Month: August 2023
-
NEWS
ഹൃദയാഘാതം; ചെങ്ങന്നൂർ സ്വദേശി സൗദിയിൽ നിര്യാതനായി
ആലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് ചെങ്ങന്നൂർ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ചെങ്ങന്നൂര്‍ ചെറുവല്ലൂര്‍ കൊല്ലക്കടവ് പാടിത്തറയില്‍ വീട്ടില്‍ അനില്‍കുമാര്‍ (50) ആണ് മരിച്ചത്. സൗദിയിലെ ദമ്മാമിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ: പ്രിയ. മക്കള്‍: അനുഗ്രഹ, ആരാധന. മൃതദേഹം നാട്ടിലെത്തിക്കും.
Read More » -
India
അടുത്ത വർഷം മോദിയെക്കൊണ്ട് സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തിക്കണമെന്ന് കെടി ജലീല്‍ എംഎല്‍എ
കോഴിക്കോട്:2024 ആഗസ്റ്റ് 15-ന് മോദിയെക്കൊണ്ട് സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തിക്കണമെന്ന് കെടി ജലീല്‍ എംഎല്‍എ. മണിപ്പൂരും ഹരിയാനയും പശുക്കടത്തിൻ്റെ പേരിലെ കൊലകളും വര്‍ഗീയ കലാപ വാര്‍ത്തകളും ജനങ്ങളിലെത്തുന്നത് തടയാൻ സംഘടിത ഗൂഢാലോചനയാണ് ഭരണകൂട ഒത്താശയോടെ അരങ്ങേറുന്നതെന്നും ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അസമില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു കെടി ജലീലിന്റെ പ്രതികരണം.പശുവിൻ്റെ പേരില്‍ മനുഷ്യനെ തച്ചുകൊല്ലുന്ന ഏര്‍പ്പാട് എന്നാണ് ഇന്ത്യയില്‍ അവസാനിക്കുക? ലോകത്തിലെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യയെ മാറ്റും എന്ന് ഘോഷിക്കുന്ന പ്രധാനമന്ത്രീ, മനുഷ്യജീവന് വില കല്‍പ്പിക്കുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് അങ്ങ് ആദ്യം ശ്രമിക്കേണ്ടത്.പുറം നാടുകളിൽ ജീവിക്കുന്ന ഭാരതീയര്‍ക്ക് തല ഉയര്‍ത്തി നടക്കാനുള്ള “നല്ല ദിനം” എന്നാണ് മോദിജീ വന്നണയുക? -ജലീൽ ചോദിക്കുന്നു.
Read More » -
India
കേരളത്തിൽ മകളും മരുമകനും, തമിഴ്‌നാട്ടിൽ മകനും മരുമകനും; പരിഹാസവുമായി അണ്ണാമലൈ
കളിയിക്കാവിള: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര 20-ാം ദിവസത്തിൽ. എൻ മക്കൾ എൻ മണ്ണ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദയാത്ര ഇന്നലെ കന്യാകുമാരിയിലെത്തി. പദയാത്രയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത അണ്ണാമലൈ കേരള, തമിഴ്‌നാട് സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്ട്രീയമാണന്നും കേരളത്തിൽ മകളും മരുമകനുമാണെങ്കിൽ, തമിഴ്നാട്ടിൽ മകനും മരുമകനുമാണ് ഭരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ദേശീയ പതാക കൈയിലേന്തിയാണ് അണ്ണാമലൈയും മറ്റ് ബിജെപി അംഗങ്ങളും പദയാത്രയിൽ നടന്നത്. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകൾ അണിനിരന്നു. കളിയിക്കാവിളയിൽ വച്ച് ദേശീയ പതാക ഉയർത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്.യാത്ര കന്യാകുമാരിയിൽ അവസാനിച്ചു.
Read More » -
Kerala
കണ്ണൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്, ചില്ലുകൾ തകർന്നു
കണ്ണൂർ: കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാകുന്നു.ഇന്ന് വന്ദേഭാരത് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ചാണ് കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര. സംഭവത്തെക്കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.അന്നുതന്നെ നീലേശ്വരത്തും ട്രെയിനിന് നേരെ കല്ലേറുണ്ടായി.
Read More » -
Kerala
വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൃക്കരിപ്പൂർ:വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.തൃക്കരിപ്പൂര്‍ നടക്കാവിലെ കെ വി നാരായണി(68)യെ ആണ് നടക്കാവ് കാപ്പില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ചന്തേര പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. അവിവാഹിതയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Read More » -
Kerala
ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി:നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മാവടി സ്വദേശി പ്ലാക്കൽ സണ്ണിയാണ് മരിച്ചത്.രക്തത്തില്‍ കുളിച്ച നിലയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി സണ്ണിയുടെ വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടിരുന്നതായി അയൽക്കാർ പറയുന്നു.അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.ഭാര്യയ്ക്കും മകനും ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. മൃതദേഹത്തിൽ കഴുത്തിലും കൈകളിലും ഉൾപ്പെടെ മുറിവുകളുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
Kerala
ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവമോർച്ച നേതാവിന്റെ പിതാവ് ജീവനൊടുക്കി
കാസർകോട്: ഒരു മാസം മുൻപ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവമോർച്ച നേതാവിന്റെ പിതാവ് ജീവനൊടുക്കി.തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികള്‍ നാലുപേരാണെന്ന് ബന്ധുക്കള്‍ക്ക് മൊബൈലില്‍ ശബ്ദ സന്ദേശം അയച്ചശേഷം പിതാവ് കടലില്‍ ചാടി മരിക്കുകയായിരുന്നു. ബംബ്രാണ കലക്കുളയിലെ മൂസ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ലോക്‌നാഥിന്റെ(51) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉള്ളാളിന് സമീപത്തെ സോമേശ്വരം കടലില്‍ കണ്ടെത്തിയത്.ലോക്‌നാഥിന്റെ മകനും യുവമോർച്ച കുമ്ബള മണ്ഡലം വൈസ് പ്രസിഡന്റുമായ രാജേഷ് കുട്ടാ(30) യെ കഴിഞ്ഞ മാസം പത്തിന് കാണാതായിരുന്നു. 12 ന് രാജേഷിന്റെ മൃതദേഹം നേത്രാവതി പുഴയില്‍ ബങ്കര എന്ന സ്ഥലത്ത് കണ്ടെത്തി. രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് ലോക്നാഥ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മൊഴിയെടുക്കുന്നതിനായി തിങ്കളാഴ്ച എസ് പി ഓഫീസില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ലോക്‌നാഥിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇതിനിടയില്‍ തന്റെയും മകന്റെയും മരണത്തിന് നാല് പേര്‍…
Read More » -
Kerala
സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍
കൊച്ചി:പർദ്ദ ധരിച്ചെത്തി ഷോപ്പിങ് മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച ഇൻഫോപാര്‍ക്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയും ഇൻഫോപാര്‍ക്ക് ജീവനക്കാരനുമായ മുല്ലഴിപ്പാറ ഹൗസില്‍ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പര്‍ദ ധരിച്ചാണ് ഇയാള്‍ മാളിലെത്തിയത്. തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിയില്‍ കടന്നുകയറി മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറിയിലെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പർദ്ദയിട്ട് സംശയാസ്പദരീതിയില്‍ ചുറ്റിത്തിരിയുന്നത് കണ്ട് സുരക്ഷാജീവനക്കാര്‍പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ വിവരമറിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളികാമറ വെച്ച വിവരം ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Read More » -
Kerala
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇനിമുതൽ കെ എസ് ആര്‍ ടി സിയിൽ സൗജന്യ യാത്ര ;കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം
തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള യാത്ര ഇനിമുതൽ കെ എസ് ആര്‍ ടി സി യിൽ സൗജന്യമായിരിക്കും.അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും.ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. കുടുംബാംഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാന മാര്‍ഗം കണ്ടെത്തി നല്‍കാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക ശുശ്രൂഷ നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം.അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്‌നമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങള്‍ നല്‍കണം. മരുന്നുകളും ലഭ്യമാക്കണം. റേഷന്‍കാര്‍ഡുകള്‍ തരം മാറ്റാനുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കണം.ഭൂരഹിത- ഭവനരഹിത അതിദരിദ്രര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി…
Read More » -
LIFE
അമിത് ചക്കാലക്കലിന്റെ ‘പ്രാവ്’ വരുന്നൂ, ഫസ്റ്റ് ലുക്ക് പുറത്തു
അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, മനോജ് കെ യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്‍തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ ഒരുക്കുന്നത്. ബി കെ ഹരിനാരായണനാണ് പ്രാവെന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ,…
Read More »