HealthNEWS

തലയിലെ കുരുക്കളും ചൊറിച്ചിലും; പ്രധിവിധികൾ

പല കാരണങ്ങളാലും തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.  താരനാണ് ചൊറിച്ചിലിനുള്ള മുഖ്യ കരണമെങ്കിലും മുടിയുടെ വൃത്തിയില്ലായ്മ, പേന്‍, പൊടിയേൽക്കുന്നത്, ഹെല്‍മെറ്റ് വയ്ക്കുന്നത് എന്നിവയെല്ലാം ചൊറിച്ചിൽ ഉണ്ടാക്കാം.വരണ്ട ചർമ്മമുള്ളവർക്കും തല അമിതമായി വിയർക്കുന്നവർക്കും ചൊറിച്ചിൽ ഉണ്ടാകാം.കുളി കഴിഞ്ഞ് തല നന്നായി തുവർത്താത്തവർക്കും ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം.

ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് കാരണമാകും.  ചര്‍മ്മം വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും ഇത് കാരണമാണ്. ചിലര്‍ക്ക് തലയില്‍ കുരുക്കള്‍ വരുന്നതും ഒരു പ്രശ്‌നം തന്നെയാണ്. മിക്കതും വേദനയുള്ള കുരുക്കളായിരിക്കും ഉണ്ടായിരിക്കുക.

ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കുളിക്കുന്നതിനു മുൻപ് ‍ തലയിൽ എണ്ണ പുരട്ടാന്‍ മറക്കരുത്. എണ്ണ പുരട്ടുന്നതിലൂടെ പുതിയ മുടികള്‍ വളരുവാന്‍ സഹായിക്കും. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാൽ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇടയ്ക്കിടെ ഷുഗറും കൊളസ്ട്രോളും ചെക്ക് ചെയ്യുന്നതും നന്നായിരിക്കും.

Signature-ad

ആര്യവേപ്പില: ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആര്യവേപ്പിന്റെ ഇല ഇതിനായി ആര്യവേപ്പിന്റെ ഇല എടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് നാരങ്ങ നീര് ചേര്‍ത്ത് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.  15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് തലമുടി കൊഴിയുന്നത് തടയുന്നതിനും ചൊറിച്ചിൽ അകറ്റാനും സഹായിക്കും.

നാരങ്ങ നീര്: തലയില്‍ നല്ല ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നാരങ്ങാനീര് പുരട്ടുന്നത്. ഇത് തയ്യാറാക്കുന്നതിനായി മൂന്ന് സ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂണ്‍ നാരങ്ങാനീര് ഒഴിച്ച് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

ചെമ്പരത്തിപ്പൂവ്: ചെമ്പരത്തിയുടെ ഇലയും പൂവും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫ്രഷായി കിട്ടിയില്ലെങ്കില്‍ ചെമ്പരത്തിയുടെ ഇലയും പൂവും ഉണക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ഉണക്കിയെടുത്ത ചെമ്പരത്തിയുടെ ഇലയും പൂവും എടുത്ത് പൊടിച്ച് ഇതില്‍ നാരങ്ങാ നീരും നെല്ലിക്കയും ചേര്‍ത്ത് അരച്ച് പേയ്സ്റ്റ് പരുവത്തില്‍ ആക്കിയെടുക്കണം. ഇത് തലയില്‍ പുരട്ടുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

Back to top button
error: