേഡിയോഗ്രാഫര്‍: ഒഴിവ്-32. യോഗ്യത- സയന്‍സ് ഉള്‍പ്പെട്ട പ്ലസ്ടു, റേഡിയോഗ്രാഫിയില്‍ ദ്വിവത്സര…

    Read More »
  • Life Style

    മകളുടെ പേരിന് പിന്നിലെ രഹസ്യം പരസ്യമാക്കി റഹ്‌മാന്‍

    കൂടെവിടെ എന്ന ചിത്രത്തിലൂടെ പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് റഹ്‌മാന്‍. തുടക്കം മുതല്‍ത്തന്നെ മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മകനെപ്പോലെയാണ് പത്മരാജന്‍ സാര്‍ എന്നെ കൊണ്ടുനടന്നത്. പോവുന്നിടത്തെല്ലാം എന്നെ കൊണ്ടുപോവും. എന്റെ കാര്യങ്ങളില്‍ വലിയ ശ്രദ്ധയായിരുന്നു അദ്ദേഹത്തിനെന്നും, ആ വിയോഗം വലിയൊരു നഷ്ടമാണെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള റഹ്‌മാന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ”ശ്രീലങ്കയിലെ ആരാധികയുടെ പേരാണ് റുഷ്ദ. മൂത്തമകള്‍ക്ക് ആ പേര് നല്‍കുകയായിരുന്നു. അവര്‍ ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്. അവരുടെ മകന് റഹ്‌മാന്‍ എന്നാണ് പേരിട്ടതെന്നും എന്നോട് പറഞ്ഞിരുന്നു. എന്നോട് നന്നായി പെരുമാറുന്നവരോട് ഞാനും തിരിച്ച് അതേപോലെ പെരുമാറും. എന്റെ ക്യാരക്ടര്‍ അങ്ങനെയാണ്. അല്ലാതെ ഇതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളൊന്നുമില്ലെന്നും” -അദ്ദേഹം പറയുന്നു. അടുത്തിടെയായിരുന്നു മകള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അയാന്‍ എന്നാണ് കൊച്ചുമകന് പേരിട്ടത്. അവന്‍ എന്റെ സഹോദരിയുടെ മകനാണെന്ന് പറഞ്ഞാല്‍ ആളുകള്‍…

    Read More »
  • India

    ചന്ദ്രനിലേക്ക് 150 കിലോമീറ്റര്‍; അവസാന ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയം, ലാന്‍ഡര്‍ നാളെ സ്വതന്ത്രമാകും

    ബംഗളൂരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ചാന്ദ്രഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ചന്ദ്രോപരിതലത്തില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകം എത്തി. ഇതോടെ നിലവില്‍ പിന്തുടര്‍ന്ന ഭ്രമണപഥത്തില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചു. ഇന്ന് 8.30 ഓടെയായിരുന്നു ഭ്രമണപഥം താഴ്ത്തിയത്.നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പെടും. ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ തുടര്‍ന്നത്. ജൂലൈ 14നാണ് ശ്രീബരികോട്ടിയില്‍ നിന്നും ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡിങ് നടക്കുമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.  

    Read More »
  • Crime

    ഭാര്യയെ ജഡ്ജി വെടിവച്ചു കൊന്നു; നാളെ ഞാനുണ്ടാവില്ലെന്ന് സഹപ്രവര്‍ത്തകന് മെസേജ്

    ലോസ് ഏഞ്ചല്‍സ്: കലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി വാക്കുതര്‍ക്കത്തിനു പിന്നാലെ ഭാര്യയെ വെടിവച്ചുകൊന്നു. ജഡ്ജി ജെഫ്രി ഫെര്‍ഗോസണാണു ഭാര്യ ഷെറിലിനെ (65) കൊന്നത്. സംഭവം നടക്കുമ്പോള്‍ ജെഫ്രി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു കൊലപാതകം. സംഭവ ദിവസം വീടിനടുത്തുള്ള റസ്റ്ററന്റില്‍ അത്താഴത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീട്ടിലെത്തിയശേഷവും കലഹം തുടര്‍ന്നു. പിന്നാലെ ജെഫ്രി തോക്കെടുത്തു തൊട്ടടുത്തു നിന്നു ഭാര്യയുടെ നെഞ്ചിനു നേര്‍ക്കു വെടിവച്ചു. പിന്നാലെ 911 ല്‍ വിളിച്ച് സഹായം തേടിയ ജഡ്ജി തന്റെ ഭാര്യയ്ക്കു വെടിയേറ്റെന്ന് അറിയിച്ചു. ”ഞാന്‍ ഭാര്യക്കു നേരെ വെടിവച്ചു, നാളെ ഞാനുണ്ടാവില്ല, കസ്റ്റഡിയിലായിരിക്കും, സോറി” പിന്നാലെ ജെഫ്രി തന്റെ കോടതിയിലെ ക്ലര്‍ക്കിന് മെസേജ് അയച്ചു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി തോക്കുകളും 26,000 വെടിയുണ്ടകളും കണ്ടെത്തി. 2015മുതല്‍ ജഡ്ജിയായി സേവനം ചെയ്യുന്ന ജെഫ്രി ചൊവ്വാഴ്ച കോടതിയില്‍ കുറ്റം നിഷേധിച്ചു. നിലവില്‍ ജാമ്യത്തിലാണ്.

    Read More »
  • NEWS

    വൈറ്റമിനുകളുടെ കലവറ; ചാമ്പയ്ക്ക വൈൻ ഉണ്ടാക്കുന്ന വിധം

    മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്ന ചൊല്ല് ഏറ്റവും ചേരുന്ന ഒന്നാണ് ചാമ്പയ്ക്കയുടെ കാര്യത്തിൽ. 70% വെള്ളം അടങ്ങിയിരിക്കുന്ന ഈ കുഞ്ഞൻ പഴത്തിൽ കാൽസ്യം, വൈറ്റമിൻ എ, സി, ഇ, ഡി–6, ഡി–3, കെ ഇത്രയുമുണ്ട്.ഒപ്പം മൂന്നുശതമാനം നാരുകളും. പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ‍ സമ്പുഷ്ടം. മെലിയാനായി പരിശ്രമിക്കുന്നവർക്കു ഡയറ്റിൽ ചാമ്പയ്ക്ക ഉറപ്പായും ഉൾപ്പെടുത്താം.ജാമിനും വൈനിനും അച്ചാറിടാനുമൊക്കെ ചാമ്പയ്ക്ക ബെസ്റ്റ് തന്നെ.ചാമ്പയ്ക്ക വൈൻ ഉണ്ടാക്കുന്ന വിധം ചേരുവകൾ 1. ചുവപ്പ് നിറമുള്ള ചാമ്പക്ക – 1 കിലോ 2. പഞ്ചസാര – 1 കിലോ 3. യീസ്റ്റ് – 1 ടീസ്പൂൺ 4. ഗോതമ്പു മണി – 1 ടീസ്പൂൺ ചാമ്പക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളമയമില്ലാതെ തുടച്ചു വയ്ക്കണം. കഴുകി ഉണക്കി വൃത്തിയാക്കിയ ഭരണി യില്‍ ഏറ്റവും അടിയിൽ കുറച്ചു പഞ്ചസാര തൂവിയതിനു ശേഷം മുകളിൽ കുറച്ചു ചാമ്പക്ക വിതറുക. അതിനു മുകളിൽ വീണ്ടും പഞ്ചസാര വിതറുക. അങ്ങനെ തീരുന്നതു വരെ പഞ്ചസാരയും ചാമ്പക്കയും…

    Read More »
  • Crime

    കാമുകന്‍ ഭാര്യയ്‌ക്കൊപ്പം പോയിയത് കലിപ്പായി; കാമുകന്റെ മകനെ ശ്വാസം മുട്ടിച്ച് കൊന്ന യുവതി അറസ്റ്റില്‍

    ന്യൂഡല്‍ഹി: വെസ്റ്റ് ഡല്‍ഹിയില്‍ കാമുകന്റെ മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പതിനൊന്നുകാരനായ ദിവ്യാന്‍ഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൂജ കുമാരി(24)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനെ വിവാഹം കഴിക്കാന്‍ മകന്‍ തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ദിവ്യാന്‍ഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ല്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍, മൂന്നു വര്‍ഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം പത്തിന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീടിന്റെ വിലാസം പൂജ കണ്ടുപിടിച്ചു. യുവതി സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിതേന്ദ്രയുടെ മകന്‍ കിടപ്പുമുറിയില്‍ ഉറങ്ങി കിടക്കുന്നതും കണ്ടു. വീട്ടില്‍ ആരെയും കാണാതിരുന്ന പൂജ, കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കട്ടിലിന്റെ അടിയിലെ അറയില്‍ കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച ശേഷം പൂജ അവിടെനിന്നു കടന്നുകളഞ്ഞു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് യുവതിയെ തിരച്ചറിഞ്ഞത്.…

    Read More »
Back to top button
error: