IndiaNEWS

ചന്ദ്രനിലേക്ക് 150 കിലോമീറ്റര്‍; അവസാന ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയം, ലാന്‍ഡര്‍ നാളെ സ്വതന്ത്രമാകും

ബംഗളൂരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ചാന്ദ്രഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ചന്ദ്രോപരിതലത്തില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകം എത്തി.

ഇതോടെ നിലവില്‍ പിന്തുടര്‍ന്ന ഭ്രമണപഥത്തില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചു. ഇന്ന് 8.30 ഓടെയായിരുന്നു ഭ്രമണപഥം താഴ്ത്തിയത്.നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പെടും.

Signature-ad

ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ തുടര്‍ന്നത്. ജൂലൈ 14നാണ് ശ്രീബരികോട്ടിയില്‍ നിന്നും ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡിങ് നടക്കുമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.

 

Back to top button
error: