Month: August 2023

  • Kerala

    ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട് ; 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും

    കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ നിർമ്മാണം ഉടൻ കോഴിക്കോട് ആരംഭിക്കും. 36 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിനായി ആർക്കിടെക്‌ച‌റൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പ്രോജക്ട്‌ കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ (എച്ച്‌ഐടിഇഎസ്‌)ആണ്‌ ടെൻഡർ ക്ഷണിച്ചത്‌. സെപ്‌തംബർ നാലുവരെ ടെൻഡർ നൽകാം. അന്നുതന്നെ തുറക്കും.  തിങ്കളാഴ്‌ചയാണ്‌  വിജ്ഞാപനം പുറപ്പെടുവിച്ചത്‌. അവയവമാറ്റ ശസ്‌ത്രക്രിയ, തുടർ ചികിത്സ, ഗവേഷണം എന്നിവയിൽ ലോകത്തിന്‌ മാതൃകയാകുന്നതാണ്‌ കോഴിക്കോട്‌ ചേവായൂരിൽ  സംസ്ഥാന സർക്കാർ ഒരുക്കുന്ന ആശുപത്രി. പദ്ധതിക്കായി കിഫ്‌ബിയിൽനിന്ന്‌ 500 കോടി രൂപയാണ്‌ ചെലവഴിക്കുക. 16 ലക്ഷം ചതുരശ്ര അടി കെട്ടിടം ചേവായൂർ ചർമരോഗാശുപത്രിയിലെ 25 ഏക്കർ ക്യാമ്പസിലാണ്‌ ആശുപത്രി ഉയരുക. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും.  16 ലക്ഷം ചതുരശ്ര അടിയിൽ 20 നിലകളുണ്ടാകും. ഒന്നാം ഘട്ടത്തിൽ ഗവേഷണകേന്ദ്രം, ആശുപത്രി, പാർക്കിങ്, ഓഡിറ്റോറിയം, എയർ ആംബുലൻസുകൾക്കുള്ള ഹെലിപ്പാഡ്‌,  ലക്‌ചറർ സമുച്ചയം, നഴ്‌സസ്‌ ഹോസ്‌റ്റൽ തുടങ്ങിയവയും രണ്ടാംഘട്ടത്തിൽ  ക്വാർട്ടേഴ്‌സുകളും അനുബന്ധ സൗകര്യങ്ങളും നിർമിക്കും. അവയവമാറ്റ ശസ്‌ത്രക്രിയാ…

    Read More »
  • India

    വന്യമൃഗങ്ങളുടെ ആക്രമണം; ഭക്തർക്ക് ഓരോ വടി നൽകുമെന്ന് തിരുപ്പതി ക്ഷേത്രം അധികൃതർ

    തിരുപ്പതി:ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പുതിയ നിര്‍ദേശവുമായി തിരുപ്പതി ബാലാജി ക്ഷേത്രം അധികൃതര്‍.ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ ഓരോ ഭക്തര്‍ക്കും  വടി നൽകുമെന്നാണ് അറിയിപ്പ്. ഭക്തര്‍ക്ക് ക്ഷേത്രം അധികൃതര്‍ തന്നെ വടി നല്‍കും.കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ആറ് വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം. എല്ലാവര്‍ക്കും വീതം ഓരോ വടി വീതം നല്‍കും. കൂടാതെ, കാല്‍നട പാതയിലൂടെ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ ഇനി മുതല്‍ നൂറുപേരടങ്ങുന്ന ബാച്ചുകളായി ഒരു സുരക്ഷാ ജീവനക്കാരന്റെ അകമ്ബടിയോടെ പോകണമെന്നുമാണ് ക്ഷേത്രത്തിന്റെ തീരുമാനമെന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയര്‍പേഴ്സണ്‍ ബി കരുണാകര്‍ റെഡ്ഡി പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്നതിനിടയിലാണ് ക്ഷേത്രം അധികൃതരുടെ പുതിയ പരിഷ്കാരം.

    Read More »
  • Kerala

    വീട്ടമ്മയെ പീഡിപ്പിച്ച്‌ നഗ്‌നദൃശ്യം പകര്‍ത്തുകയും 12 ലക്ഷം രൂപയും 19 പവൻ സ്വര്‍ണ്ണവും കാറും അപഹരിക്കുകയും ചെയ്ത  ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ അറസ്റ്റിൽ

    തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച്‌ നഗ്‌നദൃശ്യം പകര്‍ത്തുകയും പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി 12 ലക്ഷം രൂപയും 19 പവൻ സ്വര്‍ണ്ണവും കാറും അപഹരിച്ച കേസില്‍  ടെക്‌നോപാര്‍ക്ക് ഡ്രൈവര്‍ അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുമ്മൂട്ടില്‍ വാടകക്ക് താമസിക്കുന്ന ടെക്‌നോപാര്‍ക്ക് ഡ്രൈവര്‍ അൻസറിനെ (30) ആണ് സിറ്റി കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം സ്വദേശിനിയായ 45-കാരിയാണ് യുവാവിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്.  മൂന്നുവര്‍ഷം മുൻപ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പീഡിപ്പിച്ച്‌ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡനം ആവര്‍ത്തിച്ചെന്നും പലതവണയായി 12 ലക്ഷം രൂപയും 19 പവൻ സ്വര്‍ണാഭരണവും കാറും തട്ടിയെടുത്തെന്നുമാണ് കേസ്. പ്രതിയായ അൻസര്‍ വിവാഹിതനാണ്.

    Read More »
  • Kerala

    തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി ഉത്തരവിറക്കി

    പാലക്കാട്:തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാന്‍ പച്ചക്കൊടി. റെയില്‍വേ ബോര്‍ഡാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വീസ് ദീര്‍ഘിപ്പിക്കുന്ന തീയതി ഉള്‍പ്പെടെ വിശദമായ വിജ്ഞാപനം വൈകാതെ ദക്ഷിണ റെയില്‍വേ പുറത്തിറക്കും. ആവശ്യമുന്നയിക്കപ്പെട്ട് നാലു വര്‍ഷത്തിനു ശേഷമാണ് റെയില്‍വേ നടപടി. പുതിയ പാമ്ബന്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്ന സാഹചര്യത്തില്‍ ആദ്യം മണ്ഡപം വരെയാകും ട്രെയിന്‍ സര്‍വീസ് നടത്തുക. പാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ സര്‍വീസ് രാമേശ്വരത്തേക്ക് എത്തും. എറണാകുളം-രാമേശ്വരം പ്രത്യേക സര്‍വീസ് നേരത്തെ നിര്‍ത്തിലാക്കിയിരുന്നു.

    Read More »
  • Kerala

    കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്തിയത് ബിജെപി ; ജെയ്ക്ക് വീണ്ടും പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമ്പോൾ

    കോട്ടയം: 2016 ല്‍ എസ്എഫ്‌ഐ നേതാവായ ജെയ്ക്ക് സി തോമസ് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ ജെയ്ക്കിന് കഴിഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടി 27,092 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി. 2021 ല്‍ എത്തിയപ്പോഴും എസ്എഫ്‌ഐക്കാരനില്‍ നിന്ന് ഡിവൈഎഫ്‌ഐക്കാരനായി വളര്‍ന്ന ജെയ്ക്ക സി തോമസ് തന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി.ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെ ശരിക്കും വിറപ്പിച്ചാണ് ജെയ്ക്ക് അന്ന് കീഴടങ്ങിയത്.കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അന്നത്തേത് – 8504 ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്.ബിജെപി സ്ഥാനാര്‍ഥിക്ക് 2016 ൽ നടന്ന തിരഞ്ഞെടുപ്പില്‍ 16000 ത്തോളം വോട്ടാണ് പുതുപ്പള്ളിയിൽ ലഭിച്ചത്. 2021ല്‍ ഇത് 11000 ആയി കുറഞ്ഞു.ഏകദേശം 5000 ത്തോളം വോട്ടിന്റെ കുറവ്. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയാണ് 2021ല്‍ യുഡിഎഫ് ജയിച്ചത് എന്ന് നേരത്തെ തന്നെ സിപിഎം കേന്ദ്രങ്ങള്‍  ആരോപണം  ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം ‍ കിടങ്ങൂർ പഞ്ചായത്തിലും സമാനമായ സംഭവം നടന്നിരുന്നു.യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്ക്…

    Read More »
  • NEWS

    പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം

    തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമിന് ആഗസ്റ്റ് 21 ന് തുടക്കമാകും. പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പെരിന്തല്‍മണ്ണ VAVAS-മാളില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പ്രവാസി സംരംഭകര്‍ പങ്കെടുക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ശ്രീ. അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിക്കും. KIED സി.ഇ.ഒ ശ്രീ. ബെനഡിക്ട് വില്യം ജോണ്‍സ് സ്വാഗതവും, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ ശ്രീ. സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും. ‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍…

    Read More »
  • LIFE

    മമ്മൂട്ടി അല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടന്‍? ദുല്‍ഖറിന്‍റെ മറുപടി

    താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖകാരന്‍റെ ചോദ്യത്തിന് മറുപടിയാണ് ദുല്‍ഖര്‍ തന്‍റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട ഒരു നടന്‍ ആര് എന്നായിരുന്നു ചോദ്യം. വളരെ ബുദ്ധിമുട്ടാണ് അത് തെരഞ്ഞെടുക്കാന്‍ എന്നായിരുന്നു ദുല്‍ഖറിന്‍റെ ആദ്യ മറുപടി. അത് അന്തര്‍ദേശീയ സിനിമയില്‍ നിന്നോ എവിടെ നിന്നോ ആവാമെന്ന് അഭിമുഖകാരന്‍റെ മറുപടി വന്നതോടെ രണ്ട് ഹോളിവുഡ് അഭിനേതാക്കളുടെ പേരുകള്‍ പറയുകയായിരുന്നു. ബ്രാഡ് പിറ്റ്, മാത്യു മകോണഹേ എന്നീ പേരുകളാണ് ദുല്‍ഖര്‍ പറഞ്ഞത്. “ബ്രാഡ് പിറ്റ്. വളരെ കൂള്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സൌന്ദര്യത്തെക്കുറിച്ചാണ് നമ്മള്‍ പലപ്പോഴും പറയാറ്. പക്ഷേ അദ്ദേഹം ഗംഭീര വര്‍ക്ക് ആണ് ചെയ്യുന്നത്. മാത്യു മകോണഹേയാണ് മറ്റൊരാള്‍. ഞാന്‍ ഗ്രീന്‍‌ലൈറ്റ്സ് എന്ന അദ്ദേഹത്തിന്‍‌റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വ്യത്യസ്തനാണ് അദ്ദേഹം. ജീവിതാനുഭവങ്ങള്‍ക്കുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയും അത് പ്രകടനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന നടന്‍”, ദുല്‍ഖര്‍ പറഞ്ഞുനിര്‍ത്തി. അതേസമയം കിംഗ് ഓഫ് കൊത്തയാണ്…

    Read More »
  • Kerala

    പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികൾ: പിസി ചാക്കോ

    തിരുവനന്തപുരം: ഗൂഢാലോചനയിലൂടെയാണ് ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ ആദ്യമായി സ്ഥാനാർത്ഥിയാക്കിയതെന്ന് എൻ‌സിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികളാണ്. 53 വർഷമായിട്ടും വ്യക്തിവോട്ടുകൾ രാഷ്ട്രീയ വോട്ട് ആക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരു വട്ടം ചക്ക വീണ് മുയൽ ചത്ത് എന്ന് കരുതി എല്ലാവട്ടവും ഉണ്ടാകില്ലെന്നും പിസി ചാക്കോ പറ‍ഞ്ഞു. പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. അതിനിടെ, ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രം​ഗത്തെത്തി. പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു.

    Read More »
  • Kerala

    മദ്യപിച്ച് വാഹമോടിക്കുന്ന  ഡ്രൈവർമാർക്ക് ഇംപൊസിഷൻ മാത്രം പോര: മനുഷ്യാവകാശ കമ്മീഷൻ

    എറണാകുളം: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാരെ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ഇംപോസിഷൻ എഴുതിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. മദ്യപിച്ച് വാഹമോടിക്കുന്ന  ഡ്രൈവർമാർക്ക് ഇംപൊസിഷൻ മാത്രം നൽകുന്നത് നല്ല നടപടിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിന് ക്ലാസുകളും ബോധവത്ക്കരണവുമാണ് പരിഷ്കൃത സമൂഹത്തിൽ ആവശ്യമെന്നും കമ്മീഷൻ അംഗം വികെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.  കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹന പരിശോധനകൾ അത്യാവശ്യമാണന്ന് കൊച്ചി സിറ്റി പൊലീസ്, ഇൻസ്പെക്ടർ ജനറൽ ആന്റ് കമ്മീഷണർക്ക് നൽകിയ  ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ  സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് നടത്തിയ വാഹന പരിശോധനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനഞ്ച് ഡ്രൈവർമാരാണ് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായതെന്ന് കൊച്ചി സിറ്റി ഐ. ജി. കമ്മീഷനെ അറിയിച്ചു.  ഇതിൽ രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാർ, നാല് സ്ക്കൂൾ…

    Read More »
  • Kerala

    ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു; നെയ്യാറ്റിൻകര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തുപമാണ് തകർത്തത് 

    നെയ്യാറ്റിൻകര:ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു. നെയ്യാറ്റിൻകര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തുപമാണ് തകർത്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസുകാർ അല്ലാതെ മറ്റാരും അത് ചെയ്യില്ലെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.പോലീസ് അന്വേഷണം നടത്തട്ടെയെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

    Read More »
Back to top button
error: