Month: August 2023

  • Kerala

    ഇത് മഹാപാപമാണ്, ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുന്നു: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

    തിരുവനന്തപുരം: ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇപി ചോദിച്ചു. ”എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിരിക്കുന്നത്. അവർ ടിഡിഎസ് ​ഗവൺമെന്റിലേക്ക് അടച്ചിട്ടുണ്ട്. പൈസ വാങ്ങിയാൽ വാങ്ങിയ പണത്തിന്റെ ഇൻകംടാക്സ് അടച്ചിട്ടുണ്ട്. പിന്നെന്താ അതിൽ തെറ്റ്? എല്ലാം ബാങ്ക് വഴിയാണ്. ഇതിൽ എന്താണ് തെറ്റ്? കൺസൾട്ടൻസി പാടില്ലേ? ഇങ്ങനെ ഫീസ് വാങ്ങി. എല്ലാം വളരെ കൃത്യം. എന്തിനാണിത്? ഇത് മുഖ്യമന്ത്രിയെ ആക്രമിക്കണം. കേരളത്തിലെ ​ഗവൺമെന്റിനെ ആക്രമിക്കണം. എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്, ഇത് വലിയ തെറ്റാണ്.” ഇ പി ജയരാജൻ പറഞ്ഞു. അതേ സമയം, മുഖ്യമന്ത്രിയുടെ…

    Read More »
  • NEWS

    ഇസ്രായേലിൽ 5500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി; 3300 വർഷം പഴക്കമുള്ള കോട്ടയുടെ ഭാ​ഗങ്ങളും കണ്ടെത്തി

    ഇസ്രായേലിൽ സുപ്രധാനമായ ഒരു കണ്ടെത്തലുമായി ​ഗവേഷകർ. 5500 വർഷം പഴക്കമുള്ള ഒരു കവാടമാണ് ഇപ്പോൾ ​ഗവേഷകർ ഇവിടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന നഗരമായ ടെൽ എറാനിയിലേക്കുള്ളതാണ് കല്ലും മണ്ണും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാത എന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി ചൊവ്വാഴ്ച പറഞ്ഞു. കിര്യത് ഗാട്ടിന്റെ വ്യാവസായിക മേഖലയ്ക്ക് സമീപം നടത്തിയ ഖനനത്തിനിടെയാണ് ഗവേഷകർ ഈ പ്രവേശനകവാടം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ സുപ്രധാനമായ കണ്ടെത്തൽ. ടെൽ എറാനിയിലെ ഈ ഖനനം പ്രവേശന കവാടം മാത്രമല്ല വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഏകദേശം 3300 വർഷം പഴക്കം വരുന്ന വെങ്കലയു​ഗത്തിന്റെ തുടക്കത്തിൽ നിന്നുള്ള കോട്ടയുടെ ഭാ​ഗങ്ങളും ഇവിടെ കണ്ടെത്തി. പുരാതന കാലത്തെ നഗര കേന്ദ്രങ്ങളും, അവയെങ്ങനെയാണ് പ്രതിരോധം തീർത്തിരുന്നത് എന്നും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ആന്റിക്വിറ്റീസ് അതോറിറ്റി ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിക്ക് വേണ്ടി എക്സ്കവേഷൻ ഡയറക്ടർ എമിലി ബിഷോഫ് പറഞ്ഞത്, ‘വെങ്കല…

    Read More »
  • Kerala

    ഗവിയിൽ വനംവകുപ്പ് വാച്ചറെ മാനേജർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ആരോപണം; വനം വികസന കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

    പത്തനംതിട്ട: ഗവിയിൽ വനംവകുപ്പ് വാച്ചറെ മർദ്ദിച്ചെന്ന് ആരോപിച്ച് വനം വികസന കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. വാച്ചറായ വർഗീസ് രാജിനെ വനം വികസന കോർപ്പറേഷനിലെ അസിസ്റ്റൻറ് മാനേജർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്നാണ് ആരോപണം. വാച്ചറുടെ പരാതിയിൽ മൂഴിയാർ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് വർഗീസിന് മർദ്ദനമേറ്റത്. ഇതിന് പിന്നാലെ തൊഴിലാളികൾ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. 6 ഉദ്യോഗസ്ഥരെയാണ് തൊഴിലാളികൾ പൂട്ടിയിട്ടത്. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് 200-ൽ അധികം തൊഴിലാളികള്‍ പണിമുടക്കിൽ പങ്ക് ചേർന്നിട്ടുണ്ട്. പീരുമെട് പൊലീസ് സ്റ്റേഷനിലാണ് മർദ്ദനമേറ്റു എന്ന പരാതി ആദ്യം വർഗീസ് കൊടുക്കുന്നത് പിന്നീട് മൂഴിയാർ പൊലീസ് സ്റ്റേഷനിലേക്ക് പരാതി മാറ്റുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് വർഗീസിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷമാണ് വർഗീസും ഭാര്യയുമായി വനം വികസന കോർപ്പറേഷൻറെ മുൻപിൽ എത്തി പ്രതിഷേധം അരംഭിച്ചത്. പിന്നീട് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരുമെത്തി പ്രതിഷേധത്തിൽ അണിചേർന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചകൾ…

    Read More »
  • Health

    ഈ പഴം കഴിക്കാം, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം

    അവാക്കാഡോ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തെ സഹായിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ‘കൊളസ്ട്രോൾ കുറയ്ക്കുന്ന ഫലങ്ങളുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs), ഫൈബർ, പ്ലാന്റ് സ്റ്റിറോളുകൾ എന്നിവയാൽ അവോക്കാഡോ സമ്പന്നമാണ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. എന്നിരുന്നാലും, ട്രൈഗ്ലിസറൈഡിന്റെ അളവുകളെയോ ഗ്ലൂക്കോസിന്റെ അളവിനെയോ കാര്യമായി സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞില്ല…’ – അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ പ്രിയങ്ക റോഹത്ഗി പറയുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും കഴിയുന്ന ഹൃദയ-ആരോഗ്യകരമായ കൊഴുപ്പുകളായി അറിയപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവോക്കാഡോ. ഇവയുടെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. അവ വിറ്റാമിൻ ഇ നൽകുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. കൂടാതെ, മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. അവോക്കാഡോയിൽ ഫോളേറ്റ് ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ…

    Read More »
  • Business

    ഒരു വർഷത്തിനിടെ 50 ശതമാനം വിപണി വിഹിതവുമായി എസ്‌യുവികൾ; കമ്പനികളും വെറുതെയിരിക്കുന്നില്ല, വരുന്നത് എസ്‌യുവി പെരുമഴ

    കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനം വിപണി വിഹിതവുമായി എസ്‌യുവികൾ നിലവിൽ ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നു. ഈ വർഷത്തെ ആദ്യ ഏഴുമുതൽ എട്ട് മാസങ്ങളിൽ, പുതിയ സെൽറ്റോസ് ഉൾപ്പെടെ ഒന്നിലധികം പുതിയ എസ്‌യുവികൾ പുറത്തിറക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചു. അടുത്ത അഞ്ച് മാസത്തിനുള്ളിൽ, ഇന്ത്യൻ വിപണിയിൽ പുതിയ എസ്‌യുവികളുടെ ഒരു ശ്രേണി അവതരിപ്പിക്കപ്പെടാൻ ഒരുങ്ങുകയാണ്. ഈ വർഷാവസാനത്തിന് മുമ്പ് വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ എസ്‌യുവികളുടെ ലിസ്റ്റ് ഇതാ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നെക്‌സോൺ ശ്രേണിയിൽ വലിയ അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ്. പുതുക്കിയ മോഡലിന് ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും ലഭിക്കും. പുതിയ മോഡലിന് വയർലെസ് കണക്റ്റിവിറ്റിയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും മറ്റുള്ളവയും ലഭിക്കും. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇത് നിലനിർത്തും. നിലവിലുള്ള 30.2kWh, 40.5kWh ബാറ്ററി…

    Read More »
  • Health

    കരളിനെ കാക്കാൻ തേൻ നെല്ലിക്ക 

    കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് തേൻ നെല്ലിക്ക.ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ “നെല്ലിക്ക അര കിലോ” “ഗ്രാമ്പൂ 5 എണ്ണം” “തേന്‍ ആവശ്യത്തിന്” നെല്ലാക്കാ കഴുകി തുടച്ച് വൃത്തിയാക്കി കുരു കളഞ്ഞ് എടുക്കുക…ഗ്രാമ്പൂ ഒന്ന് ചതച്ചെടുക്കുക… എന്നിട്ട് ഒരു നല്ല കണ്ണാടി ജാര്‍ എടുത്ത് അതില്‍ നെല്ലിക്കാ നന്നായി അടുക്കി വെക്കുക…ഇട്ടതിനു ശേഷം ഒന്ന് കുലുക്കി പിന്നെ സ്പൂണ്‍ കൊണ്ട് അമര്‍ത്തിവെക്കുക. ആവശ്യത്തിന് തേന്‍ എടുത്ത് അതില്‍ ചതച്ച ഗ്രാമ്പൂ ഇട്ട് ജാറില്‍ ഒഴിക്കുക നെല്ലിക്ക മുങ്ങാന്‍ പാകത്തിന് ഒഴിക്കണം.ശേഷം വായു കടക്കാത്ത രീതിയില്‍ അടക്കുക 45 ദിവസത്തിന് ശേഷം ഉപയോഗിക്കാം. ഗുണങ്ങൾ  ദിവസം ഓരോന്ന് വീതം കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കുന്നു.തൊണ്ടവേദന, ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ കഴിയുന്ന അത്ഭുതകരമായ മിശ്രിതമാണ് നെല്ലിക്കയും തേനും. തേനിൽ കുതിർത്ത നെല്ലിക്ക കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇത് കരളിനെ ശക്തിപ്പെടുത്തുകയും മഞ്ഞപ്പിത്തം തടയുകയും ചെയ്യുന്നു.മറ്റു…

    Read More »
  • Kerala

    കാസര്‍കോട് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ കയ്യാങ്കളി; അന്വേഷണമാരംഭിച്ച് പോലീസ്

    കാസര്‍കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പള്ളിയില്‍ കൈയാങ്കളി. എരുതുംകടവ് ജമാഅത്ത് പള്ളിയിലാണ് സംഭവം. പള്ളി കമ്മിറ്റിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്താമെന്ന് തീരുമാനമായി. തുടര്‍ന്നാണ് ആഗസ്റ്റ് 15ന് പള്ളിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍, ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായി. ഇരുവിഭാഗവും ഒരുമിച്ച് പതാക ഉയര്‍ത്താന്‍ ശ്രമിച്ചതോടെ വാക്കേറ്റവും കൈയാങ്കളിയിലുമാണ് കാര്യങ്ങളെത്തിയത്. ദേശീയ പതാകയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ കൈയാങ്കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേണം ആരംഭിച്ചു. https://twitter.com/sandeepchauhaan/status/1691423453331742720?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1691423453331742720%7Ctwgr%5E5a1024625e494d764bec4109743990b008cacbba%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2Fsandeepchauhaan2Fstatus2F1691423453331742720widget%3DTweet

    Read More »
  • Kerala

    കഴമ്പിന്റെ കണമില്ല, തെളിവിന്റെ തരിയില്ല; കൈതോലപ്പായ ‘മട’ക്കാന്‍ പോലീസ്

    തിരുവനന്തപുരം: കൈതോലപ്പായയില്‍ രണ്ടരക്കോടി രൂപ പൊതിഞ്ഞ് കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലീസ്. ശക്തിധരനോ പരാതിക്കാരനായ ബെന്നി ബെഹ്നാനോ തെളിവുകള്‍ നല്‍കിയില്ലെന്നാണ് പൊലീസ് വിശദീകരണം. അതിനാല്‍ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് അന്വേഷണ സംഘം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഏറെനാള്‍ വലിയ രാഷ്ട്രീയചര്‍ച്ചയായ വിവാദത്തിലാണ് കഴമ്പില്ലെന്ന പൊലീസ് കണ്ടെത്തല്‍.കൊച്ചയിലെ ഓഫീസില്‍ വച്ച് രണ്ടകോടി രൂപ എണ്ണി തിട്ടപ്പെടുത്തി കൈതോലപ്പായയില്‍ പൊതിഞ്ഞ് പ്രമുഖ നേതാവ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ശക്തിധരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയെയും പോസ്റ്റില്‍ പരോക്ഷമായി പറഞ്ഞിരുന്നു. പണം കൊണ്ടുപോയത് ആരാണെന്നോ, തീയതിയോ പോസ്റ്റിലുണ്ടായിരുന്നില്ല. പോസ്റ്റിനു പിന്നാലെ ആരോപണം ഏറ്റുപിടിച്ച പ്രതിപക്ഷം ശക്തിധരന്റെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണെന്ന് പറഞ്ഞിരുന്നു. ബെന്നി ബെഹ്നാന്‍ എംപി നല്‍കിയ പരാതിയില്‍ പൊലിസ് ശക്തിധരന്റെ മൊഴിയെടുത്തുവെങ്കിലും അന്വേഷണത്തിന് സഹായമായ ഒന്നും പറഞ്ഞില്ല. ശക്തിധരന്‍ പരാതിക്കാരനായ ബെന്നി ബെഹന്നാനെയും തള്ളിപ്പറഞ്ഞു. പണം കടത്തിയത് സിപിഎമ്മാണെന്ന് ബെന്നിയുടെ പരാതിയിലുണ്ടായിരുന്നു. ഒരു…

    Read More »
  • Movie

    മലയാള സിനിമയെ കീഴടക്കിയ ബ്രിട്ടീഷ് വില്ലൻ

    പത്മരാജന്റെ സീസണിലെ ഫാബിയൻ എന്ന വില്ലൻ കഥാപാത്രത്തേയും ആനവാൽമോതിരത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന കള്ളക്കടത്തുകാരനേയും ആര്യനിലെ ദാദയേയും ബോക്സറിലെ ബോക്സിങ് താരത്തേയും ഓർമ്മയില്ലേ…?ബ്രിട്ടീഷുകാരനായ  ഗാവിൻ പക്കാർഡ്. (08 ജൂൺ, 1964 – 18 മേയ്, 2012) എന്ന നടനായിരുന്നു ഈ വേഷങ്ങൾ അവതരിപ്പിച്ചത്. ബെഞ്ചമിൻ ബ്രൂണോ എന്ന വില്ലനെ മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.പ്രത്യേകിച്ച് 90 കളിലെ  സിനിമാ പ്രേമികൾ. മലയാള സിനിമയില്‍ ഇന്ന് പിന്നില്‍ നിന്ന് കുത്തുന്ന വില്ലന്മാരുടെ വേഷം കുറവാണ്. പക്ഷേ യഥാർഥ ജീവിതത്തിൽ ഇത്തരം ധാരാളം ആളുകളെ സിനിമയിൽ തന്നെ  കാണുവാനും സാധിക്കും.പക്ഷെ അന്നും ഇന്നും വില്ലത്തരത്തിനും വില്ലന്‍ വേഷങ്ങള്‍ക്കും സിനിമയില്‍ വലിയ  പ്രധാന്യമുണ്ട്. നായകന്മാരെ എടുത്തു പൊക്കുന്ന സിനിമാ ലോകത്ത്  അത്തരം നടന്മാര്‍ ശ്രദ്ധിക്കപ്പെടാതെ പോയില്ലെങ്കിലേ അത്ഭുതവുമുള്ളൂ.ജോസ് പ്രകാശില്‍ തുടങ്ങി, ബാലന്‍ കെ നായരും, ടിജി രവിയും എന്‍ഫ് വര്‍ഗീസും സായികുമാറുമൊക്കെ താണ്ടി ജയസൂര്യവരെയും വില്ലന്‍ വേഷങ്ങള്ളിൽ പ്രേക്ഷകരെ വിറപ്പിച്ചിട്ടുണ്ട്.എന്തിനേറെ നമ്മുടെ മോഹൻലാൽ വരെ.മോഹൻലിലിന്റെ സിനിമയിലേക്കുള്ള…

    Read More »
  • Kerala

    ”അയ്യപ്പനെ തൊട്ടപ്പോള്‍ കൈപൊള്ളി; ഗണപതിയെ തൊട്ടപ്പോള്‍ കൈയും മുഖവും പൊള്ളി”

    കൊച്ചി: എന്‍എസ്എസ് വര്‍ഗീയ സംഘടനയല്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. എന്‍എസ്എസിനെ പറ്റിപ്പറഞ്ഞ നല്ലവാക്കുകള്‍ സെപ്റ്റര്‍ അഞ്ചിന് ശേഷവും ഉണ്ടാവണം. പുതുപ്പള്ളി കഴിഞ്ഞാല്‍ പാര്‍ലമെന്റും തദ്ദേശ തെരഞ്ഞെടുപ്പും വരാനുണ്ടെന്ന് സിപിഎം ഓര്‍ക്കണമെന്നും മുരളീധരന്‍ പരിഹസിച്ചു. അയ്യപ്പനെ തൊട്ടപ്പോള്‍ കൈപ്പൊള്ളുമെന്ന് താന്‍ പറഞ്ഞിരുന്നു. ഗണപതിയെ തൊട്ടപ്പോള്‍ കൈയും മുഖവും പൊള്ളുമെന്നും പറഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. എന്‍എസ്എസ് ഇന്നുവരെ ഒരുപരിപാടിയിലും ബിജെപിയെ ക്ഷണിച്ചിട്ടില്ല. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന എന്‍എസ്എസിനെ വര്‍ഗീയ സംഘടനയെന്ന് വിളിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനുമാണ്. എന്നാല്‍ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറയുന്നത് എന്‍എസ്എസ് മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് എന്നാണ്. ഇപ്പോള്‍ ഗോവിന്ദനും പ്ലേറ്റ് മാറ്റി. എല്ലാ വോട്ടും അവരുടെ കൈയില്‍ അല്ലെന്നും അവരുടെ കൈയിലും വോട്ടുണ്ടെന്നുമാണ് പറയുന്നതെന്ന് മുരളീധരന്‍ പറഞ്ഞു കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തിയ സംഭവത്തില്‍ മുരളീധരന്റെ പ്രതികരണം ഇങ്ങനെ; അവിടെ…

    Read More »
Back to top button
error: